For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: രാഹുല്‍ ഫോമിലാണെങ്കില്‍ കോലി ഓപ്പണറാവേണ്ട ആവിശ്യമില്ല- ദീപ് ദാസ്ഗുപ്ത

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ ലോകകപ്പാണിത്. ഇതുവരെ ഐസിസി കിരീടം നേടാനാവാത്ത കോലിക്ക് ലോകകപ്പ് അവസാന പ്രതീക്ഷയാണ്. ലോകകപ്പ് നേടാന്‍ സാധിക്കാതെ വന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയെ അടക്കം അത് ബാധിച്ചേക്കും. മികച്ച ടീം ഇന്ത്യക്കുണ്ട്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒത്തിണങ്ങിയ സംതുലിതമായ ടീമാണ് ഇന്ത്യയുടേത്.

ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ആരൊക്കെ ഓപ്പണര്‍മാരായി ഇറങ്ങുമെന്നത് വലിയ ചോദ്യമാണ്. രോഹിത് ശര്‍മയുടെ സ്ഥാനത്തിന് ഭീഷണി ഇല്ലെങ്കിലും സഹഓപ്പണര്‍ ആരെന്നതാണ് അറിയേണ്ടത്. കെ എല്‍ രാഹുലിനാണ് മുഖ്യ പരിഗണന ലഭിക്കുന്നത്. എന്നാല്‍ ടി20യില്‍ ഓപ്പണറാവാന്‍ നായകന്‍ കോലി താല്‍പര്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഫോമിലാണെങ്കില്‍ കോലി ഓപ്പണറാവേണ്ട യാതൊരു ആവിശ്യവുമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത.

kl-rahul

'ടി20 ലോകകപ്പില്‍ കോലി ഓപ്പണറാവാനുള്ള സാധ്യതയുണ്ട്. അവസാന പരമ്പരയില്‍ കോലി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊരു ശരിയായ കാര്യമാണെന്ന് കരുതുന്നില്ല. കെ എല്‍ രാഹുലിന്റെ ഫോമിനെ ആശ്രയിച്ചാലും ഇത് തീരുമാനിക്കപ്പെടുക. രാഹുലിന്റെ നിലവിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ കോലി ഓപ്പണറാവേണ്ട ഒരു ആവിശ്യവുമില്ല. രോഹിതും രാഹുലും ഓപ്പണറാവുമ്പോള്‍ കോലിക്ക് മൂന്നാം നമ്പറില്‍ കളിക്കാം. കോലിയും രോഹിതും ഓപ്പണര്‍മാര്‍ ആവേണ്ടന്നല്ല ഞാന്‍ പറഞ്ഞത്. അതിനുള്ള സാധ്യതകള്‍ എപ്പോഴുമുണ്ട്'-ദാസ്ഗുപ്ത പറഞ്ഞു.

ഇന്ത്യക്കായി രാഹുല്‍ സമീപകാലത്തായി നടത്തിയ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. രാഹുലിന്റെ ന്യൂബോളിലെ ബാറ്റിങ് പ്രകടനം മോശമാവുന്നുവെന്ന അഭിപ്രായം പൊതുവേയുണ്ട്. ഇതാണ് രാഹുല്‍ ടെസ്റ്റ് ടീമിന് പുറത്താവാനുള്ള പ്രധാന കാരണം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് രാഹുല്‍. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന രാഹുലിന് 2021 സീസണിന്റെ രണ്ടാം പാദത്തിലും തിളങ്ങാനായാല്‍ ടി20 ലോകകപ്പില്‍ ഓപ്പണറായിത്തന്നെ അവസരം ലഭിച്ചേക്കും.

പൃഥ്വി ഷാ,ശുഭ്മാന്‍ ഗില്‍,ദേവ്ദത്ത് പടിക്കല്‍ എന്നീ യുവതാരങ്ങളും ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്. ഇവര്‍ യുവതാരങ്ങളാണെങ്കിലും പ്രതിഭകൊണ്ടും സ്ഥിരതകൊണ്ടും തിളങ്ങുന്നതിനാല്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുക പ്രയാസമാണ്. അതിനാല്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ലഭിക്കുക എളുപ്പമല്ല. ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്.

Story first published: Monday, July 5, 2021, 10:40 [IST]
Other articles published on Jul 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+