Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: പൃഥ്വി-ജയ്‌സ്വാള്‍ ഓപ്പണിങ്, ടീമില്‍ ശ്രേയസും രാഹുലും!! ചാന്‍സില്ലാത്തവരുടെ 11

വീണ്ടുമൊരു ഐസിസി ടി20 ലോകകപ്പ് വരാനിരിക്കുക്കയാണ്. ഇത്തവണ ഏഷ്യന്‍ മണ്ണിലാണ് കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരുടെ പട്ടാഭിഷേകം നടക്കാനിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്കയും അടുത്ത ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കും.

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഏറ്റവും മികച്ച ടീമിനെ തന്നെയാവും ലോക കിരീടം കാക്കാന്‍ ഇന്ത്യ പോര്‍ക്കളത്തിറക്കുക. ലോകകപ്പില്‍ ഇന്ത്യന്‍ ഇലവന്‍ എങ്ങനെയാവുമെന്നു ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം സ്ഥാനം ലഭിക്കുമെന്നു നോക്കാം.

prithvi shaw

ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെ?

ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ വെടിക്കെട്ട് ബാറ്റര്‍മാരായ പൃഥ്വി ഷായും യശസ്വി ജയ്‌സ്വാളുമായിരിക്കും. മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയെന്നു ഒരു സമത്തു വിശേഷിപ്പിക്കപ്പെട്ട ബാറ്റാണ് പൃഥ്വി.

എന്നാല്‍ കളിക്കളത്തിനു പുറത്തെ ചില വിവാദങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമുമെല്ലാം അദ്ദേഹത്തിന്റെ കരിയറില്‍ വില്ലനായി. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിനു പുറത്താണ് പൃഥ്വി. ഐപില്ലില്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞ സീസണില്‍ ടീമിനെ ലഭിച്ചില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.

എങ്കിലും പ്രായം പൃഥ്വിക്കൊപ്പമാണ്. ശക്തമായ തിരിച്ചുവരവിലൂടെ ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹത്തിനു ഇനിയും സാധിക്കും. ജയ്‌സ്വാളിന്റെ കാര്യമെടുത്താല്‍ ഫോമും ഫിറ്റ്‌നസുമെല്ലാമുണ്ടായിട്ടും ടി20യില്‍ ടീമിനു പുറത്തിരിക്കാനാണ് ജയ്‌സ്വാൡന്റ വിധി.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമാവും അടുത്ത ലോകകപ്പില്‍ ടീമിന്റെ ഓപ്പണിങ് ജോടികള്‍. റിസര്‍വ് ലിസ്റ്റില്‍ മാത്രമേ ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തിയേക്കുകയുള്ളൂ. പൃഥ്വി- ജയ്്‌സ്വാള്‍ ജോടിക്കു ശേഷം മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ്.

ഇവരെല്ലാം ഒരു സമയത്തു ഇന്ത്യന്‍ ടി20 ടീമില്‍ സജീവമായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവരാണ്. ശ്രേയസിനും രാഹുലിനും തിരിച്ചടിയായത് മോശം സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ ബിസിസിയുടെ ഗുഡ്‌ലിസ്റ്റില്‍ നിന്നും പുറത്തായത് ഇഷാനും പണി കൊടുത്തു.

ബിസിസിഐയുടെ കര്‍ശന നിര്‍ദേശുമുണ്ടായിട്ടും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാതിരുന്നതാണ് ഇഷാനെ കുഴപ്പത്തിലാക്കിയത്. അതിനു ശേഷം ഒരിക്കല്‍പ്പോലും അദ്ദേഹം ദേശീയ ടീമിലേക്കും പരിഗണിക്കപ്പെട്ടിട്ടില്ല.എങ്കിലും ഇഷാന് മുന്നില്‍ വാതില്‍ പൂര്‍ണമായി അടയ്ക്കപ്പെട്ടിട്ടില്ല. മടങ്ങിവരവിന് അദ്ദേഹത്തിനു മുന്നില്‍ ഇപ്പോഴും സമയമുണ്ട്.

ലോകകപ്പില്‍ ഇടം പിടിക്കാന്‍ സാധ്യതില്ലാത്തവരുടെ ഈ ഇന്ത്യന്‍ ഇലവനെ നയിക്കുക ശ്രേയസാണ്. ഐുപിഎല്ലിലും ലിസ്റ്റ് എയിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം നായകനായി വിലസിയ താരമാണ് അദ്ദേഹം. ശ്രേയസും രാഹുലും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ സീസണില്‍ 500ന് മുകളില്‍ റണ്‍സ് രണ്ടു പേരു സ്‌കോര്‍ ചെയ്തിരുന്നു.

SHREYAS IYER

ടീമില്‍ ആറും ഏഴും സ്ഥാനങ്ങളിലുണ്ടാവുക ഇടംകൈയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരും ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ക്രുനാല്‍ പാണ്ഡ്യയുമാണ്. രണ്ടു പേരും ദേശീയ ടീമിനായി കുറച്ചു മല്‍സരങ്ങളില്‍ കൡച്ചിരുന്നെങ്കിലും ഇപ്പോള്‍ പൂര്‍ണമായും പുറത്താണ്.

ഇവര്‍ക്കു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും. എട്ടും ഒമ്പതും സ്ഥാനങ്ങളില്‍ യുസ്വേന്ദ്ര ചഹലും രവി ബിഷ്‌നോയിയുമാണ്. ചഹലിനു ഇനിയൊരു മടങ്ങിവരവ് സാധ്യത കുറവാണെങ്കിലും ബിഷ്‌നോയ്ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. ടീമിലെ ര്ണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ പരിചയ സമ്പന്നരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ്. രണ്ടു പേരും നിലവില്‍ ടി20 ടീമിനു പുറത്താണ്.

ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കേണ്ടാത്തവരുടെ 11

പൃഥ്വി ഷാ, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Tuesday, November 11, 2025, 14:23 [IST]
Other articles published on Nov 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+