Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: സഞ്ജു ഔട്ട്!! റിഷഭിനു കോള്‍? ശ്രേയസുമെത്തും; ഇന്ത്യന്‍ സ്‌കാഡ് ഇങ്ങനെ

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സലെന്നു ഇത്തവണത്തെ ഏഷ്യാ കപ്പിനെ വിശേഷിപ്പിക്കാം. ടി20 ലോകകപ്പിനു മുമ്പ് ടീം ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനും ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് നികത്താനുമുള്ള മികച്ച അവസരം തന്നെയായിരിക്കും ടൂര്‍ണമെന്റ. ലോകകപ്പിനു മുമ്പ് ഏറ്റവും മികച്ച ടീം കോമ്പിനേഷനും ഏഷ്യാ കപ്പിലൂടെ ഇന്ത്യക്കു കണ്ടെത്തുകയും വേണം.

15 അംഗ സ്‌ക്വാഡിനെയാണ് ഏഷ്യാ കപ്പിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സംഘത്തിലെ പലരും അടുത്ത ടി20 ലോകകപ്പ് ടീമില്‍ സീറ്റുറപ്പുള്ളവരാണ്. ചിലരുടെ ഭാവിയാവട്ടെ തുലാസിലുമാണ്.

ഏഷ്യാ കപ്പ്ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ ചിലര്‍ ലോകകപ്പ് സംഘത്തിലേക്കു വിളിക്കപ്പെടാനും സാധ്യതയുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

SURYAKUMAR YADAV

ആര്‍ക്കെല്ലാം സീറ്റുറപ്പ്?

ഏഷ്യാ കപ്പ് കൂടാതെ ടി20 ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവരുമായി അഞ്ചു ടി20കള്‍ വീതമുള്ള പരമ്പരകളാണ് ഇനി ഇന്ത്യക്കു മുന്നില്‍ ശേഷിക്കുന്നത്. ഇവയിലൂടെ ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് സെലക്ടര്‍മാര്‍ക്കു വ്യക്തമായ ഉത്തരം ലഭിക്കുകയും ചെയ്യും.

സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ടീമില്‍ സ്ഥാനമുറപ്പാക്കി കഴിഞ്ഞ താരങ്ങള്‍. വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു ലോകകപ്പില്‍ ഇപ്പോഴും സ്ഥാനമുറപ്പായിട്ടില്ല. ഏഷ്യാ കപ്പില്‍ മികച്ച പുറത്തെടുക്കാനായാല്‍ മാത്രമേ താരത്തിനു പ്രതീക്ഷയ്ക്കു വയുള്ളൂ. മറിച്ചാണെങ്കില്‍ യശസ്വി ജയ്‌സ്വാളായിക്കും ലോകകപ്പ് ടീമിലേക്കു വരുന്നയാള്‍.

സഞ്ജു സംശയത്തില്‍

മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണും അടുത്ത ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം സംശയത്തിലുള്ള താരമാണ്. ശുഭ്മന്‍ ഗില്ലിന്റെ വരവോടെ ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു അദ്ദേഹത്തിനു മാറേണ്ടി വന്നിരിക്കുകയാണ്.

ഓപ്പണിങില്‍ നേരത്തേ കസറിയെങ്കിലും ഇനി മധ്യനിരയിലും ഫോം ആവര്‍ത്തിച്ചാല്‍ മാത്രമേ ലോകകപ്പ് ടിക്കറ്റ് സഞ്ജു സ്വപ്‌നം കാണേണ്ടതുള്ളൂ. ഇതു ശ്രേയസ് അയ്യര്‍ക്കും ടീമിലേക്കു വഴി തുറക്കും. സമീപകാലത്തു വിവിധ ഫോര്‍മാറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.

SANJU SAMSON

മധ്യനിരയില്‍ അദ്ദേഹം ക്ലിക്കായില്ലെങ്കില്‍ റിഷഭ് പന്തിനു പ്രതീക്ഷയ്ക്കു വകയുണ്ട്. കാരണം മധ്യനിരയില്‍ അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള കീപ്പറെയാണ് ഇനി ഇന്ത്യക്കു ആവശ്യം. അതിനാല്‍ ഇനി ലഭിക്കുന്ന ഓരോ അവസരവും സഞ്ജു
മുതലാക്കേണ്ടതു പ്രധാനമാണ്.

ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ റോളിനായുള്ള മല്‍സരം ജിതേഷ് ശര്‍മയും ധ്രുവ് ജുറേലും തമ്മിലായിരിക്കും. ഇരുവരും മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലോ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവരാണ്. ഏഷ്യാ കപ്പില്‍ ജിതേഷ് ടീമിന്റെ ഭാഗമാണ്.

ഫിനിഷറായി അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാനുമുള്ള സാധ്യതയുണ്ട്. ഈ റോളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ ജിതേഷിനു ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ കഴിയും.

അതേസമയം, ബൗളിങ് വിഭാഗത്തില്‍ സ്പിന്‍ ത്രയം ആരൊക്കെയെന്നു തീരുമാനിച്ചു കഴിഞ്ഞു. ഇനി പേസര്‍മാരുടെ കാര്യത്തിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഫിറ്റാണെങ്കില്‍ ജസ്പ്രീത് ബുംറയ്ക്കു സ്ഥാനമുറപ്പാണ്.

ഇടംകൈയനെന്ന വൈവിധ്യമുള്ളതിനാല്‍ അര്‍ഷ്ദീപ് സിങിനെയും ടീമില്‍ കാണാം. ഏഷ്യാ കപ്പില്‍ മൂന്നാം പേസറായി ഹര്‍ഷിത് റാണയാണുള്ളത്. അദ്ദേഹം ഫ്‌ളോപ്പായാല്‍ മുഹമ്മദ് സിറാജോ, മുഹമ്മദ് ഷമിയോ ലോകകപ്പ് ടീമിലേക്കു വന്നേക്കും.

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍ / അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, സഞ്ജു സാംസണ്‍ / റിഷഭ് പന്ത്, ജിതേഷ് ശര്‍മ / ധ്രുവ് ജുറേല്‍, ശ്രേയസ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്/ മുഹമ്മദ് ഷമി/ ഹര്‍ഷിത് റാണ.

Story first published: Thursday, August 21, 2025, 6:49 [IST]
Other articles published on Aug 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+