For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: വെടിക്കെട്ട് താരമില്ല!! ഫിനിഷറും ഔട്ട്, ഇന്ത്യക്കു ഈ ടീം ബെസ്റ്റെന്നു ചോപ്ര

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വെടിക്കെട്ട് ഓപ്പണറും സൂപ്പര്‍ ഫിനിഷറുമടക്കം മൂന്നു പ്രധാനപ്പെട്ട താരങ്ങള്‍ ചോപ്രയുടെ ടീമില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമാണ് അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ തവണ കരീബിയന്‍ മണ്ണില്‍ നേടിയ കിരീടം കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാവും സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യയിറങ്ങുക. ഇന്നു കിരീടമേറ്റു വാങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ ഇത്തവണ ഇന്ത്യന്‍ കുപ്പായത്തില്‍ കാണില്ല.

YASAHASVI JAISWAL

ടീമില്‍ ആരൊക്കെ?

ആകാശ് ചോപ്ര തിരഞ്ഞെടുത്ത ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട ആദ്യത്തെയാള്‍ വെടിക്കെട്ട് ഒാപ്പണറും യുവതാരവുമായ യശസ്വി ജയ്‌സ്വാളാണ്. ബാക്കപ്പ് ഓപ്പണറായി പോലും അദ്ദേഹത്തെ തന്റെ സ്‌ക്വാഡിലെടുക്കാന്‍ ചോപ്ര തയ്യാറായില്ല.

ജയ്‌സ്വാള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും 15 അംഗ സ്‌ക്വാഡില്‍ ഇതിനുള്ള ഒഴിവില്ലെന്നു അദ്ദേഹം പറഞ്ഞു. യശസ്വി ജയ്‌സ്വാള്‍ ചിലപ്പോള്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടാവുമെന്നാണ് എനിക്കു തോന്നുന്നത്. അവന്‍ നമ്മുടെ സ്‌ക്വാഡില്‍ വേണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

പക്ഷെ അതുവരെ എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോവുന്നതെന്നു നമ്മള്‍ കാണണ്ടതുണ്ട്. എനിക്കു യശസ്വിയുടെ കാര്യത്തില്‍ ദുഖമുണ്ട്. കാരണം എന്റെ സ്‌ക്വാഡില്‍ അവനു സ്ഥാനം നല്‍കാന്‍ കഴിഞ്ഞില്ലെന്നും ചോപ്ര വ്യക്തമാക്കി.

ഇന്ത്യക്കു വേണ്ടി ഇതിനകം 23 ടി20 മല്‍സരങ്ങളില്‍ ജയ്‌സ്വാള്‍ കളിച്ചു കഴിഞ്ഞു. 36.15 ശരാശരിയില്‍ 164.31 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റില്‍ 723 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

മിന്നുന്ന പ്രകടനങ്ങളിലൂടെ അഭിഷേക് ശര്‍മ ഓപ്പണിങില്‍ സ്ഥാനമുറപ്പിക്കുകയും ക്യാപ്റ്റനായി ശുഭ്മന്‍ ടി20 ടീമില്‍ തിരിച്ചെത്തുകയും ചെയ്തതോടെയാണ് ജയ്‌സ്വാളിന്റെ വഴിയടഞ്ഞത്. ജയ്‌സ്വാളിനെക്കൂടാതെ ചോപ്രയുടെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ട മറ്റു രണ്ടു പേര്‍ സൂപ്പര്‍ ഫിനിഷറായ റിങ്കു സിങ്, യുവ സീംം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിരാണ്.

എന്നാല്‍ ഈ രണ്ടു പേരെയും എന്തുകൊണ്ട് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല എന്നു വിശദീകരിക്കാന്‍ ചോപ്ര തയ്യാറായില്ല. സമീപകാലത്തു ഇന്ത്യ കളിച്ചിട്ടുള്ള ടി20 പരമ്പരകളിലെല്ലാം റിങ്കു ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഇതില്‍ ഭൂരിഭാഗം കളിയിലും അദ്ദേഹം ബെഞ്ചിലായിരുന്നെന്നു മാത്രം.

RINKU SINGH

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ സ്‌ക്വാഡിലെ ഓപ്പണിങ് ജോടികള്‍ ഗില്ലും അഭിഷേകുമാണ്. പിന്നാലെ ടീമിലുള്ളത് യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ്. വിക്കറ്റ് കീപ്പര്‍മാരായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനൊപ്പം ജിതേഷ് ശര്‍മയും സ്‌ക്വാഡില്‍ ഇടം പിടിച്ചു. നാലു ഓള്‍റൗണ്ടര്‍മാര്‍ ചോപ്രയുടെ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്.

സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണിത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ടീമിന്റെ ഭാഗമായപ്പോള്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായി മാറുകയും ചെയ്തു.

ചോപ്രയുടെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Story first published: Thursday, November 13, 2025, 6:37 [IST]
Other articles published on Nov 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+