ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്ത ശേഷം ഏറ്റവുമധികം ചര്‍ച്ചയായി മാറിയിരിക്കുന്നത് ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവമാണ്. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹത്തിനു 15 അംഗ സ്‌ക്വാഡില്‍ ഇടം പോലുമുണ്ടാവില്ലെന്നതു ആരും പ്രതീക്ഷിച്ചതല്ല.
ഗില്ലിനു പകരം മലയാളി സൂപ്പര്‍ സഞ്ജു സാംസണിനാണ് ഓപ്പണിങ് റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ബാക്കപ്പായി മറ്റൊരു മുന്‍നിര ബാറ്ററും കീപ്പറുമായ ഇഷാന്‍ കിഷനും ലോകകകപ്പ് സ്‌ക്വാഡിലെത്തുകയായിരുന്നു. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ലോകകപ്പ് സംഘത്തെ തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുന്നതുമായി വലിയ അഭിപ്രായ ഭിന്നതകള്‍ സെലക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്. ഇതേക്കുറിച്ചു നോക്കാം.
ഗില്ലിന്റെ കാര്യത്തില്‍ തര്‍ക്കം
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ശുഭ്മന്‍ ഗില്‍ വേണ്ടെന്നത് ഏകപക്ഷീയമായി എടുത്ത തീരുമാനല്ലെന്നാണ് വ്യക്തമാവുന്നത്. ന്യൂസ് 18 ചാനലിലെ മുതിര്‍ന്ന സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ രാജീവ് മിശ്രയാണ് ഇതു സംബബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
ടീം സെലക്ഷന്‍ മീറ്റിങില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കൊപ്പം കമ്മിറ്റിയംഗങ്ങളായ ശിവ്‌സുന്ദര്‍ ദാസ്, ആര്‍പി സിങ്, അജയ് രാത്ര, പ്രഗ്യാന്‍ ഓജ, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരാണ് പങ്കെടുത്തത്. ഗില്ലിനെ ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതോടെ ഗില്ലിനെ പിന്തുണച്ചവരും വേണ്ടെന്നു പറഞ്ഞവരും രണ്ടു ഗ്രൂപ്പുകളായി തിരിയുകയായിരുന്നു.
ഗില്‍ ഉറപ്പായും ലോകകപ്പ് ടീമില്‍ വേണ്ടമെന്നു വാദിച്ചത് അഗാര്‍ക്കറും ഗംഭീറുമായിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റിയിലെ മൂന്നു പേര്‍ അതിനെ അനുകൂലിച്ചില്ല. മോശം ഫോമിലുള്ള യുവതാരത്തെ മാറ്റി നിര്‍ത്തണമെന്നു അവര്‍ ശക്തമായി വാദിക്കുകയും ചെയ്തുവെന്നാണ് ജേര്‍ണലിസ്റ്റായ രാജീവ് മിശ്ര അവകാശപ്പെടുന്നത്തത്.
സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ചില താരങ്ങളെ ഉള്‍പ്പെുത്തുന്നതുമായി സെലക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടാവുമെന്നു തനിക്കു കുറച്ചു ദിവസം മുമ്പ് തനിക്കു അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതു തന്നെയണ് മീറ്റിങില്‍ സംഭവിക്കുകയും ചെയ്തത്.

ബിസിസിഐയുടെ നിമപ്രകാരം സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ചു പേര്‍ മൂന്നു പേര്‍ എതിര്‍ക്കുകയാണെങ്കില്‍ ആ താരത്തെ ടീമിലെടുക്കാന്‍ കഴിയില്ല. ഗില്ലിന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. സെലക്ടര്‍മാരില്‍ മൂന്നു പേര്‍ നോ പറഞ്ഞതോടെ അഗാര്‍ക്കറിനും ഗംഭീറിനും അതിനു വഴങ്ങേണ്ടിയും വരികയായിരുന്നു.
പക്ഷെ ഗില്ലിനെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത സെലക്ടര്‍മാര്‍ ആരൊക്കെയാണെന്നു രാജീവ് മിശ്ര വെളിപ്പെടുത്തിയിട്ടില്ല. ടീമിന്റെ അന്തിമ സെലക്ഷന്‍ നടത്തിയത് അഗാര്‍ക്കറാണെങ്കിലും ബിസിസിഐ സെക്ടട്ടറി ദേവ്ജിത്ത് സെയ്ക്കിയ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുത്തതും ഈ കാരണത്താലാണ്.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്.