For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാള്‍ തിരിച്ചെത്തും!! ഒപ്പം രാഹുലും? ടി20യില്‍ വീണ്ടും മാറ്റത്തിനൊരുങ്ങി ഇന്ത്യ, കാരണമിങ്ങനെ

ഐസിസി ടി20 ലോകകപ്പ് തൊട്ടരികെയെത്തിയിട്ടും ഇന്ത്യന്‍ ടി20 ടീമില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ലോകകപ്പിനു മുമ്പ് ഒരു ടി20 പരമ്പര മാത്രമാണ് ഇന്ത്യക്കു ഇനി ശേഷിക്കുന്നത്. അടുത്ത മാസം ന്യൂസിലാന്‍ഡിനെതിരേയാണ് നാട്ടില്‍ അഞ്ചു ടി20കളുടെ പരമ്പര സൂര്യകുമാര്‍ യാദവും സംഘവും കളിക്കുക.

ലോകകപ്പ് സ്‌ക്വാഡിനെയയും ന്യൂസിലാന്‍ഡുമായുള്ള ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമുകളെയും ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. കിവികള്‍ക്കെതിരായ പരമ്പരയില്‍ ചില പുതിയ ബാറ്റിങ് കോമ്പിനേഷനുകള്‍ ഇന്ത്യ പരീക്ഷിച്ചേക്കും. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനേറ്റ പരിക്കാണ് ഇതിനു കാരണം.

JAISWAL

കാല്‍വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ടു ടി20കളില്‍ നിന്നും ഗില്‍ പിന്‍മാറിക്കഴിഞ്ഞു. ന്യൂസിലാന്‍ഡുമായുള്ള അടുത്ത പരമ്പരയിലും അദ്ദേഹം കളിക്കുമോയെന്നത് ഉറപ്പായിട്ടില്ല. ഇതേ തുടര്‍ന്നാണ് ന്യൂസിലാന്‍ഡിനെതിരേ പുതിയ കോമ്പിനേഷനെപ്പറ്റി സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നതെന്നു ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയ്‌സ്വാളിനും രാഹുലിനും പ്രതീക്ഷ

ശുഭ്മന്‍ ഗില്ലിന്റെ പരിക്ക് യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിവരവിനു വഴിയൊരുക്കിയേക്കും. കൂടാതെ മധ്യനിരയിലെ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെയും തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇനി നടക്കാനിരിക്കുന്ന ഓരോ ടി20യിലും ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് ടീം മാനേജ്‌മെന്റ് നോക്കിക്കാണുന്നത്. ഗില്ലിന്റെ അഭാവത്തില്‍ ബാറ്റിങ് കോമ്പിനേഷന്‍ ശക്തിപ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഗില്ലന്റെ അഭാവം ഏറ്റവും ഗുണം ചെയ്യാന്‍ പോവുന്നത് ജയ്‌സ്വാളിനായിരിക്കും. ഗില്‍ പുറത്തിരിക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹത്തിനു ഓപ്പണിങില്‍ അവസരം ലഭിച്ചേക്കും. അറ്റാക്കിങ് ബാറ്ററായ ജയ്‌സ്വാള്‍ പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കാന്‍ സാധിക്കുന്ന താരവുമാണ്. ഇതു ടി20 ടീമില്‍ അദ്ദേഹത്തിന്റെ പ്രാധാന്യവും വര്‍ധിപ്പിക്കുന്നു.

നേരത്തേ ടി20 ടീമിലെ അവിഭാജ്യ ഘടകമായിരുന്നു ജയ്‌സ്വാള്‍. സെഞ്ച്വറിയടക്കം നേടി അദ്ദേഹം സ്ഥാനവും ഉറപ്പിച്ചിരുന്നു. എന്നാല്‍ ചില റെഡ് ബോള്‍ പരമ്പരകള്‍ അടുപ്പിച്ച് വന്നതോടെ ജയ്‌സാളിനു ടി20യില്‍ ബ്രേക്ക് നല്‍കുകയായിരുന്നു. പകരം അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഓപ്പണിങില്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു.

തട്ടുപൊളിപ്പന്‍ പ്രകടനങ്ങളിലൂടെ അഭിഷേക് ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ റോളിലേക്കു ഉയര്‍ന്നപ്പോള്‍ സഞ്ജുവും മോശമാക്കിയില്ല. മൂന്നു സെഞ്ച്വറികളടക്കം നേടി അദ്ദേഹവും മിന്നിച്ചു. ഇതോടെയാണ് ജയ്‌സ്വാളിന്റെ ടി20 ഭാവി അവതാളത്തിലായത്. സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണറായി തിരികെ കൊണ്ടുവന്നെങ്കിലും അഭിഷേകിന്റ സ്ഥാനം തട്ടിയെടുക്കുക ജയ്‌സ്വാളിനു അസാധ്യവുമാണ്.

KL RAHUL

സഞ്ജു ഭയക്കണോ?

ഇന്ത്യന്‍ ബാറ്റിങ് കോമ്പിനേഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്കു പ്ലാനുണ്ടെങ്കിലും അതു സഞ്ജു സാംസണിനു തിരിച്ചടിയാവില്ലെന്നാണ് വിവരം. മുന്‍നിരയില്‍ അതിവേഗം സ്‌കോര്‍ ചെയ്യാനും പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കുകയും ചെയ്യുന് ബാറ്ററാണ് അദ്ദേഹം.

അതിനാല്‍ ടി20യില്‍ നിന്നും സഞ്ജുവിനെ കൈവിടാന്‍ സെലക്ടര്‍മാര്‍ക്കു തല്‍ക്കാലത്തേക്കു പ്ലാനില്ല. പരിചയ സമ്പന്നനായ കെഎല്‍ രാഹുലിന്റെ സാന്നിധ്യം മധ്യനിരയില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്ന അഭിപ്രായവും സെലക്ഷന്‍ കമ്മിറ്റിയെ ചിലര്‍ക്കുണ്ട്.

മുന്‍നിരയിലുള്ളവരെല്ലാം അറ്റാക്കിങ്‌ശൈലിയുടെ വക്താക്കളായതിനാല്‍ മധ്യനിരയില്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കാന്‍ കഴിയുന്ന രാഹുലിനെപ്പോലെയൊരു ബാറ്റര്‍ ടീമിനു മുതല്‍ക്കൂട്ടാവും.

സമ്മര്‍ദ്ദഘങ്ങളില്‍ ബാറ്റ് ചെയ്യാന്‍ ഇങ്ങനെയൊരാള്‍ ടീമില്‍ വേണം. ഈ കാരണത്താല്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ രാഹുലിനെയും മധ്യനിരയില്‍ പരീക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Friday, December 19, 2025, 14:23 [IST]
Other articles published on Dec 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+