Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സൂര്യയുടെ ആഗ്രഹം നടക്കും? ഫൈനല്‍ ഇവര്‍ തമ്മില്‍!! ക്ലാര്‍ക്കിന്റെ പ്രവചനിങ്ങനെ

അടുത്ത മാസം ഏഴു മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. ഒരു മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 20 ടീമുകളാണ് ഇത്തവണ പോരടിക്കുക.

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കിരീടം നിനിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായിട്ടാവും സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുക. പക്ഷെ ഒരു ടീമും തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായിട്ടില്ലെന്ന ചരിത്രവും ആതിഥേയര്‍ ഇതുവരെ വിജയികളായിട്ടില്ലെന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തിയേക്കുകയും ചെയ്യും. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഫൈനലിസ്റ്റുകളെ കുറിച്ചുള്ള ക്ലാര്‍ക്കിന്റെ വമ്പന്‍ പ്രവചനം.

AUSTRALIA

ഫൈനലില്‍ ഇവര്‍

നിലവിലെ ജേതാക്കളായ ഇന്ത്യയും മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും തമ്മിലാണ് ഇത്തവണത്തെ ടി20 ലോകകപ്പ് ഫൈനലില്‍ കൊമ്പുകോര്‍ക്കുകയെന്നാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രവചനം.

എനിക്കു ഓസ്‌ട്രേലിയന്‍ പക്ഷപാതം തോന്നുന്നുണ്ടല്ലേ? ഓസ്‌ട്രേലിയയെ ഞാന്‍ ഇത്തവണത്തെ ടി20 ലോകകപ്പിന്റെ ഫൈനലിലുള്‍പ്പെടുത്തും. കാരണം ഞാനൊരു ഓസീസുകാരനാണ്, എനിക്കു പക്ഷപാതമുണ്ട്, അവര്‍ ജയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

പക്ഷെ ഓസ്‌ട്രേലിയക്കു വളരെ മികച്ച ഒരു ടി20 ടീമുണ്ടെന്നു ഞാന്‍ കരുതുന്നു. മികച്ച അനുഭവസമ്പത്തുള്ള നിരയുമാണിത്. വലിയ ടൂര്‍ണമെന്റുകളില്‍ ആ ടീമിനുള്ള അനുഭവസമ്പത്ത് അണ്ടര്‍റേറ്റഡാണെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

ഈ ലോകകപ്പിലെ മറ്റേതു ടീമിനെയും പോലെ അനുഭവ സമ്പത്ത് ഓസ്‌ട്രേിയക്കുമുണ്ട്. വലിയ മല്‍സരങ്ങളും ടൂര്‍ണമെന്റുകളുമെല്ലാം ജയിക്കാന്‍ അതു പ്രധാനവുമാണ്. ഈ ലോകകപ്പിലെ ഫൈനലിസ്റ്റുകളായി രണ്ടു ടീമുകളെ തിരഞ്ഞെടുക്കേണ്ടി വരികയാണെങ്കില്‍ ഓസ്ല്രിയയും ഇന്ത്യയുമായിരിക്കും ആ ടീമുകള്‍.

നമ്മളെല്ലാം കാണാന്‍ ആഗ്രഹിക്കുന്നതും അതാണ്. 1.5 ബില്ല്യണ്‍ വരുന്ന നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യ ചാംപ്യന്‍മാരാവില്ലെന്ന് ആരുകണ്ടു? ശരിക്കുമൊരു ഐതിഹാസിക ടൂര്‍ണമെന്റ് തന്നെയായിരിക്കും ഇതെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഈ പ്രവചനം സംഭവിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ആഗ്രഹം കൂടിയാണ് യാഥാര്‍ഥ്യമായി മാറുക. കാരണം ഇത്തവണ ഫൈനലില്‍ ഓസ്‌ട്രേലിയയില്‍ തോല്‍പ്പിച്ച് ജേതാക്കളാവുകയെന്നതാണ് മോഹമെന്നു കുറച്ചു മുമ്പ് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇതിലൂടെ 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ അഹമ്മദാബാദിലേറ്റ പരാജയത്തിനു പകരം ചോദിക്കാനും ആഗ്രഹമുണ്ടെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.

INDIA

മിന്നിക്കുമോ ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി 2024ല്‍ നടന്ന അവസാന ടി20 ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാതെയണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ. വെന്നിക്കൊടി പാറിച്ചത്.

17 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ രണ്ടാം കിരിട വിജയം കൂടിയായിരുന്നു ഇത്. ത്രില്ലിങ് ഫൈനില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഏഴു റണ്‍സിന്റെ ആവേശോജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് വിരമിച്ചതോടയാണ് പകരം സൂര്യകുമാര്‍ യാദവ് ഈ റോളിലേക്കു വരുന്നത്. ഇതിനു ശേഷം കളിച്ച 14 ടി20 പരമ്പരളിലും ഇന്ത്യ വിജയം കൊയ്തുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഈ റെക്കോര്‍ഡ് തുടര്‍ന്നാല്‍ ലോകകപ്പിലും വിജയം ഇന്ത്യക്കു തന്നെയായിരിക്കും.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

ഓസ്‌ട്രേലിയയുടെ താല്‍ക്കാലിക സ്‌ക്വാഡ്

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കോണോളി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു ക്യുനെമാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

Story first published: Friday, January 23, 2026, 11:14 [IST]
Other articles published on Jan 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+