For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 world cup: പാകിസ്താനെ നേരിടുമ്പോള്‍ രോഹിതിനും കോലിക്കും വലിയ ഉത്തരവാദിത്തം- ഗംഭീര്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലെത്തിയതോടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയെത്തുടര്‍ന്ന് ഏറെ നാളുകളായി ഇരു ടീമും തമ്മില്‍ പരമ്പര കളിച്ചിരുന്നില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലെത്തിയതോടെ ഇരു ടീമും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

ലോകകപ്പ് ക്രിക്കറ്റിലെ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമാണ്. എന്നാല്‍ നിലവിലെ പാകിസ്താന്‍ നിര ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇപ്പോഴിതാ ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കോലിക്കും രോഹിതിനും വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

kohliandrohit

'പാകിസ്താനെതിരായ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചപ്പോള്‍ ടീമിലെ മറ്റ് താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എനിക്ക് വളരെ ആവേശവും അതോടൊപ്പം സമ്മര്‍ദ്ദവുമുണ്ടായിരുന്നു. പ്രധാന മത്സരങ്ങളില്‍ യുവതാരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് സീനിയര്‍ താരങ്ങളുടെ ഉത്തരവാദിത്തമാണ്. ക്രിക്കറ്റില്‍ വികാരങ്ങള്‍ വിജയത്തിലെത്തിക്കില്ല. പന്തും ബാറ്റും തമ്മിലുള്ള പോരാട്ടമാണിത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ തുടങ്ങിയ താരങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്'-ഗൗതം ഗംഭീര്‍ പറഞ്ഞു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യ പോരാട്ടമാണിത്. അതിനാല്‍ത്തന്നെ ഇരു ടീമിനും അഭിമാന പോരാട്ടമാണ്. ഇതുവരെ ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. തോറ്റാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയെത്തന്നെ അത് ബാധിച്ചേക്കും.

യുഎഇയിലാണ് മത്സരമെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. കാരണം ഈ പിച്ചില്‍ കളിച്ച് പരിചയസമ്പത്ത് കൂടുതല്‍ പാകിസ്താനാണ്. ഏറെ നാളുകളായി പാകിസ്താന്റെ തട്ടകം യുഎഇയിലാണ്. കൂടാതെ നിരവധി പിഎസ്എല്‍ മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.2020ലെ ഐപിഎല്‍ നടത്തിയത് യുഎഇയിലായിരുന്നു. 2021 സീസണിന്റെ രണ്ടാം പാദത്തിനും യുഎഇയാണ് വേദി.

'വളരെ വികാരങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. പ്രതീക്ഷകളോടെയാണ് ഇരു ടീമിന്റെയും ആരാധകരുള്ളത്. ഇതിന് മുമ്പ് കളിച്ചവരും ഇനി കളിക്കാനുള്ളവരുമെല്ലാം പാകിസ്താനെതിരേ വളരെ പ്രതീക്ഷയോടെയാവും ഇറങ്ങുക. കാരണം മത്സരം എന്നതിലുപരിയായി നിരവധി വികാരങ്ങള്‍ക്കും മത്സരം സാക്ഷ്യം വഹിക്കുന്നു. കളിക്കുന്നവര്‍ക്ക് വേണ്ടിയല്ലെങ്കിലും കളികാണുന്നവര്‍ക്ക് വേണ്ടിയെങ്കിലും ജയിക്കണമെന്ന വികാരമാണ്'-റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു.

Story first published: Saturday, July 17, 2021, 11:34 [IST]
Other articles published on Jul 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+