For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സൗത്താഫ്രിക്കയും പാക്കുമല്ല, ഫൈനലില്‍ ഇന്ത്യക്ക് അവരെ വേണ്ട!! ശ്രീകാന്തിന് ഭയമാരെ?

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളിയായി കാണാന്‍ ആഗ്രഹിക്കാത്ത ടീമിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കിരീടം നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും ഇന്ത്യയിറങ്ങുക.

പക്ഷെ രണ്ടു വലിയ ചാലഞ്ചുകള്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും തിരിച്ചടിയാവുന്നുണ്ട്. ഇതില്‍ ആദ്യത്തേത് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ലെന്നതാണ്. രണ്ടാമത്തേതാവട്ടെ ആതിഥേയ ടീം ഒരിക്കല്‍ പോലും ലോകകപ്പ് നേടിയിട്ടില്ലെന്നതുമാണ്. ഇവ രണ്ടും തിരുത്താന്‍ ഇന്ത്യക്കു കഴിയുമോായെന്നതാണ് കാത്തിരുന്നു കാണേണ്ടത്.

AUSTRALIA

ഫൈനലില്‍ ആ ടീമിനെ വേണ്ട

മുന്‍ ലോക ടി20, ഏകദിന, ടെസ്റ്റ് ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയാണ് ഇത്തവണ ടി20 ലോകകപ്പ് ഫൈനലില്‍ നേരിടാന്‍ ആഗ്രഹമില്ലെന്നു കെ ശ്രീകാന്ത് വെളിപ്പെടുത്തിയത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസരിക്കുകയായിരുന്നു മുന്‍ അഗ്രസീവ് ബാറ്റര്‍ കൂടിയായ അദ്ദേഹം.

വരാനിനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്താന്‍ പോവുകയാണ്. പക്ഷെ ഫൈനലില്‍ ഓസ്്‌ട്രേലിയ വരണമെന്ന് ഞാന്‍ ആഗ്രഹിക്കില്ല. ഇന്ത്യ ഫൈനലില്‍ കളിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ അതു ഓസ്‌ട്രേലിയക്കെതിരേ ആവരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീകാന്ത് പറയുന്നു.

ഏറ്റവും അവസാനമായി ഇന്ത്യയും ഓസ്‌ട്രേലിയയും ഒരു ലോകകപ്പ് ഫൈനലില്‍ കൊമ്പുകോര്‍ത്ത് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഓസീസിനെതിരേ ഗംഭീര ജയം കൊയ്യാന്‍ ഇന്ത്യക്കായെങ്കിലും ഫൈനലില്‍ കാലിടറുകയായിരുന്നു.

അതേസേമയം, ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇതുവരെ ആറു തവണയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ത്തത്. ഇതില്‍ നാലിലും വിജയം ഇന്ത്യക്കായിരുന്നു. ഓസീസിന് ജയിക്കാനായത് രണ്ടു കളികളുമാണ്.

SURYAKUMAR YADAV

ഇരുടീമുകളും തമ്മിലുള്ള പോരാട്ടങ്ങളിലെ ഉയര്‍ന്ന സ്‌കോറും കുറഞ്ഞ സ്‌കോറുമെടുത്താല്‍ അവിടെയും മുന്‍തൂക്കം ഇന്ത്യക്കാണ്. കംഗാരുപ്പടയ്‌ക്കെതിരേ ലോകകപ്പില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ 205 റണ്‍സാണെങ്കില്‍ ഓസീസിന്റേത് 184 റണ്‍സണ്. കുറഞ്ഞ സ്‌കോറിലേക്കു വന്നാല്‍ ഇന്ത്യയുടേത് 135 റണ്‍സും ഓസീസിന്റേത് വെറും 86 റണ്‍സുമാണ്.

ടി20 ലോകകപ്പില്‍ ഇത്തവണ ഗ്രൂപ്പ് യിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ചിരവൈരികളായ പാകിസ്താനോടൊപ്പം അമേരിക്ക, നമീബിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. മിച്ചെല്‍ മാര്‍ഷ് നയിക്കുന്ന ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിലാണ്. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കൊപ്പം അയര്‍ലാന്‍ഡ്, സിംബാബ്‌വെ, ഒമാന്‍ തുടങ്ങിയവരും ഈ ഗ്രൂപ്പിലുണ്ട്.

ലോകകപ്പിനുളള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

ഓസ്‌ട്രേലിയയുടെ താല്‍ക്കാലിക ലോകകപ്പ് സ്‌ക്വാഡ്

മിച്ചെല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കോണോളി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുന്യെമാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

Story first published: Monday, January 26, 2026, 15:01 [IST]
Other articles published on Jan 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+