Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഇന്ത്യ സൂക്ഷിച്ചോ, ഈ മണ്ടത്തരങ്ങള്‍ കാണിച്ചാല്‍ കപ്പില്ല!! ഏതൊക്കെ?

വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ടീമാണ് നിലവിലെ ചാംപ്യന്‍മാരും സംയുക്ത ആതിഥേയരുമായ ഇന്ത്യ. സൂര്യകുമാര്‍ യാദവിനു കീഴില്‍ ഈ ഫോര്‍മാറ്റില്‍ സ്വപ്‌നതുല്യമായ കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

പക്ഷെ ചില മോശം തീരുമാനങ്ങള്‍ കോച്ച് ഗൗം ഗംഭീറിന്റെ ഭാഗത്തു നിന്നും സംഭവിക്കുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ ടി20 ലോകകപ്പില്‍ ഇവ ഒഴിവാക്കാന്‍ ഇന്ത്യ ശ്രദ്ധിച്ചേ തീരൂ. ഇല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടാം കിരീടമെന്ന മോഹം ഇന്ത്യക്കു മറക്കാം. ഏതൊക്കെയാണ് ഈ മോശം തീരുമാനങ്ങളെന്നു നമുക്കു പരിശോധിക്കാം.

SHUBMAN GILL

ഗില്‍ ഈ ഫോര്‍മാറ്റില്‍ ഫിറ്റാവില്ല

യുവ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ ടി20 ഫോര്‍മാറ്റിനു അനുയോജ്യനായ താരമല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ ഇനിയെങ്കിലും ഉള്‍ക്കൊണ്ടേ തീരൂ. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകൡ ഇന്ത്യയെ സംബന്ധിച്ച് അവിഭാജ്യ ഘടകമാണ് അദ്ദേഹം. പക്ഷെ ടി20യില്‍ നമുക്ക് അങ്ങനെ പറയാന്‍ കഴിയില്ല.

ടി20 ഓപ്പണറായി കസറാന്‍ സാധിക്കുന്ന മികച്ച പല താരങ്ങളും അവസരമില്ലാതെ പറത്തിരിക്കുമ്പോള്‍ ഗില്ലിന് ഇന്ത്യ വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം കളിച്ച 14 ടി20 ഇന്നിങ്‌സുകളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും താരം നേടിയിട്ടില്ല. അതിനാല്‍ ഗില്ലിനെ ഒഴിവാക്കിയുള്ള ഒരു ടീം കോമ്പിനേഷന്‍ ഇന്ത്യ ഉടന്‍ കണ്ടെത്തുകയും വേണം.

സഞ്ജുവിനെ കളിപ്പിച്ചേ തീരൂ

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഉറപ്പായും സ്ഥാനമര്‍ഹിക്കുന്നയാളാണ് മലയാളി സൂപ്പര്‍ താം സഞ്ജു സാംസണ്‍. ഓപ്പണറായി ഇറങ്ങി കഴിഞ്ഞ വര്‍ഷം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ കുറിച്ചിട്ടുള്ള താരമാണ് അദ്ദേഹം. എന്നിട്ടും സഞ്ജുവിനു ഇപ്പോള്‍ അവസരമില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.

ഓപ്പണിങിലോ, ടോപ്പ് ത്രീയിലോ അദ്ദേഹത്തെ നിര്‍ബന്ധമായും കളിപ്പിക്കാനുള്ള നീക്കം ഗൗതം ഗംഭീറിന്റെ ഭാഗത്തു നിന്നും ആവശ്യമാണ്. ബാറ്റിങിലെ കസേര കളി ഒഴിവാക്കി കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ സഞ്ജുവിനു നല്‍കേണ്ടതും പ്രധാനമാണ്.

അക്ഷര്‍ പരീക്ഷണം വേണ്ട

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങിലും ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ്. പക്ഷെ സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20യില്‍ കണ്ടതു പോലെ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചതു പോലെയുള്ള അബദ്ധങ്ങള്‍ ഇന്ത്യ ഒഴിവാക്കിയേ തീരൂ.

ഒരു മല്‍സരത്തില്‍ മൂന്നാമനായി ഇറക്കിയ ശേഷം അടുത്തതില്‍ 7-8 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഏതു താരവും ബുദ്ധിമുട്ടും. അതുകൊണ്ടു തന്നെ ലോവര്‍ ഓര്‍ഡറല്‍ ഫ്‌ളോട്ടറായി അക്ഷറിനെ ഉപയോഗിക്കുന്നതാവും ടീമിനു ഗുണം ചെയ്യുക.

KULDEEP SURYA

കുല്‍ദീപിനെ ബെഞ്ചിലിരുത്തരുത്

സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവിനെ സൗത്താഫ്രിക്കയുമായുള്ള ആദ്യത്തെ രണ്ടു ടി20കളിലും ഇന്ത്യ കളിപ്പിച്ചിട്ടില്ല. രണ്ടിലും അദ്ദേഹത്ത ബെഞ്ചിലിരുത്തി വരുണ്‍ ചക്രവര്‍ത്തിക്കാണ് അവസരം നല്‍കിയത്. എന്നാല്‍ കുല്‍ദീപ് ഒരിക്കലും ബെഞ്ചിലിരിക്കേണ്ടയാളല്ല.

ഏതു പിച്ചിലും വിക്കറ്റുകളെടുക്കാനുള്ള അസാധാരണ മികവ് അദ്ദേഹത്തിനുണ്ട്. ഈ കാരണത്താല്‍ തന്നെ കുല്‍ദീപിനെ മാറ്റി നിര്‍ത്തുകയെന്നതും അസാധ്യമാണ്. ടി20യില്‍ ഇതിനകം 49 മല്‍സരങ്ങളില്‍ നിന്നും 6.83 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 88 വിക്കറ്റുകളെുടുത്തിട്ടുള്ള ബൗളറാണ് അദ്ദേഹം.

Story first published: Saturday, December 13, 2025, 6:43 [IST]
Other articles published on Dec 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+