Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ നാലാം നമ്പറില്‍ ശ്രേയസോ സൂര്യകുമാറോ? തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

മുംബൈ: ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ലോകകപ്പാണ് വരാനിരിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലിക്ക് കിരീടത്തിലേക്കെത്താനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് വരാനിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് പ്രതിഭകളുടെ കുറവില്ല. മികച്ച താരനിരതന്നെയുള്ള ഇന്ത്യന്‍ ടീമില്‍ ആരെയൊക്കെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്നത് സെലക്ടര്‍മാര്‍ക്കും ടീം മാനേജ്‌മെന്റിനും മുന്നിലുള്ള കടുത്ത വെല്ലുവിളി തന്നെയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറില്‍ പരിഗണിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍ ആര് വേണം നാലാം നമ്പറിലെന്നത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ ടി20 ലോകകപ്പില്‍ നാലാം നമ്പറില്‍ ആരെയാണ് ഇന്ത്യ പരിഗണിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ഒരുപോലെ പ്രതിഭാശാലികളാണെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യറിനെയാണ് ഇന്ത്യ പരിഗണിക്കേണ്ടത്. വലിയ അനുഭവസമ്പത്തുള്ള താരമാണവന്‍. ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

aakashchopra

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ശ്രേയസ്. ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ തിളങ്ങിയാല്‍ തീര്‍ച്ചയായും ശ്രേയസിനെ പരിഗണിച്ച് മുന്നോട്ട് പോകണം. ആ സമയത്തെ ഫോമാണ് വിലയിരുത്തേണ്ടത്. രണ്ട് പേരില്‍ ആരെ വേണമെന്ന് ഇപ്പോള്‍ പറയാനാവില്ല. രണ്ട് പേരും പന്തിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കെല്‍പ്പുള്ളവരാണ്'-ആകാശ് ചോപ്ര പറഞ്ഞു.

സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് നടത്തുന്നത്. അതേ സമയം പരിക്കിനെത്തുടര്‍ന്ന് ഐപിഎല്‍ 2021ന്റെ ആദ്യ പാദം കളിക്കാന്‍ സാധിക്കാതിരുന്ന ശ്രേയസ് അയ്യര്‍ രണ്ടാം പാദത്തില്‍ ഡല്‍ഹി നായകനായി തിരിച്ചെത്തിയേക്കും. എന്നാല്‍ പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശ്രേയസിന് എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നത് കണ്ടറിയണം. ശ്രേയസിന് ഫോം കണ്ടെത്താനായില്ലെങ്കില്‍ ഇന്ത്യ സൂര്യകുമാറിനെ പരിഗണിക്കാനും സാധ്യത ഏറെയാണ്. ശ്രീലങ്കന്‍ പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്.

Story first published: Tuesday, July 13, 2021, 12:32 [IST]
Other articles published on Jul 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+