അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം അടുത്തതായി കളിക്കാനിരിക്കുന്ന ഏറ്റവും വലിയ ടൂര്‍ണമെന്റ് 2026ലെ ഐസിസി ടി20 ലോകകപ്പാണ്. നിലവിലെ ജേതാക്കളായ ഇന്ത്യക്കു കിരീടം നിലനിര്‍ത്തുകയെന്ന വലിയൊരു ദൗത്യമാണ് മുന്നിലുള്ളത്. എന്നാല്‍ അതു ഏറെ കടുപ്പേേമറിയ കാര്യം തന്നെയായിരിക്കും.
360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കും ലോകകപ്പില്‍ ടീമിനെ നയിക്കുകയെന്നുറപ്പാണ്. രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം കഴിഞ്ഞ വര്‍ഷം ക്യാപ്റ്റന്‍സിയേറ്റെടുത്ത അദ്ദേഹം ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ടു കൊണ്ടുപോവുന്നത്. അതിനാല്‍ ക്യാപ്റ്റന്‍സിയുടെ കടിഞ്ഞാണും സ്‌കൈയ്ക്കായിരിക്കും.
എന്നാല്‍ സൂര്യക്കു പകരം ശ്രേയസ് അയ്യരെ നായകനായി കൊണ്ടുവന്നാല്‍ അതു ടീമിനെ വേറെ ലെവവിലെത്തിക്കും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ച് അദ്ദേഹം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് വീണ്ടും അടിവരയിടുകയാണ്. ഇതു മൂന്നാം ടീമിനെയാണ് ശ്രേയസ് ഫൈനലിലെത്തിച്ചിരിക്കുന്നത്. അദ്ദേഹത്തിനു കീഴില്‍ അടുത്ത ടി20 ലോകകപ്പിനുളള ഇന്ത്യയുടെ ശക്തമായ 11 എങ്ങനെയാണെന്നു നോക്കാം.

ടോപ്പ് ഫോര്‍
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണിങ് ജോടികളിലേക്കു വന്നാല്‍ അതു യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാവുമെന്നുറപ്പാണ്. അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഈ സഖ്യത്തെ മാറ്റാനിടയുള്ളൂ. ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടമാണ് ഗില്ലും ജയ്‌സ്വാളും കാഴ്ചവച്ചത്.
സമീപകാലത്തൊന്നും ഇന്ത്യക്കു വേണ്ടി ഇരുവരും ടി20യില്‍ കളിച്ചിട്ടില്ല. ചില പ്രധാനപ്പെട്ട റെഡ് ബോള്‍ പരമ്പരകളെ തുടര്‍ന്നു ഇരുവരെയും മാറ്റി നിര്‍ത്തുകയായിരുന്നു. പകരം സഞ്ജു സാംസണ്‍ -അഭിഷേക് ശര്‍മ ജോടിയെയാണ് അവാസന മൂന്നു ടി20 പരമ്പരകളിലും ഇന്ത്യ കളിപ്പിച്ചത്. ഈ സഖ്യം ക്ലിക്കാവുകയും ചെയ്തിരുന്നു.
ഗില്‍- ജയ്‌സ്വാള്‍ ജോടിക്കു ശേഷം ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിനെയാണ് മൂന്നാം നമ്പറില്‍ ഇന്ത്യ കളിപ്പിക്കോണ്ടത്. ഈ ഫോര്‍മാറ്റില്‍ നിലവില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കുനാവില്ല. സൂര്യ കഴിഞ്ഞാല്‍ നാലാ നമ്പറില്‍ നായകന്‍ ശ്രേയസ് അയ്യരാണ്.
ഈ ഫോര്‍മാറ്റില്‍ തന്റെ കാലം കഴിഞ്ഞെന്നു കളിയാക്കിവര്‍ക്കു കിടിലന്‍ മറുപടിയാണ് ഈ ഐപിഎല്ലിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്. 170നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റില്‍ 600 പ്ലസ് റണ്‍സ് ശ്രേയസ് വാരിക്കൂട്ടി കഴിഞ്ഞു. അതിനാല്‍ ഇനി ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്താനും സാധിക്കില്ല.
മധ്യനിര, ബൗളര്‍മാര്‍
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ഇന്ത്യക്കു ആവശ്യം. ഒരുപാട് പേര്‍ ഈ റോളില്‍ മല്‍സരരംഗത്തുണ്ടെങ്കിലും സഞ്ജു സാംസണായിരിക്കും ഈ റോളിലേക്കു മികച്ച ഓപ്ഷന്‍. അവസാനം കളിച്ച മൂന്നു പരമ്പരകളില്‍ നിന്നും മൂന്നു ടി20 സെഞ്ച്വറികള്‍ കുറിച്ച അദ്ദേഹത്തെ ഇനി മാറ്റി നിര്‍ത്താന്‍ കഴിയില്ല. ഓപ്പണറായി ഇറങ്ങിയാണ് സമീപകാലത്തു സഞ്ജു മിന്നിച്ചതെങ്കില്‍ പുതിയ ലൈനപ്പില്‍ മധ്യനിരയില്‍ ഫിനിഷറുടെ റോളിലേക്കു മാറേണ്ടി വരും.

ആറാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ഇന്ത്യക്കില്ല. അദ്ദേഹം കഴിഞ്ഞാല്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലും കളിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ബെസ്റ്റ്.
അതിനു ശേഷം മൂന്നു പേസര്‍മാരാണ് ടീമിലുണ്ടാവുക. ജസ്പ്രീത് ബുംറ ബൗളിങ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുമ്പോള്‍ കൂട്ടിന് ഒരാള്‍ അര്‍ഷ്ദീപ് സിങാണ്. മൂന്നാമത്തെ പേസറായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരില്‍ ഒരാളെയും കളിപ്പിക്കാം
ശ്രേയസിനു കീഴിലുള്ള ബെസ്റ്റ് ടീം
ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്/ പ്രസിദ്ധ് കൃഷ്ണ.