Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: കിവികളില്ല, പക്ഷെ പാക് ഉണ്ട്!! ഇന്ത്യ ഭയക്കേണ്ടത് 4 ടീമിനെ; പ്രവചിച്ച് ചാറ്റ്ജിപിടി

ഐസിസി ടി20 ലോകകപ്പില്‍ വാനോളം പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഇത്തവണയിറങ്ങുക. കാരണം 2024ലെ ടൂര്‍ണമെന്റില്‍ ജേതാക്കളായതിനു ശേഷം ഒരു ടി20 പരമ്പര പോലും ഇന്ത്യ കൈവിട്ടിട്ടില്ല. മാത്രമല്ല ഈ ഫോര്‍മാറ്റില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ജേതാക്കളാവാനും ഇന്ത്യക്കു സാധിച്ചു.

അതുകൊണ്ടു തന്നെ ഇത്തവണ ടി20 ലോകകപ്പില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ടതും സൂര്യകുമാര്‍ യാദവിനെയും സംഘത്തെയുമാവും. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലാണെന്നതും ഇന്ത്യയെ ഫേവറിറ്റുകളാക്കുന്ന കാര്യമാണ്.

AUSTRALIA

എന്നാല്‍ ചില ടീമുകളെ സൂര്യയും സംഘവും തീര്‍ച്ചയായും സൂക്ഷിക്കുക തന്നെ വേണം. ടി20 ലോകകപ്പില്‍ ഇന്ത്യക്കു ഭീഷണി ഉയര്‍ത്താനിടയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ചാറ്റ് ജിപിടി. ഇവര്‍ ആരൊക്കെയാണെന്നും ഇതിന്റെ കാരണമെന്താണന്നും നമുക്കു പരിശോധിക്കാം.

ഏതൊക്കെ ടീമുകള്‍?

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വെല്ലുവിളിയുര്‍ത്തുന്ന നാലു ടീമുകളായി ചാറ്റ് ജിടിപി പ്രവചിച്ചത് മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ചിരവൈരിള്‍ കൂടിയായ പാകിസ്താന്‍, കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ സൗത്താഫ്രിക്ക എന്നിവരെയാണ്. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു പലപ്പോഴും വെല്ലുവിളിയുയര്‍ത്തിയ ന്യൂസിലാന്‍ഡ് ഇക്കൂട്ടത്തില്‍ ഇല്ലെന്നതാണ് കൗതുകകരമായ കാര്യം.

ഓസ്‌ട്രേലിയയെ അപകടകാരികളാക്കുന്നത് വലിയ മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്യാനുള്ള അസാധാരണ മികവാണ്. കൂടാതെ ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും അവര്‍ ഇന്ത്യക്കെതിരേ ആധിപത്യവും പുലര്‍ത്താറുണ്ട്.

കൂടാതെ ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് പോലെയുള്ള വലിയ താരങ്ങളുടെ സാന്നിധ്യവും ഓസീസിന് പ്ലസ് പോയിന്റാണ്. വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റാന്‍ സാധിക്കുന്നവരാണ് ഈ താരങ്ങള്‍. നോക്കൗട്ടുകളില്‍ ഏറ്റവും മികവിലേക്കുയരുമെന്നതാണ് ഓസീസിനെ മറ്റു ടീമുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്.

ഇംഗ്ലണ്ടാണ് ടി20 ലോകകപ്പില്‍ ഇന്ത്യ സൂക്ഷിക്കേണ്ട രണ്ടാമത്തെ ടീം. നിര്‍ഭയമായ, അഗ്രസീവ് ബാറ്റിങ് ശൈലിയാണ് അവരുടെ ആദ്യത്തെ പ്ലസ് പോയിന്റ്. ശക്തമായ മധ്യനിരയും മികവുറ്റ പേസ് നിരയും ഇംഗ്ലീഷ് ടീമിനുണ്ട്. ദൈര്‍ഘ്യമേറിയ ബാറ്റിങ് ലൈനപ്പും അവര്‍ക്കുണ്ടെന്നു കാണാം.

എട്ടാം നമ്പര്‍ വരെ നീളുന്നതാണ് ഇംഗ്ലീഷ് ബാറ്റിങ് നിര. മാച്ച് വിന്നര്‍മാരായ ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ളവരാണ്.

ബദ്ധവൈരികളായ പാകിസ്താന്‍ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരിക്കല്‍ മാത്രമേ ഇന്ത്യയെ തോല്‍പ്പിച്ചിട്ടുള്ളൂവെങ്കിലും ഇത്തവണ അവരെ ശ്രദ്ധിക്കണമെന്നാണ് ചാറ്റ് ജിപിടിയുടെ പ്രവചനം സൂചിപ്പിക്കുന്നത്. അപ്രവചനീയതയാണ് പാക് ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത. അവര്‍ ആര്‍ക്കെതിരേ ജയിക്കുമെന്നും തോല്‍ക്കുമെന്നും നമുക്ക് ഒരിക്കലും ഊഹിക്കാന്‍ പോലും കഴിയില്ല.

ENGLAND

ഇടംകൈയന്‍ പേസര്‍മാര്‍ എല്ലാ കാലത്തും ഇന്ത്യയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഷഹീന്‍ അഫ്രീഡിയടക്കമുള്ള മികച്ച ഇടംകൈന്‍ ഫാസ്റ്റ് ബൗളര്‍മാരെയും പാക് ടീമില്‍ കാണാം. ഇന്ത്യ- പാക് പോരാട്ടങ്ങളുടെ സമ്മര്‍ദ്ദം എല്ലായ്‌പ്പോഴും വലുതായിരിക്കും. ഇതു ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നവരാണ് എല്ലായ്‌പ്പോഴും ജയിക്കാറുമുള്ളത്.

അതേസമയം, സൗത്താഫ്രിക്കയെ അപകടകാരികളാക്കുന്നത് ശക്തമായ പേസ് നിരയും വമ്പനടിക്കാരായ ബാറ്റര്‍മാരുമാണ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനെ കൂടാതെ ആന്‍ട്രിച്ച് നോര്‍ക്കിയ, കാഗിസോ റബാഡ, ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരാണ് സൗത്താഫ്രിക്കയുടെ നിര്‍ണായക താരങ്ങള്‍. ബൗണ്‍സുളള ട്രാക്കുകളില്‍ എല്ലായ്‌പ്പോഴും വളരെ അപകടകാരികളാണ് സൗത്താഫ്രിക്കന്‍ ടീം.

Story first published: Friday, January 9, 2026, 16:54 [IST]
Other articles published on Jan 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+