For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: പാക് പട ആ 'പൂതി' മറന്നേക്കൂ!! സെമിയിലെത്തുക ഇവര്‍, പ്രവചിച്ച് അക്രം

അടുത്ത മാസം ഏഴു മുതല്‍ മാര്‍ച്ച് എട്ട് വരെ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായിരുന്ന വസീം അക്രം. തന്റെ സ്വന്തം ടീമായ പാകിസ്താനെ തഴഞ്ഞ അദ്ദേഹം മറ്റു നാലു ടീമുകളെയാണ് സെമി ഫൈനലിസ്റ്റുകളായി തിരഞ്ഞെടുത്തത്. ഇക്കൂട്ടത്തില്‍ ഏഷ്യയില്‍ നിന്നും ഒരു ടീം മാത്രമേയുള്ളൂ.

പാക് ടീം മാത്രമല്ല, മറ്റൊരു മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയും അക്രം സെമി ലിസ്റ്റില്‍ നിന്നൊഴിവാക്കി. ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്.

പാകിസ്താനുമായുള്ള മല്‍സരങ്ങളൊഴികെ ഇന്ത്യയുടെ ശേഷിച്ച കളികളെല്ലാം നാട്ടിലാണ്. 2024ല്‍ സ്വന്തമാക്കിയ കിരീടം കാത്തു സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടയാവും ഇന്ത്യ ഇത്തവണയിറങ്ങുക.

INDIA

സെമിയില്‍ ആരൊക്കെ?

ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെ ആദ്യത്തെ ടീമായി വസീം അക്രം തിരഞ്ഞെടുത്തത് നിലവിലെ ജേതാക്കളും ആതിഥേയരുമായ ഇന്ത്യയെയാണ്. നാട്ടിലെ അനുകൂല സാഹചര്യങ്ങള്‍ ഇന്ത്യയെ ഫേവറിറ്റുകളാക്കി മീറ്റുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായി അക്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആഴമേറിയ ബാറ്റിങ് ലൈനപ്പും വൈവിധ്യമുള്ള സ്പിന്‍ ആക്രമണവുമാണ്.

ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങില്‍ ഇതു ഏറെ നിര്‍ണാടകമായി മാറും. ജോലിഭാരം നന്നായി ക്രമീകരിക്കുകയും വളരെ സന്തുലിതമായ ഇലവനെ തിരഞ്ഞെടുക്കുകയും ചെയ്താല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യക്കു ആധിപത്യം പുലര്‍ത്താന്‍ സാധിക്കുമെന്നും അക്രം നിരീക്ഷിച്ചു.

സെമി ഫൈനലിസ്റ്റായി അദ്ദേഹം ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ ടീം മുന്‍ ജേതാക്തളായ ഓസ്‌ട്രേലിയയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഓസീസ് ടീം പുലര്‍ത്തുന്ന സ്ഥിരതയെപ്പറ്റിഅക്രം പ്രത്യേകം ചൂണ്ടിക്കാട്ടി. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പെര്‍ഫോം ചെയ്യാനുള്ള മിടുക്ക് നോക്കൗട്ട് ടൂര്‍ണമെന്റുകളില്‍ ഓസ്‌ട്രേലിയയെ അപകടകാരികളാക്കുന്നു.

ഓസീസ് താരങ്ങ മാനസികമായി കരുത്തരും തന്ത്രപരമായി അച്ചടക്കമുള്ളവരുമാണ്. എത്ര വലിയ സാഹചര്യങ്ങളിലും അവര്‍ പതറില്ല. ഈ ശാന്തമായ സമീപനവും പവര്‍ പാക്ഡ് ബാറ്റിങ് ലൈനപ്പും അഗ്രസീവ് പേസ് നിരയുമെല്ലാം ഓസീസിനെ സെമിയിലെ ഓട്ടോമാറ്റിക് ചോയ്‌സാക്കി മാറ്റുന്നുവെന്നും അക്രം വിശദമാക്കി.

AUSTRALIA

കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ സൗത്താഫ്രിക്കയാണ് സെമി ഫൈനലിസ്റ്റുകളായി അദ്ദേഹം തിരഞ്ഞെടുത്ത മൂന്നാമത്തെ ടീം. വളരെ സന്തുലിതമായ സ്‌ക്വാഡാണ് സൗത്താഫ്രിക്കയുടേത്. അനുഭവസമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം യുവനിരയും സമന്വയിച്ചതാണ് അവരുടെ ടീം.

പേസാക്രമണമായിരിക്കും അവരുടെ പ്രധാന ആയുധം. ഏതു പിച്ചിലും എത്ര ശക്തമായ ബാറ്റിങ് നിരയ്ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയും. സ്ഥിരത പുലര്‍ത്തുന്നതിനൊപ്പം സമ്മര്‍ദ്ദഘട്ടങ്ങളെ നന്നായി കൈകാര്യം ചെയ്യാനുമായാല്‍ സൗത്താഫ്രിക്കയ്ക്കു ഏറെ ദൂരം മുന്നേറാന്‍ കഴിയുമെന്നും അക്രം വിലയിരുത്തി.

സെമിയിലെ നാലാമത്തെയും അവസാനത്തെയും ടീമായി ന്യൂസിലാന്‍ഡിനെയും മുന്‍ പാക് ഇതിഹാസം തിരഞ്ഞെടുത്തു. നിശബ്ധരായി പെര്‍ഫോം ചെയ്യുന്നവരെന്നായിരുന്നു കിവികളെ അദ്ദേഹം വിശേഷിപ്പിച്ചത്.

റോളുകളുടെ കാര്യത്തില്‍ വളരെ വ്യക്തതയുള്ളവരാണ് ന്യൂസിലാന്‍ഡ് ടീം. കൂടാതെ മൂര്‍ച്ചയേറിയ ഫീല്‍ഡിങും ഏതു സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവും അവര്‍ക്കുണ്ട്. ഈ കഴിവുകളെല്ലാം ന്യൂസിലാന്‍ഡിനെ സെമി ഫൈനലിലെ ഫേവറിറ്റുകളാക്കി മാറ്റുന്നതായും അക്രം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 13, 2026, 11:10 [IST]
Other articles published on Jan 13, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+