For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: ഭുവനേശ്വര്‍ കുമാര്‍ ബുംറയെക്കാള്‍ ഇന്ത്യന്‍ ടീമിന് ഗുണംചെയ്യും- ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പ് ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ നടക്കാന്‍ പോവുകയാണ്. ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാത്ത വിരാട് കോലിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് ഈ ലോകകപ്പ്. സീനിയര്‍ താരങ്ങളോടൊപ്പം പ്രതിഭാശാലികളായ നിരവധി താരങ്ങളും നിലവില്‍ ഇന്ത്യക്കൊപ്പമുണ്ട്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കവുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 ലോകകപ്പിലെ ടീമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

മികച്ച ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് പറഞ്ഞ ഗംഭീര്‍ ഭുവനേശ്വര്‍ കുമാറിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടെന്നും ബുംറയെക്കാള്‍ മികവ് ഭുവിക്കുണ്ടെന്നും അഭിപ്രായപ്പെട്ടു. 'ഭുവനേശ്വര്‍ കുമാറിന് ലോകകപ്പില്‍ വളരെ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ന്യൂ ബോളില്‍ വിക്കറ്റെടുക്കാനും ഡെത്ത് ഓവറില്‍ മികവ് കാട്ടാനും അവന് സാധിക്കും. കരിയറിന്റെ തുടക്കത്തില്‍ ന്യൂബോളില്‍ മാത്രമായിരുന്നു അവന്‍ മികവ് കാട്ടിയിരുന്നത്. എന്നാല്‍ അവസാന കുറച്ച് വര്‍ഷങ്ങളായി ഡെത്ത് ഓവറിലും മികച്ച ബൗളിങ് കാഴ്ചവെക്കാന്‍ അവന് സാധിക്കുന്നുണ്ട്'-ഗംഭീര്‍ പറഞ്ഞു.

ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ ഭുവിക്ക് സാധിക്കും. കുറച്ചുനാളുകളായി താരത്തെ പരിക്ക് വേട്ടയാടിയിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെയാണ് ഭുവനേശ്വര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. അത്യാവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും ടീമിന് സംഭാവന ചെയ്യാന്‍ ഭുവിക്ക് മിടുക്കുണ്ട്.

bhuvneshwarkumar

ടി നടരാജന്റെ വരവോടെ ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയില്‍ ഭുവി,ബുംറ,നടരാജന്‍ എന്നിവരായിരിക്കും ഇറങ്ങുകയെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഗംഭീറിന്റെ അഭിപ്രായത്തില്‍ ഭുവിക്കും ബുംറയ്ക്കുമൊപ്പം ഇറങ്ങേണ്ടത് മുഹമ്മദ് ഷമിയാണ്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്ത ഷമിക്ക് ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം ഉണ്ടാകുമോയെന്ന് കണ്ടറിയണം.

നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള ഏക ഇടം കൈയന്‍ പേസര്‍ നടരാജനാണ്. നന്നായി യോര്‍ക്കര്‍ എറിയാന്‍ മിടുക്കുള്ള നടരാജന് ഐപിഎല്‍ 14ാം സീസണിലും തിളങ്ങാനായാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും നടരാജന്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്ക് താരത്തിന് വില്ലനായതിനാല്‍ ടീമിന് പുറത്താണ്.

ഭുവനേശ്വര്‍ കുമാര്‍ ഒരു കംപ്ലീറ്റ് പാക്കേജ് പോലെയാണെന്നും ഗംഭീര്‍ പറഞ്ഞു. വളരെ ഫലപ്രദമായതും വളരെ ബുദ്ധിമാനുമായ ബൗളറാണവന്‍. അവന്റെ പരിമിതിക്കുള്ളില്‍ നിന്ന് പന്തെറിയാന്‍ നന്നായി അറിയാം. സ്ലോ ബോളും മനോഹരമായ യോര്‍ക്കറും എറിയാന്‍ അവന് സാധിക്കും. ടി20യിലെ റെക്കോഡുകള്‍ നോക്കുകയാണെങ്കില്‍ ബുംറയ്ക്കായിരിക്കും കൂടുതല്‍ വിക്കറ്റ്. എന്നാല്‍ ഇക്കോണമി പരിശോധിക്കുമ്പോള്‍ ബുംറയെക്കാളും ടീമിന് ഫലപ്രദമാവുന്നത് ഭുവനേശ്വറിന്റെ ബൗളിങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 18, 2021, 15:04 [IST]
Other articles published on Mar 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+