Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ബാബര്‍ പാക് കോലിയല്ല, അതുക്കുംമേലെ! കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്തി

1

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥയാക്കിയിരിക്കുകയാണ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം. പാക് ആരാധകര്‍ തങ്ങളുടെ കോലിയെന്നു വിശേഷിപ്പിക്കുന്ന ബാബര്‍ താന്‍ അതുക്കുംമേലെയാണെന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്തി തെളിയിച്ചിരിക്കുകയാണ്. ടി20യില്‍ അതിവേഗം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ബാബര്‍ സ്വന്തം പേരിലാക്കിയത്. നേരത്തേ കോലിയായിരുന്നു ഇതിന്റെ അവകാശി.

അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ട് മല്‍സരത്തിലായിരുന്നു ബാബറിന്റെ അവിസ്മരണീയ നേട്ടം. 1000ത്തിലെത്താന്‍ വെറും 26 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. നേരത്തേ കോലി 30 ഇന്നിങ്‌സുകളില്‍ 1000 പൂര്‍ത്തിയാക്കിയായിരുന്നു റെക്കോര്‍ഡിട്ടത്. ഇതാണ് നാല് ഇന്നിങ്‌സുകള്‍ നേരത്തേയാക്കി ബാബര്‍ പഴങ്കഥയാക്കിയത്.

അഫ്ഗാനെതിരായ മല്‍സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ 1000ത്തിലത്താന്‍ പാക് നായകനു വേണ്ടിയിരുന്നത് 30 റണ്‍സ് മാത്രമായിരുന്നു. കരീം ജന്നത്തെറിഞ്ഞ 10ാമത്തെ ഓവറില്‍ തന്നെ ബാബര്‍ ഇതു സാധിച്ചെടുക്കുകയും ചെയ്തു. കളിയില്‍ ഫിഫ്റ്റിയടിച്ചാണ് അദ്ദേഹം പുറത്തായത്. 47 ബോളില്‍ നാലു ബൗണ്ടറികളടക്കം ബാബര്‍ 51 റണ്‍സ് നേടി. ടി20 കരിയറിലെ 22ാമത്തെയും അവസാനത്തെ നാല് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നാമത്തെയും ഫിഫ്റ്റി കൂടിയാണ് താരം കുറിച്ചത്.

2

ടി20 ക്രിക്കറ്റില്‍ 1000 റണ്‍സിലെത്തിയ ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ക്യാപ്റ്റനാണ് 27 കാരനായ ബാബര്‍. കോലിയുടെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തിക്കുറിക്കുന്നത് ഇതാദ്യമായിട്ടല്ല. നേത്തേയും ചില റെക്കോര്‍ഡുകള്‍ പാക് ക്യാപ്റ്റന്‍ തട്ടിയെടുത്തിരുന്നു. അന്താരാഷ്ട്ര ടി20യില്‍ അതിവേഗം 2000 റണ്‍സെത്ത ബാറ്റ്‌സ്മാനെന്ന കോലിയുടെ റെക്കോര്‍ഡ് ബാബര്‍ നേരത്തേ പഴങ്കഥയാക്കിയിരുന്നു. 52 ഇന്നിങ്‌സുകളിലായിരുന്നു അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

കൂടാതെ ലോക ടി20 റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള ബാബര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡും തിരുത്തിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ അതിവേഗം 7000 റണ്‍സിലെത്തിയ താരമായാണ് ബാബര്‍ മാറിയത്. 192 ഇന്നിങ്‌സുകളെന്ന ഗെയ്ല്‍ നേരത്തേ സ്ഥാപിച്ച റെക്കോര്‍ഡ് അദ്ദേഹം 187 ഇന്നിങ്‌സാക്കി മെച്ചപ്പെടുത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.

അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്, നവീനുല്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍.

Story first published: Saturday, October 30, 2021, 0:02 [IST]
Other articles published on Oct 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+