Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ഗില്ലും പന്തും വീട്ടിലിരിക്കും!! ജയ്‌സ്വാള്‍-സഞ്ജു ഓപ്പണിങ്, ഇതാ ഇന്ത്യന്‍ 11

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുകയാണ്. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 20 ടീമുകളാണ് അണിനിരക്കുന്നത്. നിലവിലെ ജേതാക്കളെന്ന തലയെടുപ്പോടെയായിരിക്കും ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയിറങ്ങുക.

കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്. എന്നാല്‍ വരാനിരിക്കുന്ന എഡിഷനില്‍ രോഹിത്തിനു പകരം സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ അങ്കത്തിനിറങ്ങുക. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11 ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

YASHASVI JAISWAL

ഓപ്പണിങ് ജോടി

2026ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളാവുക ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളും മലയാളി താരം സഞ്ജു സാംസണുമായിരിക്കും. ടി20യില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ തന്റെ ഓപ്പണിങ് സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് സഞ്ജു. കൂടാതെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും. ഇതോടെ റിഷഭ് പന്തിനു ടീമില്‍ സ്ഥാനവും പ്രതീക്ഷിക്കേണ്ടതില്ല.

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

കഴിഞ്ഞ രണ്ടു ടി20 പരമ്പരകളിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് സഞ്ജുവാണ്. മാത്രമല്ല, അവസാനത്തെ അഞ്ചു ടി20കളില്‍ മൂന്നിലും താരം സെഞ്ച്വറി കുറിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരേ ഈ മാസം തുടങ്ങാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലും സഞ്ജു തന്നെയാണ് ഓപ്പണ്‍ ചെയ്യുന്നത്.

ടി20യില്‍ ഓപ്പണിങ് റോള്‍ അദ്ദേഹം കൈക്കലാക്കിയതോടെ പണി കിട്ടിയത് യുവതാരം ശുഭ്മന്‍ ഗില്ലിനാണ്. സ്ലോ ബാറ്റിങിന്റെ പേരില്‍ പലപ്പോഴും അദ്ദേഹം പഴികേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ടി20യില്‍ ഇനി ഓപ്പണിങിലേക്കു ഗില്ലിനെ പരിഗണിക്കാനുമിടയില്ല.

ജയ്‌സ്വാളിനെ ടി20യിയില്‍ നിന്നും മാറ്റി നിര്‍ത്തുക അസാധ്യമാണ്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള അദ്ദേഹം അഗ്രസീവ് ഇന്നിങ്‌സുകളുടെ കാര്യത്തിലും മിടുക്കനാണ്. അതിനാല്‍ തന്നെ ജയ്‌സ്വാള്‍- സഞ്ജു സഖ്യത്തെ അടുത്ത ടി20 ലോകകപ്പില്‍ ഓപ്പണിങ് ജോടികളായി ഉറപ്പിക്കാം

മധ്യനിരയില്‍ ഇവര്‍

മൂന്നാം നമ്പറില്‍ തിലക് വര്‍മയ്ക്കായിരിക്കും നറുക്കുവീഴുക. ഈ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം മിന്നുന്ന പ്രകടനമാണ് താരം നടത്തുന്നത്. അവസാന ടി20 പരമ്പരയില്‍ തുടരെ രണ്ടു സെഞ്ച്വറികളും മൂന്നാമനായെത്തി തിലക് കുറിച്ചിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരിക്കും നാലാം നമ്പറില്‍ ഇന്ത്യക്കായി കളിക്കുക.

അഞ്ചാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. അതിനുശേഷം ഫിനിഷര്‍ റിങ്കു സിങായിരിക്കും ഇന്ത്യന്‍ ഇലവനിലുണ്ടാവുക. ഏഴാം നമ്പറില്‍ ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെയും കാണാം. എട്ടാമനായി രണ്ടു ഓപ്ഷനുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരൊളെയാവും ഇന്ത്യ കളിപ്പിക്കുക.

SURYAKUMAR YADAV SANJU SAMSON

ബൗളിങ് നിര

ഒമ്പതാമനായി ഇന്ത്യക്കു വേണ്ടി കളിക്കുക ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായിരിക്കും. നിലവിലെ ഫോമും ബൗളിങിലെ ട്രിക്കുകളുമെല്ലാം വിലയിരുത്തുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കായിരിക്കും നറുക്കുവീഴുക.

അതിനു ശേഷം രണ്ടു ഫാസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യക്കു ആവശ്യം. ഒരാള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കുമെന്നുറപ്പാണ്. അദ്ദേഹത്തിന്റെ പേസ് ബൗളിങ് പങ്കാളിയായി ഇന്ത്യ കളിപ്പിക്കേണ്ടത് അര്‍ഷ്ദീപ് സിങിനെയുമാണ്.

2026ലെ ടി20 ലോകകപ്പിലെ ഇന്ത്യന്‍ 11

യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, നിതീഷ് റെഡ്ഡി/ വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, January 15, 2025, 18:14 [IST]
Other articles published on Jan 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+