For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: സഞ്ജുവും ഇഷാനും ഒരുമിച്ച് കളിക്കും!! തുറുപ്പുചീട്ട് ഔട്ട്, യുവിയുടെ ബെസ്റ്റ് 11

ഐസിസിയുടെ ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ലോകകപ്പ് വിന്നറും ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങ്. ഒരു സര്‍പ്രൈസ് താരത്തെ കൂടി തന്റെ ഇലവനില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോട മാച്ച് വിന്നറായ മറ്റൊരാള്‍ പുറത്താവുകയും ചെയ്തു.

സൂര്യകുമാര്‍ യാദവിനു കീഴിലാണ് ലോകകിരീടം നിലനിര്‍ത്താനുറച്ച് ഇന്ത്യയിറങ്ങുക. 15 അംഗ സ്‌ക്വാഡിനെയാണ് ടൂര്‍ണമെന്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനു ടീമില്‍ ഇടം ലഭിച്ചില്ലെന്നതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്. കൂടാതെ നേരത്തേ ഫിനിഷര്‍ റോളില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും തഴയപ്പെടുകയായിരുന്നു.

YUVRAJ SINGH

യുവിയുടെ 11ല്‍ ആരൊക്കെ?

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ലോക ഒന്നാംനമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയുമാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലിന്റെ പുറത്താവലോടെയാണ് സഞ്ജുവിനു തന്റെ ഫേവറിറ്റ് ഓപ്പണിങ് സ്ഥാനം തിരിച്ചുകിട്ടിയത്. ഓപ്പണിങ് സഖ്യമായി യുവരാജ് സിങ് തിരഞ്ഞെടുത്തതും ഇവരെ തന്നെയാണ്.

യുവിയുടെ പ്രിയ ശിഷ്യന്‍ കൂടിയാണ് അഭിഷകെന്നതാണ് കൗതുകകരമായ കാര്യം. അദ്ദേഹത്തിനു കീഴിലുള്ള പരിശീലനമാണ് അഭിഷേകിനെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണറായി മാറ്റിയെടുത്തിരിക്കുന്നത്. സഞ്ജു- അഭിഷേക് ജോടിക്കു ശേഷം മൂന്ന്, നാല് സ്ഥാനങ്ങളില്‍ കളിക്കുക യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ്.

തിലകിനെ സംബന്ധിച്ച് ഏറ്റവും മികച്ച പൊസിഷന്‍ ഇതു തന്നെയാണെന്നു കണക്കുകള്‍ പറയുന്നു. നേരത്തേ ടി20യില്‍ അദ്ദേഹം തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളടിച്ചത് ഈ പൊസിഷനിലാണ്. സൂര്യയുടെ ഫോമിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യയുടെ ഏക ആശങ്ക. അവസാനമായി കളിച്ച 22 ടി20 ഇന്നിങ്‌സുകൡ ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.

ലോകകപ്പിനു തൊട്ടുമുമ്പ് ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയില്‍ സൂര്യ ഫോം വീണ്ടെടുക്കുമെന്ന ശുഭപ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. യുവിയുടെ ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ് അഞ്ചാം നമ്പറില്‍ വെടിക്കെട്ട് ബാറ്റര്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയെന്നതാണ്. രണ്ടു വര്‍ഷത്തോളം നീണ്ട ഗ്യാപ്പിനൊടുവിലാണ് അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിരിക്കുന്നത്.

SURYAKUMAR YADAV

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ഇഷാനു തുണയാവുകയും ചെയ്തു. അടുത്തിടെ സമാപിച് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാന്‍ നയിച്ച ജാര്‍ഖണ്ഡ് ടീമാണ് ചാംപ്യന്‍മാരായത്. രണ്ടു സെഞ്ച്വറികളടക്കം 500ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തിരുന്നു. ഇഷാനു ശേഷം ഇലവനില്‍ മൂന്നു ഓള്‍റൗണ്ടര്‍മാരുടെ ഊഴമാണ്.

സ്റ്റാര്‍ ഓള്‍റൗണ്ടറും മാച്ച് വിന്നറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ആറാമനായി കളിക്കുക. ഏഴാമനായി പരിചയ സമ്പന്നനായ അക്ഷര്‍ പട്ടേലും അതിനു ശേഷം വമ്പനടിക്കാരനായ ശിവം ദുബെയും ബാറ്റ് വീശും. തുടര്‍ന്ന് മൂന്നു ബൗളര്‍മാരാണുള്ളത്. ഇഷാന്റെ വരവോടെ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ട് കുല്‍ദീപ് യാദവിനാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായത്.

വരുണ്‍ ചക്രവര്‍ത്തി മാത്രമാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ജസ്പ്രീത് ബുംറയ്ക്കു തന്നെയാണ്. അദ്ദേഹത്തിനു കൂട്ടായി ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങും ടീമിലുണ്ട്.

യുവരാജ് സിങിന്റെ ഇന്ത്യന്‍ 11

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Tuesday, December 23, 2025, 6:41 [IST]
Other articles published on Dec 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+