T20 World Cup: ധവാനല്ല, രോഹിതിനൊപ്പം കൂടുതല്‍ സാധ്യത രാഹുലിന്, വിലയിരുത്തി അജിത് അഗാര്‍ക്കര്‍
ന്യൂഡല്‍ഹി: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ഈ മാസം 18ന് ആരംഭിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങിയാല്‍ മാത്രമേ പല താരങ്ങള്‍ക്കും ടി20 ലോകകപ്പില്‍ ഇടം പിടിക്കാനാവു.
ശ്രീലങ്കയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ഏകദിന ടീമില്‍ മാത്രമാണ് ധവാന്‍ സ്ഥിര സാന്നിധ്യമായുള്ളത്. ടി20 ലോകകപ്പില്‍ ധവാന് ടീമില്‍ ഇടം പിടിക്കാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ ഗംഭീര പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ ടി20 ലോകകപ്പില്‍ രോഹിതിനൊപ്പം ഓപ്പണറായി കൂടുതല്‍ പരിഗണന ലഭിക്കുന്നത് കെ എല്‍ രാഹുലിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. ധവാനെക്കാളും മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന രാഹുല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകന്‍ കൂടിയാണ്. ടി20 ലോകകപ്പില്‍ നിലവിലെ സാഹചര്യത്തില്‍ ധവാനെക്കാള്‍ പരിഗണന ലഭിക്കുക രാഹുലിന് തന്നെയാവും.
'ധവാന് ശ്രീലങ്കന്‍ പരമ്പര വളരെ നിര്‍ണ്ണായകമാണ്. അവന്‍ സ്‌കോര്‍ നേടേണ്ടതായുണ്ട്. പ്രധാനമായും ടി20കളില്‍. ഐപിഎല്ലില്‍ അവന്‍ തെറ്റായി എന്തെങ്കിലും ചെയ്‌തെന്ന് കരുതുന്നില്ല. എങ്കിലും രോഹിതും രാഹുലും ധവാന് മുകളില്‍ത്തന്നെയാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെങ്കിലും രാഹുലിന്റെ ആകെയുള്ള പ്രകടനം തീര്‍ത്തും മനോഹരമാണ്. രാഹുലിനെ ധവാന് മറികടക്കണമെങ്കില്‍ തുടര്‍ച്ചയായി റണ്‍സ് നേടുകയും അവന് സമ്മര്‍ദ്ദം നല്‍കുകയും ചെയ്യണം. രോഹിതിന്റെ ഓപ്പണര്‍ സ്ഥാനത്തിന് വെല്ലുവിളിയില്ല. ടീമിന്റെ വൈസ് ക്യാപ്റ്റനാണവന്‍. അതിനാല്‍ത്തന്നെ രാഹുലിന് സമ്മര്‍ദ്ദം നല്‍കുക മാത്രമാണ് ധവാന്‍ ചെയ്യേണ്ടത്'-അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
നിലയുറപ്പിക്കാന്‍ സമയം വേണ്ടിവരുന്ന താരമാണ് ധവാന്‍. 2020ലെ യുഎഇ ഐപിഎല്ലിലും ഇത്തവണത്തെ ഐപിഎല്ലിലും തിളങ്ങാന്‍ ധവാന് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. അതിനാല്‍ത്തന്നെ ധവാനെക്കാള്‍ മുന്‍ഗണന രാഹുലിന് ലഭിച്ചേക്കും. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യ ഇടം നല്‍കാതെ പുറത്തിരുത്തുന്ന രാഹുലിനെ ടി20 ടീമിലേക്കും പരിഗണിച്ചില്ലെങ്കില്‍ അത് ഇന്ത്യന്‍ ടീമില്‍ തെറ്റായ സന്ദേശം നല്‍കിയേക്കും.
പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍,ശുഭ്മാന്‍ ഗില്‍ എന്നീ യുവതാരങ്ങളും ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്. ഇവരും ശ്രീലങ്കന്‍ പരമ്പരയില്‍ കളിക്കുന്നുണ്ട്. യുവതാരങ്ങളും ഗംഭീര പ്രകടനം കാഴ്ചവെച്ചാല്‍ സെലക്ടര്‍മാര്‍ക്ക് തീരുമാനത്തിലേക്കെത്തുക വളരെ പ്രയാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications