Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സൂപ്പര്‍ 12നു തുടക്കം, ഇതാ പോയിന്റ് പട്ടിക- തലപ്പത്ത് ആരെന്നറിയാം

1

ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഒടുവില്‍ കളി കാര്യമായിരിക്കുകയാണ്. യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കു ശേഷം യഥാര്‍ഥ ടൂര്‍ണമെന്റിന് സൂപ്പര്‍ 12 മല്‍സരങ്ങളെ തുടക്കമായി. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ രണ്ടിലാണ് ആദ്യദിനം മല്‍സരങ്ങള്‍ നടന്നത്. അക്കൂട്ടത്തിലെ ഏറ്റവും വലിയ പോരാട്ടവും ആദ്യറൗണ്ടില്‍ തന്ന കണ്ടു. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസും മുന്‍ വിജയികളായ ഇംഗ്ലണ്ടും തമ്മിലായിരുന്നു ഇത്. തീപ്പൊരി പാറുമെന്നു കരുതപ്പെട്ടിരുന്ന വിന്‍ഡീസ്- ഇംഗ്ലണ്ട് മല്‍സരം തീര്‍ത്തും നിരാശപ്പെടുത്തി. ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനായിരുന്നു വിന്‍ഡീസിനെ ഇംഗ്ലണ്ട് വാരിക്കളഞ്ഞത്.

വൈകീട്ട് നടന്ന സൂപ്പര്‍ 12ലെ കന്നിയങ്കത്തില്‍ ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിനു സൗത്താഫ്രിക്കയെയും തോല്‍പ്പിച്ചു. രണ്ടാമത്തെ മല്‍സരം പോലെ ഏകപക്ഷീയമായിരുന്നില്ല ഈ കളി. ഓസീസിനു വിജയത്തിനു വേണ്ടി നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു. സൂപ്പര്‍ 12ലെ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷമുള്ള പോയിന്റ് പട്ടിക പരിശോധിച്ചാല്‍ ഇംഗ്ലണ്ടാണ് തലപ്പത്ത് നില്‍ക്കുന്നത്. രണ്ടു പോയിന്റോടെ ഇംഗ്ലണ്ട് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതേ പോയിന്റുമായി ഓസീസ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. തകര്‍പ്പന്‍ നെറ്റ് റണ്‍റേറ്റാണ് ഇംഗ്ലണ്ടിനെ ഒന്നാംസ്ഥാനക്കാരാക്കിയത്. പ്ലസ് 3.970യെന്ന നെറ്റ് റണ്‍റേറ്റ് ഇംഗ്ലണ്ടിനുണ്ട്. ഓസീസിന്റെ നെറ്റ് റണ്‍റേറ്റാവട്ടെ പ്ലസ് 0.253 ആണ്.

പോയിന്റൊന്നുമില്ലാതെ ബംഗ്ലാദേശ്, ശ്രീലങ്ക, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനോടേറ്റ വന്‍ തോല്‍വിയാണ് വിന്‍ഡീസിനെ ആറാംസ്ഥാനത്തേക്കു വീഴ്ത്തിയത്. സെമി ഫൈനലിലേക്കു മുന്നേറാന്‍ ഇതോടെ ശേഷിച്ച നാലു മല്‍സരങ്ങളില്‍ വിന്‍ഡീസിന് നിര്‍ണായകമായിരിക്കുകയാണ്. മോശം നെറ്റ് റണ്‍റേറ്റ് ടൂര്‍ണമെന്റില്‍ വിന്‍ഡീസിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചേക്കും.

2

ഓസീസിന്റെ വിജയം

സൗത്താഫ്രിക്കയ്‌ക്കെതിരേ ബൗളിങ് മികവിലാണ് ഓസീസിന് ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ സൗത്താഫ്രിക്ക ഒമ്പതു വിക്കറ്റിനു 118 റണ്‍സിലൊതുക്കി. എയ്ന്‍ഡന്‍ മര്‍ക്രാമൊഴികെ (40) മറ്റാരും സൗത്താഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നില്ല. ഓസീസ് രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. സ്റ്റീവ് സ്മിത്ത് (35), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (24*) എന്നിവരാണ് ഓസീസിന്റെ വിജയത്തിനു ചുകക്കാന്‍ പിടിച്ചത്.

3

നാണംകെട്ട് വിന്‍ഡീസ്

രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ടിനെതിരേ വലിയ നാണക്കേടാണ് വെസ്റ്റ് ഇന്‍ഡീസ് നേരിട്ടത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് 14.2 ഓവറില്‍ വെറും 55 റണ്‍സിന് ഓള്‍ഔട്ടായി. ക്രിസ് ഗെയ്‌ലൊഴികെ (13) ആരും രണ്ടക്കം കടന്നില്ല. സ്പിന്നര്‍ ആദില്‍ റഷീദ് 2.2 ഓവറില്‍ രണ്ടു റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് 8.2 ഓവറില്‍ നാലു വിക്കറ്റിനു ലക്ഷ്യം കാണുകയും ചെയ്തു.

Story first published: Sunday, October 24, 2021, 0:18 [IST]
Other articles published on Oct 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+