T20 World Cup: ബൗളര്‍മാര്‍, പക്ഷേ ലോകകപ്പില്‍ ബാറ്റിങ്ങില്‍ വെടിക്കെട്ട് സൃഷ്ടിക്കാനാവും, അഞ്ച് താരങ്ങളിതാ
മുംബൈ: കോവിഡ് മഹാമാരിയില്‍ അകപ്പെട്ട് ഏറെ നാളുകളായി നീണ്ടുപോയിരുന്ന ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുകയാണ്. ഇന്ത്യ വേദിയാവേണ്ട ടൂര്‍ണമെന്റായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് വേദി യുഎഇയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. യുഎഇയില്‍ നടക്കുന്നതിനാല്‍ത്തന്നെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ബാറ്റുകൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ചില ബൗളര്‍മാരുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍)
അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് റാഷിദ് ഖാന്‍. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന റാഷിദ് ഖാന്‍ നന്നായി ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്.ബിബിഎല്ലിലടക്കം തന്റെ ബാറ്റിങ് മികവ് തെളിയിക്കാന്‍ റാഷിദ് ഖാന് സാധിച്ചിട്ടുണ്ട്. യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമായതിനാല്‍ ഇത്തവണ ബാറ്റിങ് പ്രൊമോഷന്‍ ലഭിക്കാന്‍ വെടിക്കെട്ട് തീര്‍ക്കാന്‍ റാഷിദ് ഖാന് മികവുണ്ട്. 2018ലെ ഐപിഎല്ലില്‍ കെകെആറിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനുവേണ്ടി 10 പന്തില്‍ പുറത്താവാതെ 34 റണ്‍സ് റാഷിദ് നേടിയിരുന്നു. അഫ്ഗാനിസ്ഥാന്റെ നായകന്‍ കൂടിയാണ് റാഷിദ് ഖാന്‍.

സുനില്‍ നരെയ്ന്‍ (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്നറായ സുനില്‍ നരെയ്‌ന്റെ ബാറ്റിങ് മികവ് പല തവണ ഐപിഎല്ലിലൂടെ കണ്ടിട്ടുള്ളതാണ്. ദേശീയ ടീമിലും ടോപ് ഓഡറില്‍ അവസരം ലഭിച്ചാല്‍ തന്റെ ബാറ്റിങ് കാട്ടാന്‍ നരെയ്‌ന് സാധിച്ചേക്കും. എന്നാല്‍ താരസമ്പന്നമായ വെസ്റ്റ് ഇന്‍ഡീസില്‍ നരെയ്‌ന് ടോപ് ഓഡറില്‍ അവസരം ലഭിക്കുക എളുപ്പമല്ല. ദേശീയ ടീമിനൊപ്പം കളിക്കാനില്ലെന്ന് നിലപാടിലാണ് നിലവില്‍ നരെയ്‌നുള്ളത്.

ശ്രീലങ്കയുടെ പേസ് ബൗളറാണ് ഇസിരു ഉദാന. ടി20യില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് താരത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. ആറ് സിക്‌സറുകള്‍ ഉള്‍പ്പെട്ട ഇന്നിങ്‌സില്‍ 140 ായിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. വാലറ്റത്തില്‍ അവസരം നല്‍കാതെ മധ്യനിരയില്‍ ഇറക്കിയാല്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഉദാന.

പാകിസ്താന്‍ പേസര്‍ ഹസന്‍ അലിയും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ഏകദിന ലോകകപ്പിലും മികച്ച ബാറ്റിങ് പ്രകടനമാണ് ഹസന്‍ അലി നടത്തിയത്. കൂടാതെ യുഎഇയില്‍ കളിച്ച് വലിയ പരിചയസമ്പത്തും ഹസന്‍ അലിക്കുണ്ട്. അതിനാല്‍ത്തന്നെ ടി20 ലോകകപ്പില്‍ ബാറ്റിങ് ഓഡറില്‍ പ്രൊമോഷന്‍ നല്‍കിയാല്‍ അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചേക്കും.

ടിം സൗത്തി (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് അഞ്ചാമന്‍. പരിചയസമ്പന്നനായ സൗത്തിയുടെ ബാറ്റിങ് മികവ് ഇതിനോടകം പല തവണ കണ്ടിട്ടുള്ളതാണ്. അതിനാല്‍ത്തന്നെ മധ്യനിരയില്‍ അവസരം ലഭിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സൗത്തിക്ക് സാധിച്ചേക്കും. എന്നാല്‍ മികച്ച താരങ്ങളുള്ള ന്യൂസീലന്‍ഡ് ടീമില്‍ ഇത്തരമൊരു അവസരം സൗത്തിക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications