Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ബുംറയും കുല്‍ദീപുമല്ല!! ഇന്ത്യന്‍ തുറുപ്പുചീട്ട് അവന്‍; ദാദയുടെ വമ്പന്‍ പ്രവചനം

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ബസിസിഐ മേധാവിയുമായിരുന്ന സൗരവ് ഗാംഗുലി. നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ സസ്പിന്നര്‍മാര്‍ക്കു വളരെ സുപ്രധാന റോള്‍ തന്നെയുണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

പേസ് ബൗളിങിലെ കുന്തമുനയായ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ തഴഞ്ഞാണ് മറ്റൊരാളെ തുറുപ്പുചീട്ടായി ദാദ ചൂണ്ടിക്കാട്ടിയത്. 2024ലെ കഴിഞ്ഞ എഡിഷനില്‍ ഇന്ത്യയേ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹമാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ബുറയെ തേടിയെത്തിയിരുന്നു.

VARUN CHAKRAVARTHY

ആരാവും മാച്ച് വിന്നര്‍?

ഇന്ത്യന്‍ സ്പിന്‍ നിരയില്‍ ഏറ്റവുമധികം അനുഭവസമ്പത്തുള്ള കുല്‍ദീപ് യാദവിനെയല്ല, മറിച്ച് മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെയാണ് ടീമിന്റെ യഥാര്‍ഥ മാച്ച് വിന്നറായി സൗരവ് ഗാംഗുലി തിരഞ്ഞെടുത്തത്.

നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പിനേക്കാള്‍ വലുതായി ഒന്നും തന്നെയില്ല. എന്റെ ഫേവറിറ്റ് ടീം എല്ലായ്‌പ്പോഴും ഇന്ത്യ തന്നെയാണ്. വളരെ ശക്തമായ സ്പിന്‍ ആക്രമണം നമുക്കുണ്ട്. വരുണ്‍ ചക്രവര്‍ത്തിഫ ഫിറ്റാണെങ്കില്‍ അതു ഇന്ത്യക്കു വളരെ നന്നായിരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

നാലു സ്പിന്നര്‍മാരാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുള്ളത്. വരുണ്‍, കുല്‍ദീപ് എന്നിവരെക്കൂടാതെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും സംഘത്തിലുണ്ട്. ഇവരില്‍ മൂന്നു പേര്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ. വാഷിക്കായിരിക്കും പുറത്തിരിക്കേണ്ടി വന്നേക്കുക.

കോച്ചിങിന് തുടക്കമിട്ട് ദാദ

ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഭരണ തലത്തില്‍ പല റോളുകളും ഏറ്റെടുത്ത ശേഷം ഇപ്പോള്‍ കോച്ചിങിലും ഹരിശ്രീ കുറിച്ചിരിക്കുകയാണ് സൗരവ് ഗാംഗുലി. എസ്എടി20 ഫ്രാഞ്ചൈസി ലീഗില്‍ പ്രെട്ടോറിയ ക്യാപ്പിറ്റല്‍സിനെയാണ് അദ്ദേഹം പരിശീലിപ്പിക്കുന്നത്. ഇതേകുറിച്ചും ദാദ തുറന്നു പറഞ്ഞിരിക്കുകയാണ്.

എന്റെ ജീവത്തില്‍ ഇതാദ്യമായിട്ടാണ് ഞാന്‍ ഹെഡ് കോച്ചായത്. പക്ഷെ ഈ റോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് സഹ ഉടമയായ പാര്‍ഥ് ജിന്‍ഡലുമായി എനിക്കു വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ ്രപ്രെട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ കോച്ച് സ്ഥാനം ഏറ്റെടുക്കാമോയെന്നു അദ്ദേഹം ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളുകയായിരുന്നു.

SOURAV GANGULY

ഞാനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ എത്രയോ മല്‍സരങ്ങളില്‍ കളിക്കുകയും ഒരുപാട് കളികളില്‍ ക്യാപ്റ്റനായിട്ടുമുണ്ടാവാം. പക്ഷെ ഇതു വളരെ വ്യത്യസ്തമാണ്. കോച്ചിങിനെ കുറിച്ച് പഠിക്കാനും മനസിലാക്കാനുമാണ് ഞാന്‍ ഈ ജോലി ഏറ്റെടുത്തതെന്നും ഗാംഗുലി വ്യക്തമാക്കി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Sunday, January 11, 2026, 14:54 [IST]
Other articles published on Jan 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+