For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: ചെന്നൈയില്‍ സഞ്ജു കളിക്കും.. റിങ്കു നാട്ടിലെത്തി, കാരണമിത്

ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീം ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ മികച്ച റണ്‍റേറ്റില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിക്കണം. ബാറ്റിംഗില്‍ ഇഷന്‍ കിഷനൊഴികെയുള്ളവരൊന്നും ഫോമില്‍ അല്ല എന്നതാണ് ഇന്ത്യയുടെ പ്രതിസന്ധി.

'ഗൗതം ഗംഭീറിന്റെ കൈയിൽ എല്ലാത്തിനും കൂടി ഒരു ഒറ്റമൂലി ഉണ്ട്'; രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ'ഗൗതം ഗംഭീറിന്റെ കൈയിൽ എല്ലാത്തിനും കൂടി ഒരു ഒറ്റമൂലി ഉണ്ട്'; രൂക്ഷ വിമർശനവുമായി സഞ്ജയ് മഞ്ജരേക്കർ

ഈ ടൂര്‍ണമെന്റില്‍ അമ്പേ പരാജയമായ അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ എന്നിവര്‍ക്ക് പകരം മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വി കൂടിയായതോടെ മാനേജ്‌മെന്റില്‍ നിന്ന് അനുകൂല സമീപനമുണ്ടാകും എന്നാണ് പ്രതീക്ഷ. അതിനിടെ പിഞ്ച് ഹിറ്റര്‍ റിങ്കു സിംഗ് അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയത് സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിച്ചു.

T20 World Cup 2026

കഴിഞ്ഞ ദിവസം സഞ്ജു കൂടുതല്‍ നേരം നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങുകയും ചെയ്തു. പ്രധാന പിച്ചിന്റെ ഇരുവശത്തുമുള്ള നെറ്റ്സില്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരടങ്ങുന്ന ക്വാര്‍ട്ടറ്റ് ദീര്‍ഘനേരം ബാറ്റ് ചെയ്തു. സിംബാംബ്‌വേയ്‌ക്കെതിരെ ഒരുപക്ഷെ ഇതായിരിക്കാം ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍. അഭിഷേകും നെറ്റ്‌സില്‍ എത്തിയിരുന്നു.

T20 WC 2026: ബ്രൂക്ക് യൂ ബ്യൂട്ടീ!! ഇംഗ്ലണ്ട് സെമിയില്‍, പാക് പട നാട്ടിലേക്ക്T20 WC 2026: ബ്രൂക്ക് യൂ ബ്യൂട്ടീ!! ഇംഗ്ലണ്ട് സെമിയില്‍, പാക് പട നാട്ടിലേക്ക്

ഈ ചാമ്പ്യന്‍ഷിപ്പിലെ നാല് മത്സരങ്ങളില്‍ നിന്ന് വെറും 15 റണ്‍സ് മാത്രം നേടിയ ഓപ്പണര്‍ ഭാഗ്യത്തിന്റെ മാറ്റത്തിനായി കാത്തിരിക്കുകയാണ്. അതേസമയം റിങ്കു അച്ഛന് സുഖമില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയത്. റിങ്കു കളിക്കാനനില്ലെങ്കില്‍ ടീം ഇന്ത്യയ്ക്ക് പ്ലെയിംഗ് ഇലവന്‍ മാനേജ്‌മെന്റ് കുറച്ചുകൂടി എളുപ്പമാകും. സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ ഇറക്കുന്നതിനൊപ്പം റിങ്കുവിന് പകരം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന് പ്ലെയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കും.

കാന്‍സര്‍ ബാധിതനായ പിതാവിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് റിങ്കു നാട്ടിലേക്ക് തിരിച്ചത്. റിങ്കുവിന്റെ പിതാവ് ഒരു വര്‍ഷമായി കാന്‍സറുമായി മല്ലിടുകയും ചികിത്സയില്‍ കഴിയുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ നില വഷളായി. അതേസമയം റിങ്കു നാട്ടിലേക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് ബിസിസിഐ ഇതുവരെ ഒരു അപ്ഡേറ്റ് നല്‍കിയിട്ടില്ല.

T20 WC 2026: ഇന്ത്യക്ക് സെമിയില്ലെങ്കില്‍ ഇവരുടെ കാര്യം പോക്കാ!! തെറിക്കുക 3 പേര്‍? കാരണമിങ്ങനെT20 WC 2026: ഇന്ത്യക്ക് സെമിയില്ലെങ്കില്‍ ഇവരുടെ കാര്യം പോക്കാ!! തെറിക്കുക 3 പേര്‍? കാരണമിങ്ങനെ

സിംബാബ്വെക്കെതിരായ മത്സരത്തിന് റിങ്കു ലഭ്യമാകുമോ എന്നതിലും സ്ഥിരീകരണമില്ല. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും അവരുടെ നെറ്റ് റണ്‍ റേറ്റില്‍ വളരെ മുന്നിലായതിനാല്‍, അടുത്ത രണ്ട് സൂപ്പര്‍ എട്ട് മത്സരങ്ങളില്‍ ഇന്ത്യ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കണം.

Story first published: Wednesday, February 25, 2026, 10:06 [IST]
Other articles published on Feb 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+