Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: സൂര്യ ഔട്ട്!! ഗില്‍ നയിക്കും, 4ല്‍ ശ്രേയസ്, പിന്നാലെ സഞ്ജു; ഇതാ ടീം ഇന്ത്യ

കിരീടം കാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് അടുത്ത വര്‍ഷമാദ്യം നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയിറങ്ങുക. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ടി20യിലെ ഏറ്റവും വലിയ ക്രിക്കറ്റ് പൂരം നടക്കുക. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയെ ത്രില്ലറില്‍ വീഴ്ത്തിയാണ് ഇന്ത്യ വീണ്ടും വിശ്വവിജയികളായത്.

രോഹിത് ശര്‍മയ്ക്കു കീഴിലാണ് അവസാന എഡിഷനില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചതെങ്കില്‍ അടുത്ത തവണ ടീമിന്റെ അമരത്തു അദ്ദേഹമുണ്ടാവില്ല. ഹിറ്റ്മാന്റെ അഭാവം ടീമിനു ക്ഷീണമാവുമോയെന്നതാണ് കാത്തിരുന്നു കാണേണ്ടത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

SURYA GILL

ടീം ഇന്ത്യയില്‍ ആരൊക്കെ?

360 ബാറ്ററായ സൂര്യകുമാര്‍ യാദവിനു കീഴിലാണ് നിലവില്‍ ടീം ഇന്ത്യ ടി20യില്‍ കളിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ബാറ്റിങില്‍ യാതൊരു സംഭാവനകളും കുറച്ചു കാലമായി ലഭിക്കുന്നില്ല. ക്യാപ്റ്റായതു കൊണ്ടു മാത്രമാണ് സ്‌കൈ ഇപ്പോഴും ടീമില്‍ തുടരുന്നതെന്നു പറഞ്ഞാല്‍ പോലും അതു തെറ്റാവില്ല.

ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയെ സൂര്യ നയിക്കുമെന്നു യാതൊരു ഉറപ്പുമില്ല. ക്യാപ്റ്റന്‍സി നഷ്ടമായേക്കുമോയെന്ന ഭയം ഇപ്പോള്‍ തനിക്കുണ്ടെന്നു അടുത്തിടെ അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ബാറ്റിങിലെ പഴയ മാജിക്കല്‍ ടച്ച് പൂര്‍ണമായും നഷ്ടമായതു പോലെയാണ് സൂര്യ ഇപ്പോള്‍ കാണപ്പെടുന്നത്.

ഇനി വരാനിരിക്കുന്ന ടി20കളിലും അദ്ദേഹം മോശം തുടര്‍ന്നാല്‍ നായകസ്ഥാനത്തു നിന്നും നീക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയും നിര്‍ബന്ധിതരാവും. ക്യാപ്്റ്റന്‍സിയില്‍ ടീമിലും സൂര്യ സ്ഥാനം പ്രതീക്ഷിക്കോണ്ടതില്ല. അങ്ങനെ വന്നാല്‍ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലായിരിക്കും ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക.

നിലവില്‍ ടെസ്റ്റ്, ഏകദിനം എന്നിവയുടെ കടിഞ്ഞാണ്‍ അദ്ദേഹത്തിനാണ്. വൈകാതെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായും ഗില്‍ മാറാനിടയുണ്ട്. അദ്ദേഹത്തിനൊപ്പം ലോക ഒന്നാം നമ്പര്‍ ബാറ്ററും നാട്ടുകാരനുമായ അഭിഷേക് ശര്‍മയായിരിക്കും ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ ഓപ്പണിങില്‍ ഇറങ്ങുക.

മൂന്നാം നമ്പറില്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മയെ കാണാം. ഈ ഫോര്‍മാറ്റിലെ അവിഭാജ്യ ഘടകമായി ഇപ്പോള്‍ അദ്ദേഹം മാറിയിരിക്കുകയാണ്. നാലാമായി സൂര്യയുടെ അഭാവത്തില്‍ മറ്റൊരു സ്റ്റാര്‍ ബാറ്ററായ ശ്രേയസ് അയ്യര്‍ ടീമിലേക്കും. ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ആദ്ദേഹമായിരിക്കും. അടുത്തിടെയാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി ശ്രേയസിനു ലഭിച്ചത്.

ശ്രേയസ് കഴിഞ്ഞാല്‍ അഞ്ചാമന്‍ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണായിരിക്കും. ടി20യില്‍ അദ്ദേഹം ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി സഞ്ജു മാറിയിരിക്കുകയാണ്. കോച്ച് ഗൗതം ഗംഭീറില്‍ നിന്നും വലിയ പിന്തുണയാണ് താരത്തിനു ലഭിക്കുന്നത്. അദ്ദേഹമുള്ളയിടത്തോളം കാലം സഞ്ജുവിനു അതു ലഭിക്കുകയും ചെയ്യും.

SHREYAS IYER

ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു സീറ്റുറപ്പാണ്. ഏഴാമനായി മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ കാണാം. ഇന്ത്യയുടെ ഭാഗ്യതാരം കൂടിയാണ് അദ്ദേഹം. എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പ്‌ട്ടേലിനെയും കാണാം.

ഒമ്പതാമനായി കളിക്കുക സ്റ്റാര്‍ സ്പിന്നറായ കുല്‍ദീപ് യാദവായിരിക്കും. തൊട്ടുപിറകെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെയും കാണാം. ടി20 ലോകകപ്പ് നാട്ടിലായതിനാല്‍ സ്പിന്‍ ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ഇലവനെയാവും ഇന്ത്യ അണിനിരത്തുക. ഏക സ്‌പെഷ്യലിസ്റ്റ് പേസറായി കളിക്കുക ജസ്പ്രീത് ബുംറയുമാവും.

ഇന്ത്യയുടെ ടി20 ലോകകപ്പ് 11

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

Story first published: Wednesday, October 22, 2025, 10:23 [IST]
Other articles published on Oct 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+