ഇന്ത്യന്‍ ടീമിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാലഞ്ചായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പാണ്. 2024ല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ കരീബിയന്‍ മണ്ണില്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താമെന്ന ശുഭത്രീക്ഷയിലാണ് ടീം ഇന്ത്യ.
ടീമിനെ ഇത്തവണ വഴി കാണിക്കാന്‍ രോഹിത്തോ, റണ്‍മഴ പെയ്യിക്കാന്‍ ഇതിഹാസ താരം വിരാട് കോലിയോ ടീമിലില്ല. എങ്കിലും രോക്കോയുടെ കുറവ് നികത്താന്‍ ശേഷിയുള്ളവര്‍ ഇന്ത്യക്കുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടീമിന്റെ ഇത്തവണത്തെ കിരീടസാധ്യതയെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിപിക്കുകയാണ് ജ്യോതിഷി. ഇതേക്കുറിച്ചറിയാം.

കിരീടം ഇന്ത്യക്കു തന്നെ
ഒരു നോര്‍ത്ത് ഇന്ത്യന്‍ ചാനലിനോടു സംസാരിക്കവെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടസാധ്യകളെപ്പറ്റി ജ്യോതിഷി പ്രവചിച്ചത്. പക്ഷെ ഈ ചാനല്‍ ഏതാണെന്നോ, ജ്യോതിഷി ആരാണന്നോ വ്യക്തമല്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിന്റെ കിരീടസാധ്യതകള്‍ എത്രത്തോളമാണ്? 'ടീം ഒരിക്കല്‍ക്കൂടി കിരീടം നേടുമോയെന്നായിരുന്നു ആങ്കറോടുള്ള ജ്യോതിഷിയുടെ ചോദ്യം. അല്‍പ്പനേരം ആലോചിച്ച ശേമാണ് തന്റെ കൈയില്‍ ഉയര്‍ത്തിപടിച്ച മാലയിലേക്കു നോക്കിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവചനം.
ലോകകപ്പ് വിജയിയെ പ്രവചിക്കുന്ന ജ്യോതിഷി, വീഡിയോ കാണാം
നോക്കൂ, തീര്‍ച്ചയായും ഇന്ത്യ ലോക ചാംപ്യന്‍മാരാവാനുള്ള സധ്യതയാണ് ഇതില്‍ കാണുന്നത്. ഇന്ത്യ ഉറപ്പായും വീണ്ടും ലോകകപ്പില്‍ വിജയിക്കും. അതില്‍ മൂന്നു കളിക്കാരുടെ സംഭാവനകള്‍ വളരെ പ്രധാനമായിരിക്കും. ഇതിലൊരാള്‍ അല്‍പ്പം പ്രായമുള്ള താരമായിരിക്കും. നമ്മള്‍ സീനിയര്‍ താരമെന്നെല്ലാം വിളിക്കുന്നയാളാവുമിത്.
അതു കഴിഞ്ഞാല്‍ ടീമിന്റെ കിരീട കിരീട സാധ്യതില്‍ നിര്‍ണായക പങ്കു വഹിക്കുന്നാള്‍ ഒരു യുവ താരമായിരിക്കും. അതിനു ശേഷം മൂന്നാമത്തെയാള്‍ ഒരു ബൗളറുമായിരിക്കുമെന്നാണ് വീഡിയോയില്‍ ജ്യോതിഷി പറയുന്നത്. പക്ഷെ ആരുടെയും പേരുകള്‍ അദ്ദേഹം എടുത്തു പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ വ്യത്യസ്ത തരത്തിലുളള അഭിപ്രായ പ്രകടനങ്ങളാണ് ഇതേക്കുറിച്ച് നടത്തിയരിക്കുന്നത്.
പ്രായമേറിയ താരം മലയാളി സൂപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണെന്നാണ് ചിലരുടെ വാദം. യുവതാരമായി വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെയും ബൗളറായി സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയുമാണ് ചില തിരഞ്ഞടുത്തത്. എന്നാല്‍ പ്രായമേറിയ താരം ഹാര്‍ദിക് പാണ്ഡ്യയാണെന്നും മറ്റു രണ്ടു പേര്‍ തിലക് വര്‍മ, വരുണ്‍ എന്നിവരുമാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയു്ക്ത ആതിഥേയത്വം വഹിച്ച അവസാന ടി20 ലോകകപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ജേതാക്കളായത്. ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ തോല്‍വിയുടെ വക്കില്‍ നിന്നാണ് അവസാന അഞ്ചോവറില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ ജയിച്ചുകയറിയത്.
ത്രില്ലിങ് പോരാട്ടത്തില്‍ ഏഴു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 176 റണ്‍സെടുത്തു. മറുപടിയില്‍ സൗത്താഫ്രിക്കയ്ക്കു എട്ടു വിക്കറ്റിനു 169 റണ്‍സില്‍ ഒതുങ്ങേണ്ടി വരികയായിരുന്നു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍, (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്.