For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: ഫൈനലില്‍ ആരാവണം ഇന്ത്യന്‍ എതിരാളി? രോഹിത്തിന്റെ സര്‍പ്രൈസ് മറുപടി!!

അടുത്ത ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളിയായി കാണാനാഗ്രഹിക്കുന്ന ടീമിനെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപന ചടങ്ങില്‍ അതിഥിയായി എത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍. ചടങ്ങില്‍ വച്ച് ടൂര്‍ണമെന്റിന്റെ ബ്രാന്‍സ് അംബാഡസറായി രോഹിതിനെ ഐസിസി ചെയര്‍മാന്‍ ജയ് ഷാ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അവസാന ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. അന്നു ത്രില്ലിങ് ഫൈനലില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഐസിസി ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടത്. കലാശപ്പോരിനു പിന്നാലെ അദ്ദേഹം ടി20യില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

ROHIT SHARMA

ഫൈനലില്‍ ആര്?

ടി20 ലോകകപ്പിന്റെ അടുത്ത എഡിഷന്റെ ഫൈനലില്‍ ഇന്ത്യ ഏതു ടീമിനെതിരേ കളിക്കുന്നത് കാണാനാണ് ആഗ്രഹമെന്നായിരുന്നു ആങ്കറായ ജതിന്‍ സപ്രുവിന്റെ ചോദ്യം. അല്‍പ്പനേരം ആലോചിച്ചിരുന്നന ശേഷമായിരുന്നു രോഹിത് ശര്‍മ ഇതിനു മറുപടി നല്‍കിയത്.

ഇന്ത്യന്‍ ടീം തീര്‍ച്ചയായും അടുത്ത എഡിഷന്റെ ഫൈനലിലുണ്ടാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഏതെങ്കിലുമൊരു ടീമിന്റെ പേര് ചൂണ്ടിക്കാട്ടി അവരുമായാണ്് ഫൈനലില്‍ നമ്മള്‍ കളിക്കേണ്ടതെന്നു എനിക്കു പറയാന്‍ കഴിയില്ല. നേരത്തേയുള്ളതെല്ലാം കഴിഞ്ഞ കാര്യമാണ്.

അടുത്ത ഫൈനലിനെ കുറിച്ച് സൂര്യ വളരെ ഹൃദയഭാരത്തോടെ ഇവിടെ പറഞ്ഞു കഴിഞ്ഞു. ഓസ്‌ട്രേലിയയെ അതേ സ്റ്റേഡിയത്തില്‍ ഫൈനലില്‍ തോല്‍പ്പിക്കണമെന്നെല്ലാം അദ്ദേഹം പറഞ്ഞുകഴിഞ്ഞു. പക്ഷെ ഇന്ത്യ ഏതെങ്കിലുമൊരു ടീമുമായി ഫൈനലില്‍ കളിക്കുന്നതും അതില്‍ വിജയക്കുന്നതും കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

മറ്റുള്ളവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്നു എനിക്കറിയില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ഫൈനലിലെ എതിരാളികളെ കുറിച്ച് ഞാന്‍ കാര്യമാക്കുന്നില്ല. ഇന്ത്യ ഫൈനലില്‍ ഉണ്ടാവണമെന്നതാണ് എന്റെ ആഗ്രഹം. അതിനു ശേഷം എന്തായിരിക്കും സംഭവിക്കുകയെന്നു നമുക്കു നോക്കാം.

അതേസമയം, ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടും ഫൈനലിനെ കുറിച്ച് ആങ്കര്‍ ചോദിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ആരെ തോല്‍പ്പിക്കാനാണ് ആഗ്രഹമെന്നായിരുന്നു സ്‌കൈയോടുള്ള ചോദ്യം.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ എന്നാണ് ഞാന്‍ പറയുക. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടകുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കണം. 2023ലെ ലോകകപ്പ് (ഏകദിന ലോകകപ്പ്) ഫൈനലില്‍ നമ്മളെ അവിടെ വച്ചാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയതെന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.

ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയിലേറി ഓസീസ് ഇന്ത്യയെ തകര്‍ത്തുവിട്ടപ്പോള്‍ ടീമില്‍ സൂര്യയുമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയിട്ടും ഫൈനലില്‍ രോഹിത്തിനും സംഘത്തിനും കാലിടറുകയായിരുന്നു.

INDIAN TEAM

ഇന്ത്യക്കു എളുപ്പം

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു അടുത്ത ടി20 ലോകകപ്പില്‍ എളുപ്പമുള്ള ഗ്രൂപ്പാണ് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ചിരവൈരികളായ പാകിസ്താന്‍ മാത്രമാണ് ഗ്രൂപ്പില്‍ ഇന്ത്യക്കു വെല്ലുവിളി ഉയര്‍ത്താനിടയുള്ള എതിരാളികള്‍. ഗ്രൂപ്പിലെ മറ്റു ടീമുകള്‍ അമേരിക്ക, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവരുമാണ്.

ഫെബ്രുവരി ഏഴിനു രാത്രി ഏഴു മണിക്കു മുംബൈയിലെ വാംഖഡെയില്‍ വച്ച് അമേരിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 12നു നമീബിയയെ നേരിടുന്ന ടീം 15നാണ് സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനുമായി കൊമ്പുകോര്‍ക്കുക. കൊളംബോയിലാണ് ഈ ത്രില്ലിങ് മല്‍സരം. അതിനു ശേഷം 18നു അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സുമായും ഇന്ത്യ ഏറ്റുമുട്ടും.

Story first published: Wednesday, November 26, 2025, 7:24 [IST]
Other articles published on Nov 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+