വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് തൊട്ടരികിലെത്തി നില്‍ക്കനെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില ഓള്‍ടൈം ഇലവനെ തിരഞ്ഞടുത്തിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. വിന്‍ഡീസ് താരങ്ങള്‍ക്കു മുന്‍തൂക്കമുള്ള ലോക ഇലവനില്‍ ഇന്ത്യയുടെ വെറും രണ്ടു പേര്‍ക്കു മാത്രമേ ഇടം ലഭിച്ചുള്ളൂ.
മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ടി20യിലെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മയ്ക്കു ഇലവനില്‍ ഇടം ലഭിച്ചില്ലെന്നതാണ് കൗതുകകകമായ കാര്യം. കൂടാതെ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റന്നെു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചില്ല.

ടീമിലെ 11 പേരില്‍ ആറു പേരും വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ്. രോഹിത്, ബുംറ എന്നിവരെ കൂടാതെ ഇലവനില്‍ ഇടം കിട്ടാതെ പോയ മറ്റൊരു സര്‍പ്രൈസ് താരം സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സാണ്. ബ്രാവോയുടെ ഇലവനില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നു നമുക്കു നോക്കാം.
ഇലവനിലുള്ളവര്‍ ആരെല്ലാം?
ബിയേര്‍ഡ് ബിഫേര്‍ വിക്കറ്റെന് പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് ടി20 ലോകകപ്പിലെ ഡ്രീം ഇലവനെ തിരഞ്ഞെടുക്കാന്‍ ഡ്വയ്ന്‍ ബ്രാവേയോടു ആവശ്യപ്പെട്ടത്. കരീബിയന്‍ കരുത്തിനു പ്രാധാന്യം നല്‍കിയുള്ള ഒരു കിടിലന്‍ ടീമിനെ അദ്ദേഹം തിരഞ്ഞടുക്കുകയുമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലും ഓസ്‌ട്രേലിയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനുമാണ് ലോക ഇലവന്റെ ഓപ്പണിങ് ജോടികള്‍. ഈ ഇടംകൈ-വലംകൈ കോമ്പിനേഷന് പവര്‍പ്ലേയില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു ബ്രാവോ ചൂണ്ടിക്കാട്ടി.
ബാറ്റിങിനു സ്ഥിരത നല്‍കാന്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയെയാണ് അദ്ദേഹം ടീമിലെടുത്തത്. ദുഷ്‌കരമയാ മധ്യ ഓവറുകളില്‍ ടീമിനെ വഴികാണിക്കാണ്‍ 'അള്‍ട്ടിമേറ്റ് ആങ്കറായ' കോലിക്കു സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
അതിനുശേഷം ടീമില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് വെസ്റ്റ് ഇന്‍ഡീസ് ജോടികളായ വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍, മുന്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ്. എബി ഡിവില്ലിയേഴ്‌സിനെ പോലെയൊരു മാച്ച് വിന്നറെ തഴഞ്ഞാണ് പൂരനെ തന്റെ ലോക ഇലവനില്‍ ബ്രാവോ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ വിന്‍ഡീസിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തി ഹീറോയായി മാറിയ താരമാണ് പൊള്ളാര്‍ഡ്. ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു മുതല്‍ക്കൂട്ടായി മാറാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.
ഏഴാമനായി ബ്രാവോയുടെ ഇലവനിലെത്തിയത് ഇന്ത്യയുടെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റവും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എംഎസ് ധോണിയുമാണ്. അദ്ദേഹവുമായി സഹോദരതുല്യമായ ബന്ധം പലര്‍ത്തുന്നയാളാണ് ബ്രാവോ. മറ്റൊരു അമ്മയിലുണ്ടായ സഹോദരെന്നാണ് ധോണിയെ അദ്ദേഹം വിശേഷിപ്പിക്കാറുള്ളത്.

ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ ദീര്‍ഘകാലം കൡക്കുകയും കോച്ചിങ് സംഘത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതോടെയാണ് ഇവര്‍ക്കിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത്. തന്ത്രപരമായുള്ള ശാന്തതയും ഫിനിഷിങ് മികവും ധോണിയെ ഈ ലോക ഇലവന്‍ ബാറ്റിങിലെ നെടുംതൂണായി മാറ്റുന്നുവെന്നും ബ്രാവോ ചൂണ്ടിക്കാട്ടി.
ധോണിക്കു ശേഷം ഇലവനില്‍ ഏഴാമനായി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡിനെ അദ്ദഹം ഉള്‍പ്പെടുത്തി. എട്ടാമനായി സ്വയം തന്റെ പേരും ഇലവനിലേക്കു ചേര്‍ത്തു.
സ്പിന്‍ ബൗങിങ് ചുമതല വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നും അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനുമാണ്. പേസ് ബൗശിങിനു ചുക്കാന്‍ പിടിക്കുക ശ്രീലങ്കയടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുമാണ്.
ബ്രാവോയുടെ ലോകകപ്പ് 11
ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സന്‍, വിരാട് കോലി, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ്, എംഎസ് ധോണി, ആന്ദ്രെ റസ്സല്‍, ഡ്വയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, റാഷിദ് ഖാന്‍, ലസിത് മലിങ്ക.