Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഗില്ലും തിലകും പുറത്ത്! സഞ്ജുവിന് ടിക്കറ്റ്; ഇന്ത്യന്‍ ടീം പ്രവചിച്ച് ചാറ്റ് ജിപിടി

ഇന്ത്യന്‍ ടീം അടുത്തതായി കൡക്കാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റ് 2026ലെ ടി20 ലോകകപ്പാണ്. നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുക,. കഴിഞ്ഞ വര്‍ഷത്തെ അവസാന എഡിഷനില്‍ സൗത്താഫ്രിക്കയെ ത്രില്ലറില്‍ അഞ്ചു റണ്‍സിനു മറികടന്നാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്. ഹിറ്റ്മാന്റെ വിരമിക്കലോടെ അടുത്ത എഡിഷനില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക.

രോഹിത്തിനെക്കൂടാതെ ഇതിഹാസ താരം വിരാട് കോലി, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും അടുത്ത എഡിഷനില്‍ ടീമിനോടൊപ്പം കാണില്ല. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് മൂവരും ടി20യോടു ഗുഡ്‌ബൈ പറഞ്ഞത്. 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം എങ്ങനെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ചാറ്റ് ജിപിടി.

SHUBMAN GILL

ഗില്ലും തിലകും ഔട്ട്

ചാറ്റ് ജിപിടി പ്രവചിച്ചിരിക്കുന്ന ഇന്ത്യന്‍ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ രണ്ടു വമ്പന്‍ സര്‍പ്രൈസുകളുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനു ടീമില്‍ സ്ഥാനം ലഭിച്ചില്ല. കൂടാതെ ടി20 സ്‌പെഷ്യലിസ്റ്റായ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ടു.

ടി20യിലെ നിലവിലെ ഫോം, വൈദഗ്ധ്യം, ഭാവി പ്രതീക്ഷകള്‍ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് ചാറ്റ് ജിപിടി ആരൊക്കെയാണ് ലോകകപ്പ് ടീമിലുണ്ടാവുകയെന്നു പ്രവചിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ജോടികളായി തിരഞ്ഞെടുത്തിട്ടുള്ളത് ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാളിനെയും അഭിഷേക് ശര്‍മയെയുമാണ്.

ഗില്ലിന്റെ സീറ്റാണ് അഭിഷേക് തട്ടിയെടുത്തിരിക്കുന്നത്. സമീപകാലത്തു ഇന്ത്യ കളിച്ചിട്ടുള്ള ടി20 പരമ്പരകളിലെല്ലാം ഓപ്പണറായി ഇറങ്ങിയത് അദ്ദേഹമാണ്. ഏറ്റവുമവസാനം ഇംഗ്ലണ്ടിനെതിരേ കളിച്ച അവസാനത്തെ ടി20 പരമ്പരയില്‍ തീപ്പൊരി സെഞ്ച്വറിയടക്കം നേടി അഭിഷേക് ഹീറോയാവുകയും ചെയ്തു. ജയ്‌സ്വാളാവട്ടെ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത സാന്നിധ്യമായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.

സഞ്ജു വേണം, റിങ്കുവും

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി നറുക്കുവീണിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണിനാണ്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ തഴഞ്ഞാണ് ചാറ്റ് ജിപിടി അദ്ദേഹത്തെ ടീമിലെടുത്തത്. മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റിങിനു ഇറങ്ങുക. അവസാനമായി കളിച്ച മൂന്നു ടി20 പരമ്പരകളില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം മൂന്നു സെഞ്ച്വറികളാണ് അടിച്ചെടുത്തത്. ഇതില്‍ രണ്ടും സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു.

സഞ്ജു കഴിഞ്ഞാല്‍ നാലാം നമ്പറില്‍ നായകനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ അഗ്നിപരീക്ഷ തന്നെയായിരിക്കും ഈ ടൂര്‍ണമെന്റ്. രോഹിത് ശര്‍മ സമ്മാനിച്ച ലോകകിരീടം കാത്തുസൂക്ഷിക്കുകയെന്ന വലിയ ചാലഞ്ചാണ് അദ്ദേഹത്തിനുള്ളത്.

SANJU SURYA

സൂര്യക്കു ശേഷം അഞ്ചാം നമ്പറിലുള്ള ഫിനിഷറും ഇടംകൈയന്‍ ബാറ്ററുമായ റിങ്കു സിങാണ്. ഐപിഎല്ലിലുള്‍പ്പെടെ സമീപകാലത്തു ടി20യില്‍ അത്ര മികച്ച പ്രകടനങ്ങള്‍ നടത്താനായിട്ടില്ലെങ്കിലും ചാറ്റ് ജിപിടി പ്രവചിച്ച ഇന്ത്യന്‍ സ്‌ക്വാഡില്‍ അദ്ദേഹത്തിനും സ്ഥാനം ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടീമിലെ മറ്റുള്ളവര്‍ ആരൊക്കെ?

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത് മിന്നും താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണ്. ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ഇരുവരും ടീമിനായി കളിക്കാനിറങ്ങുക. അതിനു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും.

റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് തഴയപ്പെട്ടപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ ഏക സ്പിന്നര്‍. പേസ് നിരയില്‍ മൂന്നു പേരുണ്ട്. ജസ്പ്രീത് ബുംറയാണ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. അദ്ദേഹത്തിനു കൂട്ടായി മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരും ടീമില്‍ ഇടം നേടി.

ചാറ്റ് ജിപിടിയുടെ ഇന്ത്യന്‍ ടി20 ലോകകപ്പ് സ്‌ക്വാഡ്

അഭിഷേക് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, July 1, 2025, 6:44 [IST]
Other articles published on Jul 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+