ടി20 ലോകകപ്പ്: ഇന്ത്യയല്ല ഫേവറേറ്റുകള്‍, രണ്ടാം സ്ഥാനം മാത്രം, കിരീട ജേതാവിനെ പ്രവചിച്ച് സാബ കരീം
മുംബൈ: ഏറെ നാളുകളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഈ വരുന്ന ഒക്‌ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെ യുഎഇയില്‍ വെച്ച് ടി20 ലോകകപ്പ് നടക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യുഎഇയിലേക്ക് മാറ്റിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തിന് ശേഷം രണ്ട് ദിവസം ഇടവേള മാത്രമാണ് ടി20 ലോകകപ്പിനുള്ളത്.
ഇത്തവണ കിരീട ഫേവറേറ്റുകളായി നിരവധി ടീമുകള്‍ ഉണ്ട്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിച്ച് മികവ് തെളിയിച്ച നിരവധി താരങ്ങള്‍ ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താന്റെ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഒട്ടുമിക്ക അന്താരാഷ്ട്ര മത്സരങ്ങളും നടന്നത് യുഎഇയിലാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ശക്തമായ പോരാട്ടം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോഴിതാ ടി20 ലോകകപ്പിലെ തന്റെ ഫേവറേറ്റുകളെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാബ കരീം. ഇന്ത്യക്ക് രണ്ടാം സ്ഥാനം മാത്രം നല്‍കിയ അദ്ദേഹം ഒന്നാം സ്ഥാനം നല്‍കിയത് രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസിനാണ്. 'നിലവിലെ സാഹചര്യത്തിലെ എന്റെ ഒന്നാം നമ്പര്‍ ടീം വെസ്റ്റ് ഇന്‍ഡീസാണ്. ഇന്ത്യക്ക് രണ്ടാംസ്ഥാനമാണ്. നിരവധി മാച്ച് വിന്നര്‍മാരാണ് വെസ്റ്റ് ഇന്‍ഡീസിലുള്ളത്. പവര്‍ ഹിറ്റര്‍മാരാണ് എല്ലാവരും.മികച്ച സീനിയര്‍-യുവ നിരയുള്ളതിനാല്‍ ഇന്ത്യന്‍ ടീമിന് സംതുലിതാവസ്ഥയുണ്ട്'-സാബ കരീം പറഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് അതി ശക്തരായ നിര തന്നെയാണ്. കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രേ റസല്‍, ക്രിസ് ഗെയ്ല്‍, ഷായ് ഹോപ്, എവിന്‍ ലെവിസ്, നിക്കോളാസ് പുരാന്‍, ക്രയ്ഗ് ബ്രാത്ത് വെയ്റ്റ് തുടങ്ങിയ എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് നിരയിലുണ്ട്. ഇവരില്‍ മിക്കവരും യുഎഇയില്‍ കളിച്ച് വലിയ പരിചയസമ്പത്തുള്ളവരുമാണ്. പിഎസ്എല്ലിലും ഐപിഎല്ലിലും സജീവ സാന്നിധ്യമായ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ യുഎഇയില്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
'ഒരു ടീമിനെക്കുറിച്ച് കൂടി തീര്‍ച്ചയായും പറയേണ്ടതായുണ്ട്. അത് ഇംഗ്ലണ്ടാണ്. വെള്ളബോള്‍ ക്രിക്കറ്റില്‍ പ്രത്യേക കഴിവ് അവര്‍ക്കുണ്ട്. സംതുലിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്.അതിനാല്‍ അവരും ലോകകപ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നവരായിരിക്കും'-സാബ കരീം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടില്‍ ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ഓയിന്‍ മോര്‍ഗന്‍, ജേസന്‍ റോയി തുടങ്ങിയവരെല്ലാം ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications