Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രോഹിത്തിന് ശേഷം ഇന്ത്യയെ ആര് നയിക്കും? ഇവര്‍ നാലും യോഗ്യരെന്ന് ഇര്‍ഫാന്‍ പഠാന്‍

ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും. പോയ വര്‍ഷം നഷ്ടമായ ഏകദിന ലോകകപ്പിന്റെ വേദന മറക്കാന്‍ ഇത്തവണ ഏതുവിധേനയും കപ്പ് നേടുകയാണ് രോഹിത്തിനും സംഘത്തിനും മുന്നിലെ ലക്ഷ്യം. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

അതേസമയം ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമാണ്. രോഹിത് ശര്‍മയ്ക്ക് ശേഷം ആരായിരിക്കണം ഇന്ത്യയെ നയിക്കേണ്ടത് എന്ന ചോദ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. രോഹിത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം ഇതിനോടകം തന്നെ ആരംഭിക്കേണ്ടതായിരുന്നു എന്നും ചിലര്‍ പറയുന്നുണ്ട്.

Rohit Sharma

ഇതിനിടെ ഇപ്പോഴിതാ രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയെ നയിക്കാല്‍ പ്രാപ്തരായ നാല് പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പഠാന്‍ 2007 ല്‍ ഇന്ത്യ ആദ്യമായി ട്വന്റി-20 ലോകകപ്പ് നേടിയപ്പോള്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരുന്നു. രോഹിത്തിന് ശേഷം ഇന്ത്യയെ നയിക്കാന്‍ സാധിക്കുക ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ക്കാണെന്നാണ് പഠാന്‍ പറയുന്നത്.

നാല് പേരും ഇതിനോടകം തന്നെ ഇന്ത്യയെ പലപ്പോഴായി നയിച്ചിട്ടുള്ളവരാണ്. ബുംറ ഒഴികെയുള്ള മൂന്ന് പേരും ഐപിഎല്ലിലും നായകന്മാരിയിട്ടുണ്ട്. സ്റ്റാര്‍ സ്‌പോട്‌സില്‍ സംസാരിക്കവെയാണ് രോഹിത് ശര്‍മ ഭാവിയിലെ ഇന്ത്യന്‍ നായകന്‍ ആകേണ്ടത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. നാല് പേരും മികച്ച ഓപ്ഷനുകളാണെങ്കിലും രോഹിത് ശര്‍മയുടെ മികവ് പകരം വെക്കാനില്ലാത്തതാണെന്നാണ് പഠാന്‍ പറയുന്നത്.

''ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍, രോഹിത് തന്നെയാണ് ഏറ്റവും മികച്ചത്. നമ്മള്‍ താരങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കും. പക്ഷെ ലീഡര്‍ഷിപ്പ് വേറൊരു മിടുക്ക് തന്നെയാണ്. ഭാവിയില്‍ അവരുടെ കണ്ണുള്ളത് സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരിലാകും. ഇപ്പോള്‍ ഉപനായകനായി ഹാര്‍ദിക് പാണ്ഡ്യയും വന്നു. റിഷഭ് പന്തുമുണ്ട് നായകനായിട്ട്. പരുക്കിന് മുമ്പും അവന്‍ ക്യാപ്റ്റനായിരുന്നു. ഇവര്‍ നാല് പേരാണ് റെഡിയായിട്ടുള്ളവര്‍. പക്ഷെ രോഹിത് തന്നെയാണ് നമ്പര്‍ വണ്‍'' എന്നാണ് പഠാന്‍ പറഞ്ഞത്.

നേരത്തെ 2023 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് താരം പുറത്താവുകയായിരുന്നു. തിരികെ അതേ സ്ഥാനത്തേക്കാണ് ഹാര്‍ദിക് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ, അടുത്ത സീസണിലും ഫൈനലിലെത്തിച്ച നായകനാണ് ഹാര്‍ദിക്. മുംബൈയിലേക്കുള്ള തിരിച്ചുവരില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ലെങ്കിലും ബിസിസിഐ ഹാര്‍ദിക്കില്‍ വിശ്വസിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

Story first published: Friday, May 3, 2024, 17:20 [IST]
Other articles published on May 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+