For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2026: സഞ്ജുവിന് പകരം ഓപ്പണറായി ഇഷാന്‍!! ഞെട്ടിച്ച് വീരു, കാരണം കേട്ടില്ലേ?

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കു പുതിയ ഓപ്പണിങ് കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇടിവെട്ട് ഓപ്പണറും ഇതിഹാസവുമായ വീരേന്ദര്‍ സെവാഗ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍.

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ സഞ്ജു- അഭിഷേക് ജോടി വീണ്ടും ഒന്നിച്ചതോടെ ഇക്കാര്യം ഉറപ്പാവുകയും ചെയ്തിരുന്നു. അതിനിടെയാണ് ഓപ്പണിങ് ജോടികളെക്കുറിച്ച് വീരു ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയത്. ഇതേ കുറിച്ചറിയാം.

ISHAN KISHAN

ഓപ്പണിങില്‍ ഇഷാന്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറായി വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ കളിപ്പിക്കാമെന്ന ഞെട്ടിക്കുന്ന നിരീക്ഷണമാണ് വീരേന്ദര്‍ സെവാഗ് നടത്തിയത്. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

കരിയറിലെ ഏറ്റവും അപകടകരമായ ഫോമിലാണ് ഇഷാന്‍ കിഷന്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ടി20 ലോകകപ്പില്‍ സഞ്ജു സാംസണിനു പകരം അവന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതു നമ്മളെ ആരെയും അദ്ഭുതപ്പെടുത്തില്ല. കാണം സഞ്ജുവിനേക്കാള്‍ ഒട്ടും മോശക്കാരനല്ല ഇഷാനെന്നും വീരു അഭിപ്രായപ്പെട്ടു.

രണ്ടു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു ഇഷാന്‍ തിരിച്ചുവിളിക്കപ്പെട്ടത്്. ടീം പ്രഖ്യാപനത്തിനു മുമ്പ് ഇന്ത്യന്‍ ടി20 പ്ലാനുകളുടെ ഏഴയലത്തു പോലും അദ്ദേഹമില്ലായിരുന്നു. എന്നാല്‍ രണ്ടു കാരണങ്ങളാണ് ഇഷാന് ടീമിലേക്കു അപ്രതീക്ഷിതമായി നറുക്കുവീഴാനുള്ള കാരണം.

ഇതില്‍ ആദ്യത്തേത് ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണിങ് റോളിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ടതാണ്. ഇതോടെ സഞ്ജുവിന്റെ ബാക്കപ്പായി ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പറെയും ടീമിനു ആവശ്യമായി വന്നു.

നേരത്തേ ടീമിലുണ്ടായിരുന്നവ ജിതേഷ് ശര്‍മ ഈ റോളിലേക്കു യോജിക്കില്ല. ഇതോടെയാണ് മുമ്പ് ഓപ്പണറായി മിന്നിച്ച ഇഷാനിലേക്കു സെലക്ടര്‍മാരുടെ ശ്രദ്ധ തിരിഞ്ഞത്. ഇഷാന്റെ തിരിച്ചുവരവ് എളുപ്പമാക്കിയ രണ്ടാമത്തെ കാരണം ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമാണ്.

സമാപിച്ച സയ്ദ് മുഷ്താഖി അലി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ക്യാപ്റ്റനായ അദ്ദേഹം അവിശ്വസനീയ റണ്‍വേട്ടയാണ് നടത്തിയത്. 200നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 500ന് മുകളില്‍ റണ്‍സ് ഇഷാന്‍ വാരിക്കൂട്ടി. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

അതിലൊന്ന് ഫൈനലിലുമായിരുന്നു. അദ്ദേഹത്തിന്റെ സെഞ്ച്വറിക്കരുത്തില്‍ ജാര്‍ഖണ്ഡ് ചാംപ്യന്മാരാവുകയും ചെയ്തു. അതിനു ശേഷം ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്ന ഇഷാന്‍ അതിലും മിന്നിക്കുകയാണ്. ആദ്യ മല്‍സരത്തില്‍ വെറും 33 ബോളില്‍ സെഞ്ച്വറി കുറിക്കാനും അദ്ദേഹത്തിനു സാധിച്ചു.

SANJU SAMSON

സഞ്ജുവിന്റെ റെക്കോര്‍ഡ്

ടി20 ലോകകപ്പില്‍ സഞ്ജു സാംസണിനെ മാറ്റി ഇഷാന്‍ കിഷനെ ഇന്ത്യന്‍ ഓപ്പണറായി പരീക്ഷിക്കാനുള്ള സാധ്യത തീരെ കുറവാണ്. കാരണം ഈ റോളില്‍ ഇതിനകം തന്റെ കഴിവ് തെളിയിച്ചയാളാണ് അദ്ദേഹം. മാത്രമല്ല അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു കളിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഇടംകൈ-വലംകൈ കോമ്പിനേഷനും ലഭിക്കുകയുള്ളൂ.

ഇഷാന്‍ ഇടംകൈയന്‍ ആയതിനാല്‍ അഭിഷേകിനൊപ്പം ഓപ്പണറായി പരീക്ഷിക്കാനും ഗംഭീറിന് താല്‍പ്പര്യം കാണില്ല. നേരത്തേ ടി20യില്‍ ക്ലിക്കായ ഓപ്പണിങ് ജോടി കൂടിയാണ് സഞ്ജുവും ഇഷാനും.

കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി തുടരെ മൂന്നു പരമ്പരകളില്‍ ഇരുവരും ഓപ്പണറായി കളിക്കുകയും ചെയ്തു. മൂന്നു സെഞ്ച്വറികളാണ് സഞ്ജു ഇവയിലായി വാരിക്കൂട്ടിയത്.

Story first published: Friday, December 26, 2025, 14:33 [IST]
Other articles published on Dec 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+