Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇതു ലോകകപ്പാണ്, ആരാണ് ഹാര്‍ദിക്കിനെ ടീമിലെടുത്തത്? തുറന്നടിച്ച് സന്ദീപ് പാട്ടീല്‍

1

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ പൂര്‍ണ ഫിറ്റല്ലാത്ത ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ താരം സന്ദീപ് പാട്ടീല്‍. രൂക്ഷമായ ഭാഷയിലാണ് സെലക്ഷന്‍ കമ്മിറ്റിയെയും ബിസിസിഐയെയുമെല്ലാം അദ്ദേഹം വിമര്‍ശിച്ചത്. ഹാര്‍ദിക്കിനെ ടീമിലെടുത്തതിന്റെ ഉത്തരവാദിത്വം ആരെങ്കിലുമൊരാള്‍ എടുത്തെ തീരൂയെന്നും പാട്ടീല്‍ വ്യക്തമാക്കി.

ഹാര്‍ദിക്കിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ്. ഇക്കാര്യമറിയുന്നത് ബിസിസിഐയ്ക്കു മാത്രമാണ്. പക്ഷെ സാധാരണയായി ഒരു താരം ഫിറ്റല്ലെങ്കില്‍ അതിനു മറുപടി പറയേണ്ടത് സെലക്ടര്‍മാരാണ്. ഐപിഎല്ലില്‍ ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തില്ലെങ്കില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുക്കേണ്ടതായിരുന്നു. ലോകകപ്പ് ടീമിലുള്‍പ്പെടുത്തുന്നതിനു മുമ്പ് താരത്തോട് ഫിറ്റ്‌നസ് ടെസ്റ്റിനു വിധേയരാവാന്‍ അവര്‍ക്കു ആവശ്യപ്പെടാമായിരുന്നെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി.

2

ആരെങ്കിലുമൊരാള്‍ ഉത്തരവാദിത്വം കാണിക്കണം. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. ഹാര്‍ദിക് ഫിറ്റാണെന്നാണ് രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും പറഞ്ഞത്. മല്‍സരത്തിനിടെ ഫിറ്റല്ലെങ്കില്‍ നിങ്ങള്‍ക്കു എങ്ങനെയാണ് ഒരു താരം ഫിറ്റാണെന്നു പറയാന്‍ സാധിക്കുക? ഇതു ലോകകപ്പാണ്, ഏതെങ്കിലുമൊരു പരമ്പരയോ, മല്‍സരമോയെല്ലെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ മുന്‍ സെലക്ടറും താരവുമായ ദിലിപ് വെങ്‌സാര്‍ക്കറും കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി, ഫിസിയോ, സെലക്ടമാര്‍മാര്‍ എന്നിവര്‍ക്കെല്ലാം ഹാര്‍ദിക്കിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതായിരുന്നുവെന്നും അതിനു ശേഷം ലോകകപ്പ് ടീമിലുള്‍പ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാമായിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരേയാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അടുത്ത മല്‍സരം. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്കു ഈ മല്‍സരത്തില്‍ വിജയിക്കേണ്ടതുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസായ ഹാര്‍ദിക് ഈ മല്‍സരത്തിലും പ്ലെയിങ് ഇലവനിലുണ്ടായേക്കും. ടീമിന്റെ പരിശീലന സെഷനില്‍ താരം ചെറിയ രീതിയില്‍ ബൗളിങും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ കിവികള്‍ക്കെതിരേ ഹാര്‍ദിക് ടീമിലുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഹാര്‍ദിക്കിനു പകരം ഇഷാന്‍ കിഷന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരിലൊരാളെ ന്യൂസിലാന്‍ഡിനെതിരേ കളിപ്പിക്കണമെന്നാണ് പല മുന്‍ താരങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ ഹാര്‍ദിക് വന്‍ ഫ്‌ളോപ്പായിരുന്നു. 11 റണ്‍സ് മാത്രമാണ് ബാറ്റിങില്‍ അദ്ദേഹത്തിനു എടുക്കാനായത്. കളിയില്‍ ഹാര്‍ദിക്കിന്റെ ഏക സംഭാവനയും ഇതു മാത്രമായിരുന്നു. ഒരോവര്‍ പോലും ബൗള്‍ ചെയ്യാതിരുന്ന അദ്ദേഹം ഫീല്‍ഡ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. ബാറ്റിങിനെ ബോള്‍ തോളില്‍ തട്ടി പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്.

Story first published: Friday, October 29, 2021, 21:08 [IST]
Other articles published on Oct 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+