For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ബംഗ്ലാദേശ് പിന്‍മാറുമോ ? സംഭവിച്ചാല്‍ പകരമാര്, സാധ്യത ഈ ടീമിന് !!

ഐസിസി ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് ടീം കളിക്കുമോയെന്ന കാര്യം സംശയത്തില്‍. ഇന്ത്യയിലെ ലോകകപ്പ് വേദി മാറ്റി നല്‍കണമെന്ന അവരുടെ ആവശ്യം ഐസിസി തള്ളിയിരിക്കുകയാണ്. ഇതോടെയാണ് ബംഗ്ലാദേശിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായത്.

ഇന്ത്യയുമായുള്ള രാഷ്ട്രീയ ബന്ധം വഷളായി മാറിയ സാഹചര്യത്തില്‍ ഇവിടെ കളിക്കുന്നതില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇമെയില്‍ അയച്ചത്. അതിനാല്‍ ഇവിടുത്തെ മല്‍സരങ്ങള്‍ മറ്റൊരു വേദിയായ ശ്രീലങ്കയിലേക്കു മാറ്റണമെന്നുമായിരുന്നു അവരുടെ ആവശ്യം. പക്ഷെ ഇതു ഐസിസി അംഗീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

BANGLADESH

ഇനി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടൂര്‍ണമെന്റില്‍ നിന്നും അവര്‍ പിന്‍മാറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ബംഗ്ലാദേശ് വിട്ടുനില്‍ക്കുകയാണെങ്കില്‍ പകരം ആരാവും ലോകകപ്പില്‍ പങ്കെടുത്തേക്കുകയെന്നു നമുക്കു പരിശോധിക്കാം.

നറുക്കുവീഴുകയാര്‍ക്ക്?

ടി20 ലോകകപ്പില്‍ നിന്നും പിന്‍മാറുകയെന്ന തീരുമാനം ബംഗ്ലാദേശ് എടുക്കുകയാണെങ്കില്‍ പകരം മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റുമായി ഐസിസി മുന്നോട്ടു പോവും. ചരിത്രമെടുത്താല്‍ ഇതു മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യവുമല്ല.

നേരത്തേയും ചില ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതു സംഭവിച്ചിട്ടുമുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെയും മറ്റു പല കാരണങ്ങളെയും തുടര്‍ന്ന് ചില ടീമുകള്‍ വിട്ടുനിന്നപ്പോള്‍ പകരെക്കാരെ ഐസിസി കൊണ്ടു വരികയും ചെയ്തിരുന്നു.

2009ലെ ടി20 ലോകകപ്പില്‍ ഇത്തരമൊരു സംഭവം കണ്ടിരുന്നു. അന്നു സിംബാബ്‌വെയാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്. ഇതേ തുടര്‍ന്ന് പകരം സ്‌കോട്ട്‌ലാന്‍ഡിനെ ഐസിസി ക്ഷണിക്കുകയായിരുന്നു.

2016ലെ അണ്ടര്‍ 19 ലോകകപ്പിന് ആഴ്ചകള്‍ മാത്രം മുമ്പാണ് കരുത്തരായ ഓസ്‌ട്രേലിയ പിന്‍മാറിയത്. പിന്നാലെ അയര്‍ലാന്‍ഡിനെ പകരക്കാരായി ഐസിസി ഉള്‍പ്പെടുത്തുകയും ചെയ്തു. 1996ലെ ഏകദിന ലോകകപ്പിനു മുമ്പും സമാനമായ സംഭവങ്ങള്‍ക്കു ക്രിക്കറ്റ് ലോകം സാക്ഷിയായി. ശ്രീലങ്കയായിരുന്നു ലോകകപ്പിന്റെ വേദി.

പക്ഷെ ശ്രീലങ്കയില്‍ കളിക്കാന്‍ ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും വിസമ്മതിച്ചു. സുരക്ഷാ ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്. കൊളംബോയിലെ മല്‍സരങ്ങളില്‍ കളിക്കില്ലെന്നാണ് ഇരുടീമുകളും അറിയിച്ചത്. ഇതോടെ എതിര്‍ ടീമായ ശ്രീലങ്കയ്ക്കു രണ്ടു കളിയിലെയും പോയിന്റ് ലഭിക്കുകയും ചെയ്തു. ഇതു അവരെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറാനും സഹായിച്ചിരുന്നു.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ കളിക്കില്ലെന്നു ബംഗ്ലാദേശ് തീരുമാനമെടുത്താല്‍ പകരം സ്‌കോട്ട്‌ലാന്‍ഡിനെയാവും ഐസിസി ഉള്‍പ്പെടുത്തിയേക്കുക. കാരണം അവര്‍ നേരത്തേ ടി20 ലോകകപ്പില്‍ കളിച്ചവരും മെച്ചപ്പെട്ട ഐസിസി റാങ്കുള്ളവരുമാണ്.

ബംഗ്ലാദേശിന്റെ ലോകകപ്പ് സ്‌ക്വാഡ്

ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), മുഹമ്മദ് സെയ്ഫ് ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, മുഹമ്മദ് പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ഖാസി നൂറുല്‍ ഹസന്‍ സോഹന്‍, ഷാക് മഹിദി ഹസന്‍, റിഷാദ് ഹുസൈന്‍, സാഫ് റഹിം, മുസ്തബ് അഹമ്മദ്, സാഫ് റഹ്മാന്‍, സാഫ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, മുഹമ്മദ് ഷൈഫുദ്ദീന്‍, ഷൊരിഫുല്‍ ഇസ്ലാം.

Story first published: Wednesday, January 7, 2026, 13:17 [IST]
Other articles published on Jan 7, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+