Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: പാകിസ്താനെ എതിരാളിയായി സെമിയില്‍ വേണ്ട! വേറെ ആരായാലും ഓക്കെയെന്നു വോന്‍

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ എല്ലാവരും ഭയക്കേണ്ട ടീമായി പാകിസ്താന്‍ മാറിയിരിക്കുകയാണെന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടിന്റെ എതിരാളികളായി അവര്‍ വരരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാമത്തെ വിജയത്തോടെ പാകിസ്താന്‍ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിരവൈരികളായ ഇന്ത്യയെ സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ തകര്‍ത്തുവിട്ടുകൊണ്ടായിരുന്നു പാകിസ്താന്‍ തുടങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ അവര്‍ നേടിയ ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്. പിന്നാലെ മറ്റൊരു ശക്തരായ ന്യൂസിലാന്‍ഡിനെയും പാകിസ്താന്‍ തുരത്തി. കഴിഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്താനെയും ബാബര്‍ ആസം നയിക്കുന്ന ടീം പരാജയപ്പെടുത്തിയിരുന്നു. ആഴമേറിയ ബാറ്റിങ് നിരയും ശക്തമായ ബൗളിങ് ലൈനപ്പുമാണ് പാകിസ്താനെ ടൂര്‍ണമെന്റിലെ ഏറ്റലും അപകടകാരികളായ ടീമാക്കിയിരിക്കുന്നത്.

 ഇംഗ്ലണ്ടിനു ജയിക്കണം

ഇംഗ്ലണ്ടിനു ജയിക്കണം

ഇന്നു രാത്രി നടക്കാനിരിക്കുന്ന ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരം വളരെ നിര്‍ണായകമാണെന്നു വോന്‍ അഭിപ്രായപ്പെട്ടു. ഈ കളിയില്‍ ജയിക്കുന്നവരായിരിക്കും ഗ്രൂപ്പ് ജേതാക്കളാവുന്നത്. പാകിസ്താന്‍ സൂപ്പര്‍ 12ലെ അവരുടെ ഗ്രൂപ്പ് വിജയികളാവുമെന്നു എനിക്കുറപ്പുണ്ട്. പാകിസ്താനുമായി ഇംഗ്ലണ്ട് സെമി ഫൈനലില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വോന്‍ വ്യക്തമാക്കി.
പാകിസ്താന്‍ എതിരാളികളായി വരാത്ത സെമിയില്‍ ഇംഗ്ലണ്ടിനു കളിക്കാനായാല്‍ എനിക്കു കൂടുതല്‍ സന്തോഷമാവും. അതതോടൊപ്പം സെമിയില്‍ പാകിസ്താനെ ആരെങ്കിലും തോല്‍പ്പിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ്

പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ്

പാകിസ്താന്‍ ബാറ്റിങ് ലൈനപ്പിനെ വോന്‍ പ്രശംസിച്ചു. ശരിയായ ബാറ്റിങ് നിരയെ അവര്‍ കണ്ടെത്തിക്കഴിഞ്ഞതായും ടൂര്‍മെന്റില്‍ ഇനി അവരെ തടഞ്ഞുനിര്‍ത്തുകയെന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ടീമിലേക്കു വരികയാണെങ്കില്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം- മുഹമ്മദ് റിസ്വാനുള്‍പ്പെട്ട ഓപ്പണിങ് കോമ്പിനേഷന്‍ മികച്ചതാണ്. അനുഭവസമ്പത്തുള്ള മധ്യനിരയാണ് ടീമിന്റേത്. അവിടെ മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക് എന്നിവരുണ്ട്. ഇപ്പോള്‍ മികച്ച ഫിനിഷര്‍മാരെയും പാകിസ്താന്‍ കണ്ടെത്തിയിരിക്കുന്നു. ബാറ്റിങ് നിരയോടൊപ്പം ബൗളിങ് കോമ്പിനേഷന്‍ കൂടി ചേരുന്നതോടെ പാകിസ്താന്‍ ഒരു ഗംഭീര ടീമായി മാറിയിരിക്കുകയാണെന്നും വോന്‍ വിലയിരുത്തി.

 അഫ്ഗാനെതിരായ വിജയം

അഫ്ഗാനെതിരായ വിജയം

അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പാകിസ്താന്റെ വിജയത്തെ വോന്‍ പുകഴ്ത്തി. മറ്റു ടീമുകള്‍ക്കു ശക്തമായ സന്ദേശമാണ് ഇതിലൂടെ അവര്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു രീതിയില്‍ മല്‍സരം ഫിനിഷ് ചെയ്യുകയെന്നത് എളുപ്പമല്ല. ഇതു എല്ലാവര്‍ക്കുമുള്ള പാക് ടീമിന്റെ ശക്തമായ സന്ദേശം കൂടിയാണ്. റണ്‍ചേസില്‍ അഫ്ഗാനിസ്താന്‍ ഒരു ഘട്ടത്തില്‍ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയിരിരുന്നു. പക്ഷെ അതിനെ മറികടന്ന് ഉജ്ജ്വലമായി അവര്‍ വിജയം പൂര്‍ത്തിയാക്കി. ഇതിനു കാരണം അവരുടെ ടീം കോമ്പിനേഷന്‍ തന്നെയാണ്. ടൂര്‍ണമെന്റിലെ മറ്റെല്ലാ ടീമുകള്‍ക്കും ഇത് ആശങ്കയുണ്ടാക്കുന്നതായും വോന്‍ നിരീക്ഷിച്ചു.
അഫ്ഗാനെതിരേ റണ്‍ചേസില്‍ നവീനുല്‍ ഹഖെറിഞ്ഞ 18ാം ഓവറില്‍ രണ്ടു റണ്‍സ് മാത്രമേ പാകിസ്താന്‍ നേടിയിരുന്നുള്ളൂ. ഇതോടെ രണ്ടോവറില്‍ 24 റണ്‍സായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. കരീം ജന്നത്തെറിഞ്ഞ 19ാമത്തെ ഓവറില്‍ തന്നെ പാകിസ്താന്‍ കളി തീര്‍ത്തു. ഓവറില്‍ നാലു സിക്‌സറുകള്‍ പറത്തിയ ആസിഫ് അലിയാണ് പാക് ടീമിന്റെ ഹീറോയായത്. അദ്ദേഹം ഏഴു ബോളില്‍ 25 റണ്‍സോടെ പുറത്താവാതെ നിന്നു. അലി തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.അഞ്ചു വിക്കറ്റിനായിരുന്നു മല്‍സരത്തില്‍ പാകിസ്താന്റെ വിജയം

Story first published: Saturday, October 30, 2021, 12:05 [IST]
Other articles published on Oct 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+