Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ടീം ഇന്ത്യക്കായി ഇവര്‍ ടിക്കറ്റുറപ്പിക്കാന്‍ വരട്ടെ!! സാധ്യത 50/50, ആരൊക്കെ?

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി മാര്‍ച്ച്- മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ടൂര്‍ണമെന്റ്. കഴിഞ്ഞ വര്‍ഷത്തെ അവസാന എഡിഷനില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ കപ്പുയര്‍ത്തിയ ഇന്ത്യ ഇതു കാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് അടുത്ത തവണയിറങ്ങുക.

രോഹിത് മാറി നായകനായി സൂര്യകുമാര്‍ യാദവ് വന്നെങ്കിലും ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഗ്രാഫ് മുകളിലേക്കു തന്നെയാണ്. സൂര്യക്കു കീഴില്‍ ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. കൂടാതെ ഏഷ്യാ കപ്പിലും ടീം ജേതാക്കളാവുകയും ചെയ്തു. ഈ ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഇപ്പോള്‍ ഇന്ത്യ മാറിയിരിക്കുകയാണ്.

SANJU SAMSON

ഇനി ശേഷിക്കുന്ന 10 ടി20 മല്‍സരങ്ങളെ ലോകകപ്പിനുള്ള റിഹേഴ്‌സലായിട്ടാണ് ഇന്ത്യന്‍ ടീം കാണുന്നത്. ലോകകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ ഭൂരിഭാഗം താരങ്ങളെയും ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. 15 അംഗ സ്‌ക്വാഡിലെ ചില കളിക്കാരുടെ കാര്യത്തില്‍ മാത്രമാണ് സംശയം ബാക്കിയുള്ളത്. ടീമില്‍ സ്ഥാനമുറപ്പില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സീറ്റുറപ്പിക്കാത്തവര്‍ ആരെല്ലാം?

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പില്ലാത്ത ഒരാള്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ്. നിലലില്‍ അദ്ദേഹം ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ലോകകപ്പിലെ സ്ഥാനം ഇപ്പോഴും ഗ്യാരണ്ടിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ടി20 ടീമിലെ ഓപ്പണിങ് റോള്‍ നഷ്ടമായതോടെയാണ് ടീമില്‍ സഞ്ജുവിന്റെ സ്ഥാനവും അനിശ്ചിതത്വത്തിലായത്. മധ്യനിരയില്‍ പല പൊസിഷനുകളിലും അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കിയിട്ടില്ല. ഗൗതം ഗംഭീറിനു ഇപ്പോള്‍ സഞ്ജുവിന്റെ കഴിവില്‍ സംശയം തോന്നിത്തുടങ്ങിയെന്നാണ് ഓസ്‌ട്രേലിയക്കെതിരായ അവസാനത്തെ പരമ്പര തെളിയിക്കുന്നത്.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തെ ഗംഭീര്‍ കളിപ്പിച്ചുള്ളൂ. പകരം ജിതേഷ് ശര്‍മയ്ക്കാണ് കോച്ച് അവസരം നല്‍കിയത്. ലോവര്‍ ഓര്‍ഡറില്‍ തിളങ്ങാനുളള അദ്ദേഹത്തിന്റെ മിടുക്കും റെക്കോര്‍ഡുമാണ് ഇതിനു കാരണം. ലോകകപ്പനു മുമ്പ് സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരകള്‍ സഞ്ജുവിനു ഏറെ നിര്‍ണായകമാണ്.

ഇവയില്‍ ലഭിക്കുന്ന അവസരങ്ങള്‍ ഇദ്ദേഹം പരമാവധി മുതലാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ലോകകപ്പ് സ്‌ക്വാഡിലേക്കു പരിഗണിക്കുകയുള്ളൂ. അതിനായില്ലെങ്കില്‍ ജിതേഷിനൊപ്പം ബാക്കപ്പ് കീപ്പറായി ഇന്ത്യന്‍ ടീമിലെത്തുക ധ്രുവ് ജുറേലായിരിക്കും.

ജിതേഷിനെപ്പോലെ മധ്യനിരയിലും ഫിനിഷറായുമെല്ലാം മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും അദ്ദേഹത്തിനു കഴിയും. അതുകൊണ്ടു തന്നെ ടി20യില്‍ ഇനി ലഭിക്കുന്ന ഓരോ അവസരവും സഞ്ജുവിനു ലോകകപ്പിലേക്കുള്ള പരീക്ഷയുമായിരിക്കും.

YASHASVI JAISWAL

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പില്ലാത്ത രണ്ടാമത്തെയാള്‍ വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ യശസ്വി ജയ്‌സ്വാളാണ്. അഭിഷേക് ശശര്‍മ ടി20 ടീമിന്റെ ഭാഗമാവുന്നതു വരെ ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും അദ്ദേഹമായിരുന്നു. അടുത്ത ടി20 ലോകകപ്പില്‍ ജയ്‌സ്വാള്‍ ഉറപ്പായും കാണുമെന്നും ആ സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനിടെയാണ് ചില പരമ്പരകളില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ അഭിഷേികിനെ പരീക്ഷിച്ചത്. ലഭിച്ച അവസരങ്ങള്‍ നന്നായി മുതലാക്കിയ അദ്ദേഹം ഐസിസി ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ പദവിയില്‍ വരെ ഇപ്പോള്‍ എത്തി നില്‍ക്കുകയാണ്. ഇതോടെ ടീമിലേക്കുള്ള ജയ്‌സാളിന്റെ വഴി അഭിഷേക് പൂര്‍ണമായും അടക്കുകയും ചെയ്തു.

സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലെ സ്ഥാവം സംശയത്തിലുള്ള മൂന്നാമത്തെ താരം. ടീമിലെ ഫസ്റ്റ് ചോയ്‌സ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ എല്ലായ്‌പ്പോഴും ഹാര്‍ദിത് പാണ്ഡ്യയായിരിക്കും. ബാക്കപ്പായി ഇപ്പോള്‍ ശിവം ദുബെയുമുണ്ട്. ഇവര്‍ പേരുമുള്ളപ്പോള്‍ ലോകകപ്പില്‍ നിതീഷ് ഇടവും പ്രതീക്ഷിക്കേണ്ടതില്ല.

Story first published: Tuesday, November 11, 2025, 10:20 [IST]
Other articles published on Nov 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+