Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നില്‍; പക്ഷെ ഈ അഞ്ച് പേര്‍ക്ക് ടീമില്‍ ഇടമില്ല

ഐപിഎല്‍ പല താരങ്ങള്‍ക്കും പിന്നാലെ വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഓഡിഷന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ മികവ് തെളിയിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ നേടുകയാണ് പലരുടേയും ലക്ഷ്യം. ഫോമില്ലായ്മ കാരണം ടീമില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തിരികെ വരാനുള്ള അവസരം കൂടിയാണിത്. പലരും ഇതിനോടകം തന്നെ ഇന്ത്യന്‍ സ്‌ക്വാഡിലേക്കുള്ള തങ്ങളുടെ ക്ലെയിം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചു കഴിഞ്ഞു.

കളി മോശമായതു കൊണ്ട് മാത്രമല്ല, നന്നായി കളിച്ചിട്ടും ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോകുന്നവരും ചിലരുണ്ട്. ഐപിഎല്ലില്‍ ഇവര്‍ മികച്ച ഫോമിലാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കില്ല. അങ്ങനെ ഇടം ലഭിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുന്ന അഞ്ച് താരങ്ങളെ പരിചയപ്പെടാം.

T20 World Cup

റുതുരാജ് ഗെയ്ഗ്വാദ്: ധോണിയുടെ പിന്മഗാമിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ഏറ്റെടുത്ത താരമാണ് റുതുരാജ്. മികച്ച ഫോമിലാണ് റുതു കളിക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 447 റണ്‍സ് നേടിയ റുതുരാജ് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. എല്‍എസ്ജിയ്‌ക്കെതിരെ സെഞ്ചുറി നേടിയ റുതു എസ്ആര്‍എച്ചിനെതിരെ 98 റണ്‍സും നേടിയിരുന്നു. എന്നിരുന്നാലും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് റുതുരാജിന് എത്താനാകില്ല.

സായ് സുദര്‍ശന്‍: ഈ സീസണിലെ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ മൂന്നാമതുള്ള താരമാണ് സായ് സുദര്‍ശന്‍. 418 റണ്‍സ് നേടിയിട്ടുണ്ട് ഇതുവരെ കളിച്ച പത്ത് മത്സരങ്ങളില്‍ നിന്നും ഈ ഗുജറാത്ത് ടൈറ്റന്‍സ് താരം നേടിയിട്ടുണ്ട്. ഗുജറാത്തിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ആണ് സായ് സുദര്‍ശന്‍. അതുകൊണ്ട് തന്നെ സുദര്‍ശനെ സംബന്ധിച്ച് ഇന്ത്യന്‍ ടീമിലിടം നേടുക ഏറെക്കുറെ അസാധ്യമാണ്. ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശുബ്മന്‍ ഗില്‍ എന്നിവര്‍ ഓപ്പണര്‍മാരായി ഉള്ളതിനാലാണ് സായ് പുറത്തിരിക്കേണ്ടി വരുന്നത്.

തിലക് വര്‍മ: മുംബൈയ്ക്ക് വേണ്ടി മിന്നും ഫോമിലാണ് തിലക് വര്‍മ കളിക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 336 റണ്‍സും തിലക് നേടിയിട്ടുണ്ട്. മുംബൈയ്ക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ് തിലക്. മധ്യനിര ബാറ്ററായ തിലക് മികച്ച ഫോമിലാണെങ്കിലും ലോകകപ്പിനുള്ള സ്‌ക്വാഡിലേക്ക് തിലകിനെ നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് മനസിലാകുന്നത്.

അഭിഷേക് ശര്‍മ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 303 റണ്‍സാണ് ഈ സീസണില്‍ അഭിഷേക് നേടിയത്. 214.8 സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ശര്‍മയുടെ സ്‌കോറിംഗ്. പക്ഷെ റുതുരാജിനേയും സുദര്‍ശനേയും പോലെ തന്നെ ടോപ് ഓര്‍ഡര്‍ ബാറ്ററാണ് അഭിഷേക് ശര്‍മ. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമിലേക്ക് അഭിഷേക് ശര്‍മയ്ക്ക് ഇടം കണ്ടെത്താന്‍ സാധിച്ചേക്കില്ല.

ടി നടരാജന്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ നടരാജന്‍ എഴ് മത്സരങ്ങളില്‍ നിന്നും നേടിയത് 13 വിക്കറ്റുകളാണ്. സണ്‍റൈസേഴ്‌സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍ നടരാജനാണ്. ഡെത്ത് ഓവറുകളിലും മിഡില്‍ ഓവറുകളിലും നടരാജന് തിളങ്ങാനായിട്ടുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരുള്ളപ്പോള്‍ നടരാജനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

Story first published: Monday, April 29, 2024, 16:58 [IST]
Other articles published on Apr 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+