For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് 2021: ഇന്ത്യയുടെ ഡെത്ത് ഓവര്‍ പേസ് കൂട്ടുകെട്ട് ഏത്? അഞ്ച് താരങ്ങള്‍ തമ്മില്‍ മത്സരം

മുംബൈ: ഈ വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനൊരുങ്ങുകയാണ്. ഇന്ത്യയാണ് ടൂര്‍ണമെന്റിന്റെ വേദിയെങ്കിലും കൊറോണ വൈറസ് വ്യാപനം തുടര്‍ന്നാല്‍ യുഎഇയിലേക്ക് ലോകകപ്പ് വേദി മാറ്റാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് നായകനെന്ന നിലയില്‍ മികച്ച റെക്കോഡുണ്ടെങ്കിലും ഒരു ഐസിസി കിരീടം പോലുമില്ല. അതിനാല്‍ത്തന്നെ ഇത്തവണത്തെ ടി20 ലോകകപ്പ് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരാണ്.

മികച്ച താരനിരയുള്ള ഇന്ത്യക്കായി ഡെത്ത് ഓവറില്‍ കളി പിടിക്കാന്‍ ആരൊക്കെയാവും പേസര്‍മാരായി ടീമിലുണ്ടാവുക. ടി20 ലോകകപ്പില്‍ ഡെത്ത് ഓവര്‍ പേസ് കൂട്ടുകെട്ടില്‍ ഇടം പിടിക്കാന്‍ ഇന്ത്യയുടെ അഞ്ച് പേസര്‍മാര്‍ തമ്മിലാണ് പ്രധാനമായും രംഗത്തുള്ളത്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ലോക ക്രിക്കറ്റിലെത്തന്നെ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കനാണെന്നതാണ് മറ്റുള്ളവരില്‍ നിന്ന് ബുംറയെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ ഡെത്ത് ഓവറില്‍ ബുംറയുടെ രാജകീയ സിംഹാസനം കോട്ടം തട്ടാതെ അവിടെത്തന്നെയുണ്ടാവും. 50 ടി20കളില്‍ നിന്ന് 59 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹത്തിന്റെ ഇക്കോണമി 6.66 ആയിരുന്നു. ഡെത്ത് ഓവറിലാണ് 33 വിക്കറ്റും വീഴ്ത്തിയത്. 7.39 ആണ് ഡെത്ത് ഓവറിലെ ഇക്കോണമി.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

സീനിയര്‍ പേസറായ ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും തുടര്‍ച്ചയായി ഏല്‍ക്കുന്ന പരിക്ക് അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഭുവി കാഴ്ചവെച്ചത്. ബുംറ-ഭുവി കൂട്ടുകെട്ട് എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമാണ്. 48 ടി20കളില്‍ നിന്ന് 45 വിക്കറ്റാണ് ഭുവി വീഴ്ത്തിയിട്ടുള്ളത്. 6.98 എന്ന മികച്ച ഇക്കോണമിയും താരത്തിന്റെ പേരിലുണ്ട്. ഡെത്ത് ഓവറില്‍ 54.2 ഓവറുകള്‍ അദ്ദേഹം എറിഞ്ഞിട്ടുണ്ട്. 17 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇക്കോണമി 9.5 ആണ്. നിലവിലെ ഭുവിയുടെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

സീനിയര്‍ പേസറായ മുഹമ്മദ് ഷമിയും അവസരം തേടുന്നു. മികച്ച വേഗവും കൃത്യതയും ഷമിക്കുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ നന്നായി റണ്‍സ് വഴങ്ങുന്ന താരമാണ് അദ്ദേഹം. പന്ത് നന്നായി സ്വിങ് ചെയ്യിക്കുന്ന ബൗളറാണ് അദ്ദേഹം. 12 ടി20യില്‍ 9.80 ഇക്കോണമിയില്‍ 12 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഡെത്ത് ഓവറില്‍ 13.4 ഓവറുകള്‍ പന്തെറിഞ്ഞപ്പോള്‍ 11.12 ഇക്കോണമിയില്‍ വീഴ്ത്തിയത് ഏഴ് വിക്കറ്റ്.

ടി നടരാജന്‍

ടി നടരാജന്‍

2020ലെ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന ഇടം കൈയന്‍ പേസറാണ് ടി നടരാജന്‍. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ ചെയ്യാനുള്ള മിടുക്കാണ് നടരാജന്റെ കരുത്ത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം അദ്ദേഹം കാഴ്ചവെച്ചിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ നഷ്ടമായി. നാല് ടി20കളില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ നടരാജന്റെ ഇക്കോണമി 7.62 ആണ്. ആറ് ഡെത്ത് ഓവറുകളില്‍ നിന്ന് നാല് വിക്കറ്റാണ് നട്ടു വീഴ്്ത്തിയത്. ഇക്കോണമി 9 ആണ്. ഇടം കൈയന്‍ പേസറെന്ന മുന്‍തൂക്കവും നടരാജനുണ്ട്.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിശ്വസ്തനാണ് മുഹമ്മദ് സിറാജ്. ആര്‍സിബിയുടെ പ്രധാന പേസ് ബൗളറായി ഇതിനോടകം വളരാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്. നാല് ഡെത്ത് ഓവറുകള്‍ എറിഞ്ഞിട്ടുള്ള താരം 15 ഇക്കോണമിയില്‍ നേടിയത് 1 വിക്കറ്റ് മാത്രം. ഈ കണക്കുകളേക്കാള്‍ മികവ് നിലവില്‍ അദ്ദേഹത്തിന്റെ പ്രകടനത്തിനുണ്ട്. ന്യൂബോളിലാണ് സിറാജിന് കൂടുതല്‍ മികവ്.

Story first published: Wednesday, May 12, 2021, 15:08 [IST]
Other articles published on May 12, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+