For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: രോഹിത്തില്ല, കപ്പടിപ്പിക്കാന്‍ സൂര്യയെക്കൊണ്ട് പറ്റുമോ? സഞ്ജു പറഞ്ഞത് വൈറല്‍

ഏഷ്യാ കപ്പ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഐസിസിയുടെ ടി20 ലോകകപ്പ് കിരീടമാണ്. അടുത്ത വര്‍ഷമാദ്യം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരെന്ന സമ്മര്‍ദ്ദത്തിലാവും സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യയിറങ്ങുക.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. അടുത്ത തവണ സൂര്യയുടെ ക്യാപ്റ്റന്‍സിയിലും ടീമിനു ഈ ട്രോഫി കാത്തുസൂക്ഷിക്കാന്‍ സാധിക്കുമോയെന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍.

SANJU SAMSON

ഇന്ത്യയുടെ സാധ്യത എത്രത്തോളം

സിയറ്റിന്റെ ടി20 ബാറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സഞ്ജു സാംസണിനെ തേടിയെത്തിയിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ ആങ്കറായ മായന്തി ലാങ്കറുമായി സംസാരിക്കവെയാണ് അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട സാധ്യതകളെ കുറിച്ച് സഞ്ജു സാംസണ്‍ മനസ്സ് തുറന്നത്.

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ജേതാക്കളായതിനു ശേഷം 16 വര്‍ഷങ്ങളോളമെടുത്താണ് കഴിഞ്ഞ തവണ ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് നമ്മള്‍ വീണ്ടുമൊരിക്കല്‍ കൂടി വിശ്വവിജയികളായതെന്നു സഞ്ജു പറഞ്ഞു.

ആദ്യ കിരീടത്തിനു ശേഷം വീണ്ടുമൊരു വിജയ ഫോര്‍മുല കണ്ടെത്താന്‍ നമുക്കു 16 വര്‍ഷങ്ങള്‍ വേണ്ടി വന്നു. അതു കണ്ടെത്തിയതാവട്ടെ രോഹിത് ഭായിയാണെന്നും (രോഹിത് ശര്‍മ) സദസിലുണ്ടായിരുന്ന മുന്‍ ക്യാപ്റ്റനെ ചൂണ്ടിക്കാണിച്ച് സഞ്ജു പറഞ്ഞു.

രോഹിത് ഭായ് കണ്ടെത്തിയ ആ വിന്നിങ് ഫോര്‍മുല പിന്തുടര്‍ന്ന് അതേ കാര്യങ്ങള്‍ തന്നെയാണ് അടുത്ത ലോകകപ്പില്‍ ഞങ്ങളും ചെയ്യേണ്ടത്. അതില്‍ നിന്നും വ്യത്യസ്തമായി എന്തിലും ചെയ്യണമെന്നും എനിക്കു തോന്നുന്നില്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഒരു മാസത്തോളം ഞാന്‍ നമ്മുടെ ടീമിനോടൊപ്പമുണ്ടായിരുന്നു.

ടീമിലെ അന്തരീക്ഷം എങ്ങനെയാണെന്നും ഡ്രസിങ് റൂമില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നും എനിക്കു കാണാനും സാധിച്ചു. വ്യത്യസ്ത റോളുകളെ കുറിച്ച് എങ്ങനെയാണ് ഓരോരുത്തരുമായും അനായാസം ആശയവിനിമയം നടത്തുന്നതെന്നും ഞാന്‍ മനസ്സിലാക്കി.

സൂര്യകുമാര്‍ യാദവും അതേ കാര്യം തന്നെയാണ് ഇപ്പോഴത്തെ ടീമിലും ചെയ്തു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ സീനിയേഴ്‌സിന്റെ കാലടികള്‍ പിന്തുടരാനാണ് ഞങ്ങളും ശ്രമിക്കുന്നത്. വീണ്ടുമൊരു ട്രോഫി കൂടി സ്വന്തമാക്കാണ് ആഗ്രഹിക്കുന്നതെന്നും സഞ്ജു വിശദമാക്കി.

വിക്കറ്റ് കാക്കാന്‍ സഞ്ജു

കഴിഞ്ഞ വര്‍ഷത്തെ ഐസിസിടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും ഒരവസരം പോലും കിട്ടാതെ ബെഞ്ചിലിരിക്കേണ്ടി വന്നയാളാണ് സഞ്ജു സാംസണ്‍. പകരം റിഷഭ് പന്തിനെയാണ് ഫസ്റ്റ് ചോയ്‌സ് കീപ്പറായി ഇന്ത്യ കളിപ്പിച്ചത്. പക്ഷെ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

SANJU GAMBHIR

സൗത്താഫ്രിക്കയുമായുള്ള കരാശപ്പോരില്‍ സഞ്ജുവിനു ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഫൈനലില്‍ കളിക്കാന്‍ തയ്യാറായി ഇരിക്കാന്‍ അദ്ദേഹത്തോടു ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആവശ്യപ്പെടുകയും ചെയ്തിതിരുന്നു. പക്ഷെ ടോസിനു തൊട്ടു മുമ്പ് റിഷഭിനെ തന്നെ നിലനിര്‍ത്തുകയാണെന്നു അദ്ദേഹം മലയാളി താരത്തെ അറിയിക്കുകയായിരുന്നു.

എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സഞ്ജു മുഴുവന്‍ മല്‍സരങ്ങളിലും കളിക്കും. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും അദ്ദേഹമായിരിക്കും. ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായതിനു ശേഷം ടി20 പ്ലാനുകളില്‍ നിന്നും റിഷഭ് പുറത്തായിരിക്കുകയാണ്.

പകരം ഈ റോള്‍ അദ്ദേഹം സഞ്ജുവിനെയാണ് അദ്ദേഹം ഏല്‍പ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി 12 ടി20കളില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിനെ കഴിഞ്ഞ ഏഷ്യാ കപ്പില്‍ മധ്യനിര ബാറ്ററായും ഗംഭീര്‍ പരീക്ഷിച്ചിരുന്നു.

Story first published: Thursday, October 9, 2025, 12:22 [IST]
Other articles published on Oct 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+