Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ടീം റെഡി, പക്ഷെ പാക് ടീം കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തില്‍!! വീണ്ടും ട്വിസ്റ്റ്?

കറാച്ചി: അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും ടൂര്‍ണമെന്റില്‍ അവര്‍ കൡക്കുമോയെന്നത് ഇപ്പോഴും സംശയത്തില്‍. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയായ മൊഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഒരാഴ്ചത്തേക്കു കൂടി നീട്ടിയതായി നഖ്‌വി അറിയിച്ചു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലോകകപ്പില്‍ നിന്നും പിന്‍മാറിയ ബംഗ്ലാദേശിനെ പിന്തുണച്ചു കൊണ്ടാണ് പാകിസ്താനും ടൂര്‍ണമെന്റില്‍ കളിക്കണമോയെന്ന തീരുമാനം പുനരാലോചിക്കുന്നത്.

ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഷഹബാസ് ശരീഫുമായി ഇന്ന് നഖ്‌വി ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനം എന്തായാലും അതു തന്നെയാവും പിസിബിയും എടുക്കകുയെന്നു നഖ്‌വി നേരത്തേ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്.

PAKISTAN

ഈ വെള്ളിയാഴ്ചയോ, അല്ലെങ്കില്‍ അടുത്ത തിങ്കളാഴ്ചയോ ആവും ലോകകപ്പില്‍ പാകിസ്താന്റെ പങ്കാളിത്തത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നു നഖി എക്‌സില്‍ കുറിക്കുകയും ചെയ്തു. പ്രധാനമന്ത്രിയമായി വളരെ നല്ല രീതിയിലാണ് ചര്‍ച്ച അവസാനിച്ചതെന്നും എല്ലാ ഓപ്ഷനുകളും പരിഗണിച്ച ശേഷം വിഷയം പരിഹരിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചതെന്നും നഖ്‌വി വ്യക്തമാക്കി.

ടി20 ലോകകപ്പില്‍ നിന്നും പിന്‍മാറിയ ബംഗ്ലാദേശിനു പകരം സ്‌കോട്ട്‌ലാന്‍ഡിനെ ഐസിസി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താനും ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനിന്നേക്കുമെന്നും പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കഴിഞ്ഞ ശനിയാഴ്ച നഖ്‌വി പ്രഖ്യാപിച്ചത്.

അതിനിയെ ലോകകപ്പില്‍ അടുത്ത മാസം 15നു ഇന്ത്യക്കെതിരായ മല്‍സരത്തില്‍ നിന്നും പാകിസ്താന്‍ പിന്‍മാറിയേക്കുമെന്നും ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കു ഫ്രീയായി രണ്ടു പോയിന്റും ലഭിക്കും.

കളിക്കളത്തിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ഇപ്പോള്‍ കൂടൂതല്‍ വഷളായിരിക്കുകയാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഫൈനലിലുള്‍പ്പെടെ മൂന്നു തവണ ഇന്ത്യയും പാകും കോര്‍ത്തെങ്കിലും ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ഹസ്തദാനം ചെയ്യാനോ, സംസാരിക്കാനോ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ ടി20 ലോകകപ്പില്‍ കളിക്കാന്‍ തയ്യാറല്ലെന്നു പാകിസ്താന്‍ നേരത്തേ അറിയിച്ചതു കാരണമാണ് അവരുടെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റിയത്.

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ ആസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്‌സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ഷഹീന്‍ അഫ്രീഡി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ്.

Story first published: Monday, January 26, 2026, 22:46 [IST]
Other articles published on Jan 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+