
ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളുടെ ഷെഡ്യൂളില്‍ മാറ്റം. പുതുക്കിയ മല്‍സരക്രമം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഈ ഞായറാഴ്ച മുതലാണ് ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി ആരംഭിക്കുന്നത്. ശേഷിച്ച നാലു ടീമുകളുടെ ഒഴിവിലേക്കായി എട്ടു ടീമുകളാണ് യോഗ്യതാ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്ക, കരുത്തരായ ബംഗ്ലദേശ് എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
സന്നാഹ മല്‍സരങ്ങള്‍ ബുധനാഴ്ചയാണ് തുടങ്ങുന്നത്. യോഗ്യതാ റൗണ്ടിലെ ടീമുകളും സന്നാഹത്തിന് ഇറങ്ങുന്നുണ്ട്. സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയ ീടമുകളുടെ ഷെഡ്യൂളിലാണ് ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ആദ്യ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ സന്നാഹങ്ങള്‍. എന്നാല്‍ പുതുക്കിയ ഷെഡ്യൂളില്‍ ഇംഗ്ലണ്ടുമായി ഇന്ത്യ കളിക്കില്ല. പകരം സൗത്താഫ്രിക്കയെയാണ് നേരിടുക. ഓസ്‌ട്രേലിയയുമായുള്ള സന്നാഹത്തില്‍ മാറ്റമില്ല.

18, 20 തിയ്യതികളാണ് ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായി സന്നാഹത്തില്‍ വിരാട് കോലിയും സംഘവും ഏറ്റുമുട്ടുന്നത്. മല്‍സരവേദിയിലും മല്‍സര സമയത്തിലുമെല്ലാം പുതിയ ഷെഡ്യൂളില്‍ മാറ്റമുണ്ട്. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലായിരിക്കും രണ്ടു സന്നാഹങ്ങളും നടക്കുക. ഇവ ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം രാത്രി 7.30നായിരിക്കും. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള ഇന്ത്യയുടെ രണ്ടു സന്നാഹ മല്‍സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
മുന്‍ ലോക ചാംപ്യന്മാരായ ഇംണ്ടിന്റെ സന്നാഹ മല്‍സരങ്ങളിലെ എതികാളികള്‍ പാകിസ്താനും ന്യൂസിലാന്‍ഡുമാണ്. ഓസ്‌ട്രേലിയ ഇന്ത്യക്കെതിരേ മാത്രമല്ല അഫ്ഗാനിസ്താനുമായും കളിക്കുന്നുണ്ട്. പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരേയും നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരേയും സന്നാഹത്തില്‍ കൊമ്പുകോര്‍ക്കും. ഒക്ടോബര്‍ 23നാണ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കു തുടക്കമാവുന്നത്. ഇതിനു മുമ്പ് നേരത്തേ സൂപ്പര്‍ 12ലെത്തിയ ടീമുകളെല്ലാം രണ്ടു വീതം സന്നാഹങ്ങളില്‍ കളിക്കും. ഈ മല്‍സരങ്ങളെല്ലാം രണ്ടു വേദികളിലായിരിക്കും. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിലെ നഴ്‌സറി ഗ്രൗണ്ട്, ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ട് എന്നിവയാണ് വേദികള്‍.
സന്നാഹ മല്‍സരങ്ങളുടെ പുതുക്കിയ ഷെഡ്യൂള്‍
ഒക്ടോബര്‍ 12 അയര്‍ലാന്‍ഡ് x പപ്പുവ ന്യുഗ്വിനി (വൈകീട്ട് 3.30, അബുദാബി
ഒക്ടോബര്‍ 12 ബംഗ്ലാദേശ് x ശ്രീലങ്ക ( രാത്രി 7.30, ടോളറന്‍സ് ഓവല്‍)
ഒക്ടോബര്‍ 12 നമീബിയ x ഒമാന്‍ (രാത്രി 7.30, ദുബായ്)
ഒക്ടോബര്‍ 12 സ്‌കോട്ട്‌ലാന്റ് x നെതര്‍ലാന്‍ഡ്‌സ് (രാത്രി 7.30, അബുദാബി)
ഒക്ടോബര്‍ 14 ശ്രീലങ്ക x പപ്പുവ ന്യു ഗ്വിനി (രാവിലെ 11.30, ടോളറന്‍സ് ഓവല്‍)
ഒക്ടോബര്‍ 14 ബംഗ്ലാദേശ് അയര്‍ലാന്‍ഡ് (രാവിലെ 11.30, ദുബായ്)
ഒക്ടോബര്‍ 14 നമീബിയ x സ്‌കോട്ട്‌ലാന്റ് (രാവിലെ 11.30, ദുബായ്)
ഒക്ടോബര്‍ 14 നെതര്‍ലാന്‍ഡ്‌സ് x ഒമാന്‍ (രാവിലെ 11.30, ദുബായ്)
ഒക്ടോബര്‍ 18 ന്യൂസിലാന്‍ഡ് x വെസ്റ്റ് ഇന്‍ഡീസ് (വൈകീട്ട് 3.30, അബുദാബി)
ഒക്ടോബര്‍ 18 സൗത്താഫ്രിക്ക x അഫ്ഗാനിസ്താന്‍ (വൈകീട്ട് 3.30, ദുബായ്)
ഒക്ടോബര്‍ 18 ഇംഗ്ലണ്ട് x പാകിസ്താന്‍ (രാത്രി 7.30, ടോളറന്‍സ് ഓവല്‍)
ഒക്ടോബര്‍ 18 ഇന്ത്യ x ഓസ്‌ട്രേലിയ ( രാത്രി 7.30, ദുബായ്)
ഒക്ടോബര്‍ 20 പാകിസ്താന്‍ x വെസ്റ്റ് ഇന്‍ഡീസ് (വൈകീട്ട് 3.30, ടോളറന്‍സ് ഓവല്‍)
ഒക്ടോബര്‍ 20 ഓസ്‌ട്രേലിയ x അഫ്ഗാനിസ്താന്‍ (വൈകീട്ട് 3.30, ദുബായ്)
ഒക്ടോബര്‍ 20 ഇംഗ്ലണ്ട് x ന്യൂസിലാന്‍ഡ് (രാത്രി 7.30, അബുദാബി)
ഒക്ടോബര്‍ 20 ഇന്ത്യ x സൗത്താഫ്രിക്ക (രാത്രി 7.30, ദുബായ്)