Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയും കുല്‍ദീപുമല്ല, ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരനാവുക അവന്‍!! പ്രവചിച്ച് മുന്‍ താരങ്ങള്‍

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റുമധികം വിക്കറ്റുകളെടുക്കുന്ന ബൗളര്‍ ആകരായിരിക്കും. ഇതേക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കവെയിരുന്നു മുന്‍ കളിക്കാരുടെ പ്രവചനം.

അടുത്ത മാസം ഏഴു മുതലാണ് 20 ടീമുകള്‍ അണിനിരക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്നത്. 2024ല്‍ രോഹിത് ശര്‍മയുടെ കീഴില്‍ സ്വന്തമാക്കിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാവും സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം ഇന്ത്യയിറങ്ങുക.

VARUN CHAKRAVARTHY

വിക്കറ്റ് വേട്ടക്കാരനാവുകയാര്?

സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ മുന്‍ താരങ്ങളായ റോബിന്‍ ഉത്തപ്പ, ആകാശ് ചോപ്ര, ചേതേശ്വര്‍ പുജാര, സുരേഷ് റെയ്‌ന, അനില്‍ കുംബ്ലെ, ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് കൈഫ്, സഞ്ജയ് ബാംഗര്‍ എന്നിവരാണ് ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റെടുക്കുക ആരായിരിക്കുമെന്നു പ്രവചിച്ചത്.

ഇതില്‍ മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും ഒരേ താരത്തെയാണ് ബൗളിങിലെ ഹീറോയായി തിരഞ്ഞെടുത്തതെന്നാണ് ശ്രദ്ധേയമായ കാര്യം. എട്ടു മുന്‍ താരങ്ങളില്‍ അഞ്ചു പേരും ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരനായി തിരഞ്ഞെടുത്തത് ലോക ഒന്നാം നമ്പര്‍ ബൗളറും മിസ്റ്ററി സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തിയെയാണ്.

ഉത്തപ്പ, ചോപ്ര, ഇര്‍ഫാന്‍, കൈഫ്, ബാംഗര്‍ എന്നിവരാണ് വരുണിന്റെ പേര് പ്രവചിച്ചത്. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കായിരിക്കും കൂടുതല്‍ വിക്കറ്റുകളെന്നാണ് പുജാരയുടൈയും കുംബ്ലെയുടെയും പ്രവചനം. ബുംറയോ, അര്‍ഷ്ദീപ് സിങോ ആയിരിക്കും മുന്നിലെത്തുകയെന്നു റെയ്‌നയും പ്രവചിക്കുന്നു.

ദേശീയ ടീമിലേക്കുള്ള ആദ്യ വരവില്‍ വന്‍ ഫ്‌ളോപ്പായി മാറിയ കഥയാണ് വരുണിനു പറയാനുള്ളത്. 2021ലെ ടി20 ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും വന്‍ ദുരന്തമായി.

ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായ ഈ ലോകകപ്പില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ വരുണിനെ അന്നത്തെ ക്യാപ്റ്റനായ വിരാട് കോലി കളിപ്പിച്ചുള്ളൂ. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. ഇതോടെ ടൂര്‍ണമെന്റിനു ശേഷം ടീമില്‍ നിന്നും താരം ഒഴിവാക്കപ്പെട്ടു.

അതിനു ശേഷം 2024ല്‍ ഗൗതം ഗംഭീര്‍ കോച്ചായിരിക്കെയാണ് ടി20 ടീമിലേക്കു വരുണ്‍ തിരിച്ചുവിളിക്കപ്പെട്ടത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. ഇപ്പോള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ പദവിയിലും വരുണ്‍ എത്തി നില്‍ക്കുകയാണ്.

VARUN CHAKRAVARTHY

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ് അദ്ദേഹം. 20 മല്‍സരങ്ങളില്‍ നിന്നും 13.19 ശരാശരിയില്‍ 7.08 ഇക്കോണമി റേറ്റില്‍ വരുണ്‍ പിഴുതത് 36 വിക്കറ്റുകളാണ്. 2024ലെ ടി20 ലോകകപ്പിനു ശേഷം വരുണ്‍ ഇന്ത്യക്കായി കളിച്ചത് മല്‍സരങ്ങളിലാണ്. 15.34 ശരാശരിയില്‍ 7.09 ഇക്കോണമി റേറ്റില്‍ 58 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.

അതേസമയ, കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടയാണാണ് ബുംറ. ഇന്ത്യന്‍ കിരീടവിജയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

എട്ടു മല്‍സരങ്ങളില്‍ നിന്നും 4.17 എന്ന് അതിശയിപ്പിക്കുന്ന ഇക്കോണമി റേറ്റില്‍ സ്റ്റാര്‍ പേസര്‍ പിഴുതത് 15 വിക്കറ്റുകളാണ്. ഈ ടൂര്‍ണമെന്റില്‍ പക്ഷെ ബുംറയേക്കാള്‍ വിക്കറ്റുകളെടുത്തത് അര്‍ഷ്ദീപാണ്. 17 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കിയിരുന്നു.

Story first published: Tuesday, January 27, 2026, 14:45 [IST]
Other articles published on Jan 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+