For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 ലോകകപ്പ് 2026: കിവികളെ പറത്തിവിട്ട് മാര്‍ക്രം; ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8 ല്‍

ന്യൂസിലാന്റിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ദക്ഷിണാഫ്രിക്കയ്ക്കായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റിന് 175 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ ലക്ഷ്യം കണ്ടു. ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 44 പന്തില്‍ 86 റണ്‍സെടുത്തു.

നാല് സിക്‌സും എട്ട് ഫോറുമാണ് മാര്‍ക്രത്തിന്റെ ബാറ്റില്‍ നിന്ന് പറന്നത്. ക്വിന്റണ്‍ ഡികോക്ക് (20), റയാന്‍ റിക്കെല്‍ടണ്‍ (21), ബ്രെവിസ് (21), ഡേവിഡ് മില്ലര്‍ (24) എന്നിവരും ഭേദപ്പെട്ട സംഭാവന നല്‍കി. ടോസ് നഷ്‌പ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 175 റണ്‍സെടുത്തു. കിവീസിനായി മാര്‍ക്കം ചാംപ്മാന്‍ (48), ഡാരില്‍ മിച്ചല്‍ (32), ഫിന്‍ അലന്‍ (31) ജെയിംസ് നീഷാം (23*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാനേസന്‍ നാല് വിക്കറ്റെടുത്തു.

T20 World Cup 2026

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരും അതേസമയം ശക്തരുമായ രണ്ട് ടീമുകളാണ് ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയും. പ്രധാന ടൂര്‍ണമെന്റുകളില്‍ കപ്പിനും ചുണ്ടിനുമിടയില്‍ പലതവണ ഭാഗ്യം വഴുതി പോയിട്ടുണ്ട് ഇരുവര്‍ക്കും. ഇത്തവണയെങ്കിലും ആ ചീത്തപ്പേര് മാറ്റിയെടുക്കാനാണ് ഇരുടീമുകളും ഇന്ത്യയിലെത്തിയിരിക്കുന്നത്.

പ്ലേയിംഗ് ഇലവന്‍

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (WK), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (C), ജെയിംസ് നീഷാം, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി

ദക്ഷിണാഫ്രിക്ക: ഐഡന്‍ മാര്‍ക്രം (C), ക്വിന്റണ്‍ ഡി കോക്ക് (WK), റയാന്‍ റിക്കിള്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.

അയര്‍ലാന്റിന് മിന്നും ജയം

ഇന്ന് രാവിലെ നടന്ന ആദ്യ മത്സരത്തില്‍ ഒമാനെ 96 റണ്‍സിന് തറപറ്റിച്ച് അയര്‍ലാന്റ്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്റ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. ലോര്‍കണ്‍ ടക്കര്‍ 51 പന്തില്‍ 94* റണ്‍സ് എടുത്തു. ഗാരെത് ഡെലാനി (56) റണ്‍സുമായി ഉറച്ച പിന്തുണ നല്‍കി. ഏഴാമനായി എത്തിയ ജോര്‍ജ് ഡെക്കറോള്‍ വെറും 7 പന്തില്‍ 35 റണ്‍സട് അടിച്ചെടുത്തതോടെയാണ്് ഐറിഷ് പട കൂറ്റന്‍ സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന്‍ 18 ഓവറില്‍ 139 ന് എല്ലാവരും പുറത്തായി. ഓപ്പണര്‍ ആമിര്‍ കലീം (50), ഹമ്മദ് മിര്‍സ (46) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കുകയെങ്കിലും ചെയ്തത്. ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. അയര്‍ലാന്റിന് വേണ്ടി ജോഷ്വാ ലിറ്റില്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മക്കാര്‍ത്തിയും ഹംഫ്രെയ്‌സും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

വിറച്ച് രക്ഷപ്പെട്ട് ഇംഗ്ലണ്ട്

സ്‌കോട്ട്‌ലാന്റിനെതിരെ ഇംഗ്ലണ്ടിന് ജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്റ് ഉയര്‍ത്തിയ 152 റണ്‍സ് എന്ന താരതമ്യേന ദുര്‍ബലമായ ടോട്ടല്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി, വെറും 10 പന്ത് മാത്രം ബാക്കി നില്‍ക്കെയാണ്് ഇംഗ്ലണ്ട് എത്തിപ്പിടിച്ചത്. നേരത്തെ ആദില്‍ റഷീദിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് സ്‌കോട്ടീഷ് പടയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 49 റണ്‍സെടുത്ത റിച്ചി ബെറിംഗ്ടണ്‍ ആണ് സ്‌കോട്ട്‌ലാന്റിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി ലഭിച്ചു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും (2) ജോസ് ബട്‌ലറും (3) വേഗം പുറത്തായതോടെ ഇംഗ്ലണ്ട് 13 ന് 2 എന്ന നിലയില്‍ പരുങ്ങി. അവിടെ നിന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജേക്കബ് ബെതലും (32) ടോം ബാന്റണും (63*) ആണ് ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെയെത്തിച്ചത്

Story first published: Saturday, February 14, 2026, 19:15 [IST]
Other articles published on Feb 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+