ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലൈ ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ഒരു ടീമിനെ തന്നെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തതെന്നു നിസംശയം പറയാം.
സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ടി20 പരമ്പരയിലെ അതേ ടീം തന്നെയാവും ലോകകകപ്പിനെന്നാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷെ ഇതു തെറ്റിക്കുന്ന സ്‌ക്വാഡാണ് ഇപ്പോള്‍ പുറത്തുവന്നത്. ഭാവി ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെട്ട നിലവിലെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.

മറ്റൊരു വലിയ സര്‍പ്രൈസ് ജിതേഷ് ശര്‍മയ്ക്കു പകരം മുന്‍ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്റെ തിരിച്ചുവരവാണ്. ഫസ്റ്റ് ചോയ്‌സ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ജിതേഷ് ശര്‍മയ്ക്കു പകരാണ് ഇഷാന്റെ സര്‍പ്രൈസ് എന്‍ട്രി. പക്ഷെ ഇഷാന്റെ ഈ തിരിച്ചുവരവ് കാരണം സഞ്ജുവിനു എട്ടിന്റെ പണി കിട്ടിയേക്കും. കാരണമറിയാം.
സഞ്ജു ഭയക്കണം
ടി20 ലോകകപ്പില്‍ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍ തന്നെ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. ഇതു തന്നെ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പക്ഷെ ഇഷാന്‍ കിഷന്റെ മടങ്ങിവവരവ് അദ്ദേഹത്തിനു തീര്‍ച്ചയായുമൊരു ഭീഷണിയാണ്.
ജിതേഷ് ശര്‍മ തന്നെ ലോകകപ്പ് സ്‌ക്വാഡിലും സ്ഥാനം നിലനിര്‍ത്തിയിരുന്നെങ്കില്‍ സഞ്ജുവിനു പേടിക്കാനില്ലായിരുന്നു. പക്ഷെ ഇഷാന്‍ അങ്ങനെയല്ല. മലയാളി താരത്തിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ശേഷിയുള്ള കീപ്പറാണ് അദ്ദേഹം.
ലോകകപ്പിനു മുമ്പ് ഒരു ടി20 പരമ്പര കൂടി ഇന്ത്യ കളിക്കാനിരിക്കുകയാണ്. ജനുവരിയില്‍ കരുത്തരായ ന്യൂസിലാന്‍ഡുമായാണ് നാട്ടില്‍ ഇന്ത്യ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇറങ്ങുക. ലോകകപ്പിനു മുന്നോടിയായുള്ള റിഹേഴ്‌സല്‍ കൂടിയായിരിക്കും ഇത്. ലോകകപ്പിലെ അതേ സ്‌ക്വാഡിനെ തന്നെയാണ് ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്.
കിവികള്‍ക്കെതിരായ ഈ പരമ്പരയോടെയാണ് ലോകകപ്പിലെ അന്തിമ ഇലവനെ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിക്കുക. സഞ്ജുവിനെ സംബന്ധിച്ച് ഈ പരമ്പര വളരെ നിര്‍ണായകമായിരിക്കും. അഭിഷേക് ശര്‍മയ്‌ക്കൊപ്പം അദ്ദേഹം തന്നെയാവും ഓപ്പണിങില്‍ ഇറങ്ങുക. മികച്ച ഇന്നിങ്‌സുകള്‍ തന്നെ കാഴ്ചവയ്ക്കാന്‍ സഞ്ജു ശ്രമിക്കുകയും വേണം.
ന്യൂസിലാന്‍ഡിനെതിരേ ആദ്യത്തെ മൂന്നു ടി20കളിലും അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ലെന്നു കരുതുക. അങ്ങനെ വന്നാല്‍ പരമ്പരയിലെ ശേഷിച്ച രണ്ടു കളിയില്‍ സഞ്ജുവിനെ മാറ്റി ഇഷാനെ ഓപ്പണിങില്‍ പരീക്ഷിച്ചേക്കും. ഇവയില്‍ അദ്ദേഹം മിന്നിച്ചാല്‍ ടി20 ലോകകപ്പിലും ഫസ്റ്റ് ചോയ്‌സ് കീപ്പറായി വരാനുള്ള സാധ്യത കൂടുതലാണ്.

കാരണം നിലവിലെ സ്‌ക്വാഡില്‍ സഞ്ജുവിനു പകം ഓപ്പണിങില്‍ കളിപ്പിക്കാന്‍ കഴിയുന്ന ഏക താരം ഇഷാനാണ്. ജിതേഷിനു ഇതു സാധിക്കില്ലെന്നതിനാല്‍ തന്നെയാണ് ഇഷാനെ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തിരിക്കുന്നത്. സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി രണ്ടു സെഞ്ച്വറികളടക്കം 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹത്തിന്റെ വരവ്.
അതിനാല്‍ കിവികള്‍ക്കെതിരായ പരമ്പര ലോകകപ്പിന്റെ പ്ലെയിങ് ഇലവനിലേക്കുള്ള ടിക്കറ്റായി തന്നെ സഞ്ജു കണക്കാക്കണം. ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുകയും വേണം. ഒന്നോ, രണ്ടോ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാനായാല്‍ സഞ്ജുവിനു ഭയക്കാനില്ല. ലോകകപ്പ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനവും ഭദ്രമാക്കാം.
ലോകകപ്പിനും ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്.