Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ബംഗ്ലാദേശ് ഇങ്ങോട്ട് വരൂ, ഞങ്ങള്‍ റെഡി; ലങ്കയുടെ പച്ചക്കൊടി; പക്ഷെ ഒരു പ്രശ്നം

ഐസിസി ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങളുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരവെ സംയുക്ത ആതിഥേയരായ ശ്രീലങ്ക മുന്നോട്ടു വന്നിരിക്കുകയാണ്. ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങള്‍ക്കു വേദിയാവാന്‍ ശ്രീലങ്ക തയ്യാറാണന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറല്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇമെയില്‍ അയച്ചിരിക്കുകയാണ്.

നിഷ്പ്പക്ഷ വേദിയില്‍ കളിക്കണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി പരിഗണിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്കമാവുന്നത്. ബംഗ്ലാദേശ് ടീമിന്റെ മല്‍സരങ്ങളെ കുറിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി ഇനിയും അറിയിച്ചിട്ടില്ല. എന്നാല്‍ അവരുടെ മല്‍സരങ്ങള്‍ക്കു കൂടി വേദിയാവാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു.

BANGLADESH

ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ പാകിസ്താന്‍ ടീമിന്റെ മുഴുനന്‍ മല്‍സരങ്ങളും നേരത്തേ തന്നെ ശ്രീലങ്കയിലേകക്കു മാറ്റിരുന്നു. പാക് ടീമിന്റെ കളികള്‍ കൂടാതെ മറ്റു ചില മല്‍സരങ്ങള്‍ക്കു കൂടി ലങ്ക വേദിയാവും. ഇനി ഈ ലിസ്റ്റിലേക്കു ബംഗ്ലാദേശ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടേക്കും.

നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ടി20 ലോകകപ്പിന്റെ മല്‍സരക്രമത്തില്‍ ഐസിസി ചില മാറ്റങ്ങള്‍ വരുത്തിയേക്കും. അങ്ങനെ വന്നാല്‍ ബംഗ്ലാദേശ് ടീം മറ്റൊരു വേദിയില്‍ കളിക്കുന്നത് കാണാം. അതു ചിലപ്പോള്‍ കൊളംബോയോ, അല്ലെങ്കില്‍ ലങ്കയിലെ മറ്റേതെങ്കിലും വേദിയോ ആവാം. നിലവില്‍ ലങ്കയില്‍ മൂന്നിടങ്ങളിലായാണ് മല്‍സരങ്ങള്‍. രണ്ടെണ്ണം കൊളംബോയിലാണെങ്കില്‍ ഒന്ന് പല്ലെക്കലെയിലുമാണ്.

എന്നാല്‍ നേരത്തേ ഇന്ത്യയില്‍ തീരുമാനിച്ചു കഴിഞ്ഞ ബംഗ്ലാദേശിന്റ മല്‍സരങ്ങള്‍ ശ്രീലങ്കിയിലേക്കു മാറ്റുമ്പോള്‍ ലോജിസ്റ്റിക്‌സാണ് പ്രധാന പ്രശ്‌നം. ബംഗ്ലാദേശിന്റേത് മാത്രമല്ല, അവര്‍ക്കെതിരേ കളിക്കുന്ന ടീമുകളെ വിമാന ടിക്കറ്റുകളും ഹോട്ടലുകളുമെല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞതാണ്. കൂടാതെ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഈ വേദി മാറ്റം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

ലോജിസ്റ്റിക്‌സിന്റെ കാര്യത്തില്‍ ഐസിസി ഇടപെടുക തന്നെ വേണം. അതു വലിയൊരു വിഷയമായിരിക്കും. ഐസിസി അതു ചെയ്താല്‍ ബംഗ്ലാദേശിന്റെ മല്‍സരങ്ങള്‍ക്കു കൂടി ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്കയ്ക്കു ഒരു പ്രശ്‌നവുമില്ല.

കൊളംബോയില്‍ അവരുടെ മല്‍സരങ്ങളില്‍ കൂടി ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. പാകിസ്താനുമായി ഞങ്ങള്‍ക്കു ഞങ്ങള്‍ക്കു മല്‍സരങ്ങളുണ്ട്. അതും ഇവിടെ നടത്താന്‍ കഴിയുമെന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്് വ്യക്തമാക്കി.

വേദിയുടെ കാര്യത്തില്‍ മുന്‍തൂക്കം കൊളംബോയില്‍ തന്നെയാവും. പല്ലെക്കെലെയിലും മല്‍സരങ്ങള്‍ നടത്താം. നിലവില്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച് ഒരു കളിയെങ്കിലും ദിവസേന ശ്രീലങ്കയിലുണ്ട്.

അതേസമയം, ബംഗ്ലാദേശ് ടീം ലോകക്പ്പിന്റെ സെമി ഫൈനലിലേക്കോ, ഫൈനലിലേക്കോ യോഗ്യത നേടിയാല്‍ ആ മല്‍സരങ്ങളും ലങ്കയിലേക്കു പുനര്‍ ക്രമീകരിക്കേണ്ടതായി വരും. പാകിസ്താന്റെ കാര്യത്തിലും ഇതു തന്നെയാണ് ഐസിസി തീരുമാനിച്ചിരിക്കുന്നത്.

Story first published: Monday, January 5, 2026, 6:32 [IST]
Other articles published on Jan 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+