ഐസിസിസി ടി30 ലോകകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍. ഓപ്പണിങ് താരങ്ങളുടെ കാര്യത്തിലാണ് അദ്ദേഹത്തിനു അഭിപ്രായ വ്യത്യാസങ്ങളുള്ളത്.
15 അംഗ സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ടീമില്‍ ഉറപ്പായുമുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ശുഭ്മന്‍ ഗില്ലിനെയും ജിതേഷ് ശര്‍മയെയും ഒഴിവാക്കിയതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്. പകരം ഇഷാന്‍ കിഷനെയും റിങ്കു സിങിനെയും ടീമിലെടുക്കുകയും ചെയ്തു.

ഓപ്പണറായി അവന്‍
ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണിനെയാണ് ടി20 ലോകകപ്പില്‍ ഓപ്പണിങ് റോളിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തത്. ബാക്കപ്പായിട്ടാണ് ഇഷാന്‍ കിഷന്റെ വരവ്. പക്ഷെ ഗില്ലിനു പകരം യുവ അഗ്രസീവ് ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ് ഓപ്പണറായി വേണ്ടിയിരുന്നത് എന്നാണ് ദിലീപ് വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യന്‍ ടീമിലുള്ളവരെല്ലാം ഗംഭീര താരങ്ങളാണ്. നിലവിലെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും അടിസ്ഥാനത്തില്‍ കളിക്കാരെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കമ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം തന്നെയാണ്. സെലക്ഷന്റെ കാര്യത്തില്‍ നിലവിലെ ഫോം എല്ലായ്‌പ്പോഴും പ്രധാന റോള്‍ വഹിക്കാറുണ്ട്.
ശുഭ്മന്‍ ഗില്ലിനു പകരം ആരെയാണ് തിരഞ്ഞെടുക്കുകയെന്നു നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ എന്റെ ചോയ്‌സ് യശസ്വി ജയ്‌സ്വാളായിരിക്കും. അവനൊരു ക്ലാസ് പ്ലെയറാണെന്നു വീണ്ടും വീണ്ടും തെളിയിച്ചിട്ടുള്ളയാളാണ്. ഇപ്പോഴത്തെ കാലത്തു ടീമിനു ആവശ്യമായ തരത്തിലുള്ള മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ ജയ്‌സാളിനു എപ്പോഴുമായിട്ടുണ്ടെന്നും വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു.
അവന്റെ തെറ്റല്ലാതിരുന്നിട്ടും യശസ്വി വീണ്ടും വീണ്ടും തഴയപ്പെടുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. എല്ലാ ഫോര്‍മാറ്റുകളിലും അവന്‍ ഇപ്പോള്‍ മിനുന്ന ഫോമിലാണ്. ടീമില്‍ ഇടം പിടിക്കുന്നതിനു വേണ്ടി യശസ്വി ഇനി എന്താണ് ചെയ്യേണ്ടതെന്നു എനിക്കറിയില്ല. ഇങ്ങനെയൊരു മാച്ച് വിന്നറെ ആരും ടീമില്‍ നിന്നൊഴിവാക്കില്ലെന്നും വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്‌സ്വാള്‍. പക്ഷെ ഒര മല്‍സരത്തില്‍ പോലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. 23 ടി20കളിലാണ് അദ്ദേഹം ഇതിനകം ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയത്. 36.15 ശരാശരിയില്‍ 164.31 സ്‌ട്രൈക്ക് റേറ്റോടെ റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.
ആത്മവിശ്വാസം തകരും
ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഈ തരത്തില്‍ നിരന്തരം അവഗണിക്കപ്പെടുകയാണെങ്കില്‍ അതു യശസ്വി ജയ്‌സ്വാളിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനു കാരണമാവുമെന്നും ദിലീപ് വെങ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ഒരു ഫോര്‍മാറ്റില്‍ നിങ്ങളെ ദേശീയ ടീമിനു ആവശ്യമില്ലെന്നു തോന്നുകയാണെങ്കില്‍ അതു ആത്മവിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. ആത്മവിശ്വാസമെന്നത് ഈ ഗെയിമില്‍ വളരെ പ്രധാനവുമാണ്. റണ്‍സിന്റെ പിന്‍ബലമുള്ള പ്രകടനങ്ങളുണ്ടാവുമ്പോഴാണ് ആത്മവിശ്വാസസമുണ്ടാവുകയെന്നും വെങ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഓവറോള്‍ ടി20 കരിയറെടുക്കുകയാണെങ്കില്‍ 121 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് ജയ്‌സ്വാളിനുണ്ട്. 152ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 33.47 ശരാശരിയില്‍ 3682 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്.