Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: പാക്കും കിവികളുമില്ല!! സെമി കളിക്കുക ഈ 4 ടീം, ഫൈനലില്‍ ഇവര്‍; പ്രവചിച്ച് ചാറ്റ്ജിപിടി

ക്രിക്കറ്റ് ലോകം പതിയെ ഐസിസി ടി20 ലോകകപ്പിന്റെ ആവേശത്തിലേക്കു മടക്കുകയാണ്. അടുത്ത മാസം ഏഴു മുതലാണ് ഒരു മാസം നീളുന്ന ക്രിക്കറ്റ് പൂരം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഇത്തവണ ടൂര്‍ണമെന്റിനു വേദിയാവുക. എന്നാല്‍ ഫൈനലുള്‍പ്പെടെ ഭൂരിഭാഗം മല്‍സരങ്ങള്‍ക്കു വേദിയാവുന്നത് ഇന്ത്യയാണ്.

ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലും ഫൈനലിലുമെത്തുക ആരൊക്കെയാവുമെന്നതാണ് ഏറ്റവും ആകാംക്ഷയുയര്‍ത്തുന്ന ചോദ്യം. ഇതേക്കുറിച്ച് എഐ ടൂളായ ചാറ്റ് ജിപിടി വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ്. ഇവയെന്താണെന്നറിയാം.

INDIA

പ്രവചനമിങ്ങനെ

ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കു ഇത്തവണ യോഗ്യത നേടുക നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അവസാന എഡിഷനിലെ റണ്ണറപ്പായ സൗത്താഫ്രിക്ക എന്നിവരാവുമെന്നാണ് ചാറ്റ് ജിപിയുടെ പ്രവചനം. ഇതിന്റെ കാരണങ്ങളും അക്കമിട്ട് നിരത്തിയിട്ടുമുണ്ട്.

അതിശക്തമായ ബാറ്റിങ് ലൈനപ്പും ലോകോത്തര സ്പിന്‍ ബൗളിങ് ഓപ്ഷനുകളുമാണ് ഇന്ത്യയെ ഫേവറിറ്റുകളാക്കുന്ന ഒരു ഘടകം. കൂടാതെ ഐസിസി ടൂര്‍ണമെന്റുകൡ കളിച്ചുള്ള വലിയ അനുഭവസമ്പത്തും ടീമിനു മുതല്‍ക്കൂട്ടാണ്. നാട്ടിലെയും ശ്രീലങ്കയിലെയും സ്പിന്‍ സൗഹൃദ സാഹചര്യങ്ങളില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയേക്കുകയും ചെയ്യും.

ഓസ്‌ട്രേലിയയാവട്ടെ എല്ലായ്‌പ്പോഴും ഐസിസി ടൂര്‍ണമെന്റുകളിലെ സ്‌പെഷ്യലിസ്റ്റുകളാണ്. ലോകകപ്പുള്‍പ്പെടെ ഐസിസിയുടെ ഏതു ടൂര്‍ണമെന്റിലും ജയിക്കാനുള്ള പ്രത്യേക മിടുക്ക് അവര്‍ക്കുണ്ട്. ശക്തമായ മധ്യനിരയും മികവുറ്റ ഫാസ്റ്റ് ബൗളര്‍മാരുമാണ് ഓസീസ്
ീമിനെ അപകടകാരിയാക്കുന്ന മറ്റൊരു കാര്യം. നോക്കൗട്ട് മല്‍സരങ്ങളിലെ ഗംഭീര റെക്കോര്‍ഡാണ്.

2022 ജേതാക്കളായ ഇംഗ്ലണ്ട് ടീം അഗ്രസീവ് ശൈലിക്കു പേരുകേട്ടവാണ്. ടി20ക്കു അനുയോജ്യരായ ഒരുപിടി കളിക്കാര്‍ അവരുടെ സംഘത്തിലുണ്ട്. പേസ്- സ്പിന്‍ ബൗളിങിലെ മികച്ച ബാലന്‍സും ഇംഗ്ലണ്ടിനെ തുണയ്ക്കുന്ന ഘടകമാണ്.

AUSTRALIA

എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരുന്ന ടീമാണ് സൗത്താഫ്രിക്ക. സ്‌ഫോടനാത്മക ബാറ്റിങ് നിരയും ശക്തമായ പേസ് നിരയും സൗത്താഫ്രിക്കയെ അപകടകാരികളാക്കുന്നു. നിലവിലെ ടി29 ടീമുകൡ ഏറ്റവും കംപ്ലീറ്റ് സ്‌ക്വാഡുകളിലൊന്നുമാണ് അവരുടേത്.

അതേസമയം, ഈ നാലു ടീമുകളില്‍ നിന്നും ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലിലേക്കു മുന്നേറുമെന്നും ചാറ്റ് ജിപിടി പ്രവചിക്കുന്നു. കലാശപ്പോരാട്ടം സ്പിന്‍ സൗഹൃദ പിച്ചിലാണ് നടക്കുന്നതെങ്കില്‍ ഇന്ത്യയാണ് കിരീട ഫേവറിറ്റുകള്‍. എന്നാല്‍ ഫ്‌ളാറ്റോ, ബൗണ്‍സി പി്ച്ചിലുമാണ് ഫൈനലെങ്കില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍മാരാവുമെന്നും ചാറ്റ്ജിപിടി പ്രവചിക്കുന്നു.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍, (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്.

Story first published: Wednesday, January 7, 2026, 18:11 [IST]
Other articles published on Jan 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+