For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയുടെ 15 അംഗ ടീമിനെ തിരഞ്ഞെടുത്ത് സഹീര്‍ ഖാന്‍, ശ്രേയസ് അയ്യര്‍ക്ക് ഇടമില്ല

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ എല്ലാ ടീമുകളും വലിയ പ്രതീക്ഷയിലാണ്. ഇന്ത്യക്കും ഇത്തവണ വലിയ പ്രതീക്ഷയാണ് ടി20 ലോകകപ്പിലുള്ളത്. വിരാട് കോലിയെ സംബന്ധിച്ച് ക്യാപ്റ്റന്‍സിയെ ബാധിക്കാന്‍ സാധ്യതയുള്ള ടി20 ലോകകപ്പാണ് വരാനിരിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യത്തിലാണ് യുഎഇയിലേക്ക് മാറ്റിയത്.

1

പ്രതിഭാശാലികളുടെ വലിയ നിര തന്നെ ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ആരെയൊക്കെ പരിഗണിക്കുമെന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യം തന്നെയാണിത്. ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള തന്റെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.ക്രുണാല്‍ പാണ്ഡ്യ,കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊന്നും ഇടം നല്‍കാതെയാണ് സഹീര്‍ ഖാന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഓപ്പണറായി കോലി വേണ്ട

ഓപ്പണറായി കോലി വേണ്ട

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ വരട്ടെയെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. നേരത്തെ തനിക്ക് ഓപ്പണറാവാന്‍ ആഗ്രഹമുണ്ടെന്ന് വിരാട് കോലി പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന് തന്നെയാണ് ഓപ്പണിങ്ങില്‍ സഹീര്‍ മുന്‍ഗണന നല്‍കുന്നത്. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കാത്ത സമയത്ത് മാത്രം കോലി ഓപ്പണറായാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്. മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാറെയാണ് സഹീര്‍ പരിഗണിച്ചത്. ശ്രേയസ് അയ്യരെ തഴഞ്ഞാണ് അദ്ദേഹം സൂര്യകുമാറിന് അവസരം നല്‍കിയത്.

ഇഷാന്‍ കിഷനും ടീമില്‍

ഇഷാന്‍ കിഷനും ടീമില്‍

മധ്യനിരയില്‍ റിഷഭ് പന്തിനൊപ്പം ഇഷാന്‍ കിഷനെയും സഹീര്‍ പരിഗണിച്ചു. മുംബൈ ഇന്ത്യന്‍സിലെ പരിശീലക സംഘത്തിന്റെ ഭാഗമാണ് സഹീര്‍. അതിനാല്‍ത്തന്നെ ഇഷാന്റെ പ്രകടനത്തെ കൂടുതല്‍ അദ്ദേഹത്തിന് അറിയാം. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എത്തുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി ടീമിലുണ്ട്. ക്രുണാല്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് അവസരം. ദീപക് ചഹാറിനെ പരിഗണിച്ചതിനാല്‍ ശര്‍ദുല്‍ ഠാക്കൂറിന് ഇടമില്ല.

ബൗളിങ് നിര ഇങ്ങനെ

ബൗളിങ് നിര ഇങ്ങനെ

സ്പിന്‍ നിരയെ യുസ് വേന്ദ്ര ചഹാല്‍ തന്നെ നയിക്കണമെന്നാണ് സഹീര്‍ അഭിപ്രായപ്പെട്ടത്. സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാര്‍ ഇടം പിടിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍,വരുണ്‍ ചക്രവര്‍ത്തി ഇവരിലൊരാള്‍ക്കാവും അവസരം. ടി നടരാജന്‍,ഭുവനേശ്വര്‍ കുമാര്‍ എന്നിവരിലൊരാള്‍ക്കും അവസരം നല്‍കിയാല്‍ മതിയെന്നാണ് സഹീര്‍ പറയുന്നത്. അതേ സമയം സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയെ സഹീര്‍ ടീമിലേക്ക് പരിഗണിച്ചത് കൗതുകമായി.

സഹീറിന്റെ ടീം: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രാഹുല്‍ ചഹാര്‍, ടി നടരാജന്‍/ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍/വരുണ്‍ ചക്രവര്‍ത്തി.

Story first published: Friday, July 30, 2021, 10:17 [IST]
Other articles published on Jul 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+