Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'തന്റേതായ ദിനം എതിരാളികള്‍ക്ക് നാശം വരുത്തും', പൃഥ്വിയെ പുകഴ്ത്തി ആകാശ് ചോപ്ര

മുംബൈ: ടി20 ലോകകപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ എല്ലാ ടീമുകളും മുന്നൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചും നായകന്‍ വിരാട് കോലിയെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ് വരാനിരിക്കുന്ന ടി20 ലോകകപ്പ്. ബിസിസി ഐയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് യുഎഇയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ആകാശ് ചോപ്ര.

ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാന്‍ സാധിക്കാത്ത കോലിക്ക് ടി20 ലോകകപ്പ് കിരീടം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ നിരവധി താരങ്ങളുണ്ട്. രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലിന് ഓപ്പണിങ്ങില്‍ മുഖ്യ പരിഗണന ലഭിച്ചേക്കും. എന്നാല്‍ പൃഥ്വി ഷായെ ഓപ്പണറായി പരീക്ഷിച്ചാല്‍ അത് ടീമിന് വളരെ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

പൃഥ്വി ഷാ

'രാഹുലിനും കോലിക്കും ധവാനുമൊപ്പം ഓപ്പണിങ്ങിലേക്ക് പരിഗണന ലഭിക്കേണ്ട താരമാണ് പൃഥ്വി ഷാ. അവന്‍ കളിക്കുന്ന രീതി നന്നായി ആസ്വദിക്കുന്നുണ്ട്. അവന്റെ ക്രിക്കറ്റ് ശൈലി ലോകത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന പോലെയാണ്. അവന്‍ എല്ലാ മത്സരത്തിലും സ്‌കോര്‍ നേടണമെന്നില്ല. എന്നാല്‍ അവന്‍ സ്‌കോര്‍ നേടുന്ന ദിവസം എതിരാളികളെ തകര്‍ത്തുകളയും'-ആകാശ് ചോപ്ര പറഞ്ഞു.

 പൃഥ്വി ഷാ

ഇതുവരെ ഇന്ത്യക്കായി ടി20യില്‍ പൃഥ്വി കളിച്ചിട്ടില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ട പൃഥ്വി ടി20യില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയേക്കും. ടി20 ലോകകപ്പില്‍ പൃഥ്വിയെ പരിഗണിക്കുക ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനവും ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തിലെ പ്രകടനവും വിലയിരുത്തിയാവും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മികച്ച പ്രകടനമാണ് പൃഥ്വി നടത്തുന്നത്. ഇത് അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കും.

 പൃഥ്വി ഷാ

പവര്‍പ്ലേ നന്നായി ഉപയോഗിക്കുന്ന താരമാണ് പൃഥ്വി. ഐപിഎല്‍ 2021ന്റെ ആദ്യ പാദത്തില്‍ ഒരോവറിലെ ആറ് പന്തും അദ്ദേഹം ബൗണ്ടറി നേടിയിരുന്നു. ഫ്രീ സ്റ്റൈലില്‍ ആക്രമിച്ച് കളിക്കാന്‍ പൃഥ്വിക്ക് മികവുണ്ട്. ടി20 ഫോര്‍മാറ്റില്‍ പൃഥ്വി പവര്‍പ്ലേ വരെ നിന്നാല്‍ത്തന്നെ എതിരാളികള്‍ക്ക് അത് വലിയ ക്ഷീണമുണ്ടാക്കും. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാനും പൃഥ്വിക്ക് സാധിക്കും.

പൃഥ്വി ഷാ

നിലവിലെ സാഹചര്യത്തില്‍ നിരവധി താരങ്ങള്‍ ഓപ്പണിങ്ങിലേക്ക് അവസരം നേടുന്നുണ്ടെങ്കിലും ഈ മത്സരത്തില്‍ കെ എല്‍ രാഹുലിനാണ് മുന്‍തൂക്കമെന്നും ആകാശ് പറഞ്ഞു. 'ഓപ്പണര്‍ ആവാനുള്ള മത്സരത്തിന്റെ ഒടുവില്‍ രാഹുലും കോലിയും തമ്മിലാവും ഒടുവില്‍ മത്സരം ഉണ്ടാവുക. പന്ത് തീര്‍ച്ചയായും ടീമില്‍ ഇടം പിടിക്കുമെന്നതിനാല്‍ ഓപ്പണറായി രാഹുല്‍ തന്നെ ഇടം പിടിച്ചേക്കും. മധ്യനിരയില്‍ പന്തും ഹര്‍ദിക്കും ജഡേജയുമുള്ളതിനാല്‍ രാഹുലിന്റെ ആവിശ്യമില്ല. കോലി ഓപ്പണറായാല്‍ രാഹുല്‍ മൂന്നാം നമ്പറില്‍ കളിക്കും'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 5, 2021, 15:22 [IST]
Other articles published on Jul 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+