Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഇടിവെട്ട് ഓപ്പണറില്ല! നിതീഷും ഔട്ട്, ഇന്ത്യക്കു ഈ ടീം ബെസ്റ്റെന്നു ഭോഗ്‌ലെ

ഏഷ്യാ കപ്പിലെ കിരീടനേട്ടത്തിനു ശേഷം ഇന്ത്യന്‍ ടീമിന്റെ അടുത്ത ഏറ്റവും വലിയ ചാലഞ്ച് ഐസിസിയുടെ ടി20 ലോകകപ്പാണ്. അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീങ്കയിലുമാണ് ടൂര്‍ണമെന്റ്. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയെ വീഴ്ത്തി സ്വന്തമാക്കിയ ലോക കിരീടം കാത്തുസൂക്ഷിക്കനുറച്ചാവും അടുത്ത തവണ ഇന്ത്യന്‍ ടീം ഗ്രൗണ്ടിലെത്തുക.

ടൂര്‍ണമെന്റിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കവെ ഇന്ത്യയുടെ ബെസ്റ്റ് സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത കമന്റേററും ആങ്കറുമായ ഹര്‍ഷ ഭോഗ്‌ലെ. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് ആരൊക്കെ ടീമില്‍ വേണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

SURYA GILL

ടീമിലുള്ളവര്‍ ആരെല്ലാം?

ടി20 ലോകകപ്പിനു വേണ്ടി ഇന്ത്യക്കു 15 അംഗ സ്‌ക്വാഡിനെയാണ് ഹര്‍ഷ് ഭോഗ്‌ലെ തിരഞ്ഞെടുത്തത്. ഈ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന് വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ യശസ്വി ജയ്‌സ്വാള്‍ അവഗണിപ്പെട്ടുവെന്നതാണ്. ഒരു സമയം വരെ ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ സ്ഥാനം ഭദ്രമാക്കിയ അദ്ദേഹം ഇപ്പോള്‍ പൂര്‍ണമായും ടീമിനു പുറത്തായിരിക്കുകയാണ്.

ബാക്കപ്പ് ഓപ്പണറായി പോലും ജയ്‌സ്വാളിനെ ഭോഗ്‌ലെ തന്റെ ഇന്ത്യന്‍ സ്‌കാഡില്‍ എടുത്തില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അദ്ദേഹത്തിന്റെ സ്‌ക്വാഡില്‍ സ്ഥാനം കിട്ടാതെ പോയ മറ്റൊരു പ്രധാന താരം യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ചില ശ്രദ്ധേയമായ ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്.

പക്ഷെ ജയ്‌സ്വാളിനൊപ്പം നിതീഷും തന്റെ സ്ഡ്വാലില്‍ വേണ്ടെന്ന അഭിപ്രായമാണ് ഭോഗ്‌ലെയ്ക്കുള്ളത്. സൂര്യകമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ജോടികള്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ലോക ഒന്നാംനമ്പര്‍ താരമായ ഭിഷേക് ശര്‍മയുമാണ്. കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ ടി20യില്‍ ഇരുവരും ചേര്‍ന്നാണ് ടി20യില്‍ ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അദ്ഭുതങ്ങളൊന്നു നടന്നില്ലെങ്കില്‍ ടി20 ലോകകപ്പിലും ഓപ്പണ്‍ ചെയ്യുക ഗില്ലും അഭിലാഷുമായിരിക്കും.

ഭോഗ്‌ലെയുടെ മധ്യനിരയിലേക്കു വന്നാല്‍ അവിടെ ഇടംകൈയന്‍ ബാറ്ററും യുവ ഓള്‍റൗണ്ടറുമായ തിലക് വര്‍മ, സ്റ്റാര്‍ ഒഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ടി20 സ്‌പെഷ്യലിസ്റ്റും ഫിനിഷുമായ റിങ്കു സിങ്, സീം ബൗളിങ് ഓള്‍റൗണ്ടര് ശിവം ദുബെ എന്നിവരുമുണ്ട്. വിക്കറ്റ് കീപ്പിങില്‍ സര്‍പ്രൈസുകളൊന്നുമില്ല, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനും ജിതേഷ് ശര്‍മയ്ക്കുമാണ് ടീമിലേക്കു നറുക്കുവീണത്.

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ഒരു മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനു അവസരം കിട്ടിയുള്ളൂ. അവസാനത്തെ മൂന്നു കളിയിലും ജിതേഷായിരുന്നു ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. ലോവര്‍ ഓര്‍ഡറില്‍ ഫിനിഷറായി ബാറ്റ് ചെയ്യാനുള്ള മിടുക്ക് ജിതേഷിനു ഇപ്പോള്‍ ഗുണം ചെയ്യുന്നുണ്ട്. ടി20 ലോകകപ്പിലും സഞ്ജുവിനു പകരം അദ്ദേഹത്തിനു ഇലവനിലേക്കു നറുക്കുവീണാല്‍ അദ്ഭുതപ്പെടാനുമില്ല.

HARSHA BHOGLE

ഭോഗ്‌ലെയുടെ സ്‌ക്വാഡിലെ മറ്റുള്ളവര്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കു ടീമില്‍ ലഭിച്ചു. ടീമിലെ രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമാണ്.

ഭോഗ്‌ലെയുടെ ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യദവ് (ക്യാപ്റ്റ), അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ക്കി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Sunday, November 9, 2025, 12:48 [IST]
Other articles published on Nov 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+