Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: അഭി ഔട്ട്? സഞ്ജു- ഇഷാന്‍ ഓപ്പണിങ്!! 3ല്‍ തിലക്; സന്നാഹത്തില്‍ ഈ 11

നവി മുംബൈ: ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായി സന്നാഹ മല്‍സരം കളക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. നാളെ (ബുധന്‍) രാത്രി ഏഴു മണിക്ക് നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരില്‍ കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക.

സന്നാഹത്തില്‍ മികച്ച വിജയത്തോടെ തന്നെ ശനിയാഴ്ച അമേരിക്കയുമായുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇറങ്ങുകയാവും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. പക്ഷെ കരുത്തായ സൗത്താഫ്രിക്കയെ വീഴ്ത്തണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടിയും വരും.

SANJU ISHAN- T20 World Cup 2026

വളരെ മോശം ഫോമിലൂടെ കടന്നുപോവുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഒരവസരം കൂടി ഇന്ത്യ നല്‍കിയേക്കും. സൗത്താഫ്രിക്കയുമായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്ക പരിശോധിക്കാം.

ന്യൂലുക്ക് ടോപ്പ് 4

ന്യൂസിലാന്‍ഡുമായ അവസാനം കളിച്ചിട്ടുള്ള ടി20 പരമ്പരയില്‍ കണ്ടിട്ടുള്ളതില്‍ി നിന്നും വ്യത്യസ്തമായി പുതിയ ലുക്കിലുള്ള ഒരു ടോപ്പ് ഫോറിനെയാവും സന്നാഹ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചേക്കുക. ലോക ഒന്നാം നമ്പര്‍ ബാറ്ററും വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മയ്ക്ക് സ്ന്നാഹത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും.

കാരണം അദ്ദേഹത്തിന്റെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ ടീം മാനേജ്‌മെന്റിന് സംശയങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ബ്രേക്ക് നല്‍കി ഓപ്പണറായി സഞ്ജു സാംസണിന് ഒരവസരം കൂടി നല്‍കിയേക്കും. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കുക മിനുന്ന ഫോമിലുള്ള ഇഷാന്‍ കിഷനായിരിക്കും. ലോകകപ്പ് മുന്നില്‍ കണ്ട് കീപ്പിങ് ചുമതലയും അദ്ദേഹത്തിനാവും.

മൂന്നാം നമ്പറില്‍ കളിക്കുക പരിക്ക് ഭേദമായി തിരിച്ചെത്തിയ തിലക് വര്‍മയായിരിക്കും. അമേരിക്കയുമായി കഴിഞ്ഞ സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി അദ്ദേഹം കളിച്ചിരുന്നു. 24 ബോളില്‍ 38 റണ്‍സും നേടി.

മികച്ച ഫോമില്‍ കാണപ്പെ തിലക് ഇനി സന്നാഹത്തില്‍ വലിയൊരു ഇന്നിങ്‌സ് തന്നെയായിരിക്കും ലക്ഷ്യമിടുന്നത്. ന്യൂസിലാന്‍ഡുമായുള്ള അവസാന ടി20 പരമ്പര അദ്ദേഹത്തിനു പൂര്‍ണമായും നഷ്ടമായിരുന്നു.

തിലകിനു ശേഷം നാലാമനായി ക്രീസിലെത്തുക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കും. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയോടെ പഴയ ഫോമിലേക്കു മടങ്ങിയെത്തിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

TILAK VARMA- SANJU ISHAN- T20 World Cup 2026

ഇലവനില്‍ പിന്നെ ആരെല്ലാം?

സൂര്യകുമാര്‍ യാദവ് കഴിഞ്ഞാല്‍ അഞ്ചാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെത്തും. കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിച്ചേക്കില്ല. അദ്ദേഹത്തിനു ടീം വിശ്രമം നല്‍കിയേക്കും. പകരം അക്ഷര്‍ പട്ടേലായിരിക്കും കളിക്കുക.

പരിക്കു കാരണം മൂന്നു കളി നഷ്ടമായ ശേഷമാണ് ന്യൂസിലാന്‍ഡുമായുള്ള അവസാന ടി20യില്‍ അക്ഷര്‍ തിരിച്ചെത്തിയത്. അക്ഷറിനു പിന്നാല ഫിനിഷര്‍ റോളില്‍ ഏഴാമനായി റിങ്കു സിങുമെത്തും. തുടര്‍ന്ന് സ്പിന്‍ ബൗളിങില്‍ കുല്‍ദീപ് യാദവിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒരുമിച്ച് പരീക്ഷിക്കാനിടയുണ്ട്.

കിവികള്‍ക്കെതിരേ നിരാശപ്പെടുത്തിയ കുല്‍ദീപിന് ഫോം വീണ്ടെടുക്കാനുള്ള അവസരമാണിത്. പേസ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കി പകരം ഹര്‍ഷിത് റാണയെ കൊണ്ടു വരാനിടയുണ്ട്. അര്‍ഷ്ദീപ് സിങായിരിക്കും ടീമിലെ 11ാമന്‍.

സന്നാഹത്തില്‍ ഇന്ത്യന്‍ സാധ്യതാ 11

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, February 3, 2026, 7:19 [IST]
Other articles published on Feb 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+